ആപ്പ്ജില്ല

പലതവണ ഡിവോഴ്സായി, ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു! ഇതൊന്നും ഞങ്ങളറിഞ്ഞതേയില്ല! 16 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ യാത്ര മുന്നോട്ടെന്ന് മഞ്ജു!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് മഞ്ജു സുനിച്ചന്‍. ഇടയ്ക്ക് ബിഗ് ബോസിലും മഞ്ജു മത്സരിച്ചിരുന്നു. ബ്ലാക്കീസ് യൂട്യൂബ് ചാനലുമായി സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Samayam Malayalam 22 Oct 2021, 3:59 pm
വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു സുനിച്ചന്‍. ഈ ഷോ കഴിഞ്ഞതിന് ശേഷമായാണ് സിനിമയിലും ചാനല്‍ പരമ്പരകളിലുമൊക്കെ മഞ്ജുവിന് അവസരം ലഭിച്ചത്. മഞ്ജു മാത്രമല്ല ഭര്‍ത്താവായ സുനിച്ചനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. വിവാഹ ജീവിതം 16ാം വര്‍ഷത്തിലേക്ക് കടന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഞ്ജു. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് മഞ്ജു വിവാഹവാര്‍ഷികത്തെക്കുറിച്ച് പറഞ്ഞത്. അങ്ങനെ 16 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു തുടങ്ങിയ യാത്ര ഇനിയും മുന്നോട്ട്. ഒരുപാട് കാതങ്ങൾ മുന്നോട്ട് എന്നായിരുന്നു മഞ്ജു കുറിച്ചത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴിൽ മഞ്ജുവിനും സുനിച്ചനും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
Samayam Malayalam actress manju pathrose about her 16th wedding anniversary
പലതവണ ഡിവോഴ്സായി, ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു! ഇതൊന്നും ഞങ്ങളറിഞ്ഞതേയില്ല! 16 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ യാത്ര മുന്നോട്ടെന്ന് മഞ്ജു!

ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല. ഇന്നേക്ക് 15വർഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം കഴിഞ്ഞ വർഷത്തെ വിവാഹ വാർഷിക ദിനത്തിൽ മഞ്ജു ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്.

16 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ യാത്ര മുന്നോട്ടെന്ന് മഞ്ജു!


പോസ്റ്റിൽ പറഞ്ഞത് പോലെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് താരത്തിനെ രൂക്ഷമായി വിമർശിച്ച് ഒരുവിഭാഗമെത്തിയിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല മഞ്ജു കടന്നുപോയത്. ഭര്‍ത്താവായ സുനിച്ചന്റെ പിന്തുണയെക്കുറിച്ച് മഞ്ജു അഭിമുഖങ്ങളിലെല്ലാം വാചാലയാവാറുണ്ട്. അദ്ദേഹത്തിന്റെ പൂര്‍ണ്ണപിന്തുണയോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായ സമയത്ത് പ്രതികരണവുമായി മഞ്ജു നേരിട്ടെത്തിയിരുന്നു.
മഞ്ജു സുനിച്ചന്‍, മഞ്ജു പത്രോസ് ഈ രണ്ട് പേരുകളിലായാണ് പൊതുവെ മഞ്ജുവിനെ വിശേഷിപ്പിക്കാറുള്ളത്. ഭര്‍ത്താവായ സുനിച്ചന്‍ ഗള്‍ഫിലായതിനാല്‍ പപ്പയുടേയും മമ്മിയുടേയും കൂടെയാണ് മഞ്ജുവും സുനിച്ചനും താമസിക്കുന്നത്. 2005ലായിരുന്നു വിവാഹം. വിഹാഹ ശേഷവും പേരിനൊപ്പം അപ്പന്റെ പേര് കൂടെക്കാണുമെന്ന് പറഞ്ഞപ്പോള്‍ സുനിച്ചന് പ്രശ്‌നമുണ്ടായിരുന്നില്ല. റിയാലിറ്റി ഷോയിലെ സമയത്തായിരുന്നു മഞ്ജു സുനിച്ചന്‍ എന്ന പേര് വന്നത്. അതാണ് ശരിക്കും പേരെന്നാണ് പലരും കരുതിയതെന്നും നേരത്തെ മഞ്ജു പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ