ആപ്പ്ജില്ല

വർഷങ്ങൾക്കിപ്പുറം നവ്യയോട് അമ്പിളിക്ക് ചോദിക്കാനുള്ളത്!

വർഷങ്ങൾക്ക് മുൻപ് വൈറലായ ഒരു കലോത്സവ വീഡിയോ ഇന്നും കലോത്സവ സമയങ്ങളിൽ പ്രേക്ഷകർ പങ്കിടാറുണ്ട്. അമ്പിളിദേവിയും നവ്യ നായരും തമ്മിൽ നടന്ന കലാതിലകമത്സരം ആണ് അന്ന് സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചത്. അന്ന് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ വീഡിയോയും, അമ്പിളി ദേവിയുടെ റിയാക്ഷനും ഒക്കെ വീഡിയോകളിൽ നിറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം നവ്യയോട് അമ്പിളിക്ക് ചോദിക്കാനുള്ളതും, നവ്യക്ക് അന്നത്തെ വിഷയത്തെക്കുറിച്ച് എന്താണ് പറയാൻ ഉള്ളത് എന്നും നോക്കാം.
ALSO READ: നിങ്ങളുടെ പ്രകാശനായി ഞാൻ; കൂടെ സുജാതയായി ചന്ദ്ര ലക്ഷ്മണും; കിഷോർ സത്യ പറയുന്നു

Samayam Malayalam 17 Oct 2020, 11:50 am

Samayam Malayalam actress navya nair ambili devi video interview goes viral on social media
വർഷങ്ങൾക്കിപ്പുറം നവ്യയോട് അമ്പിളിക്ക് ചോദിക്കാനുള്ളത്!

ALSO READ: നിങ്ങളുടെ പ്രകാശനായി ഞാൻ; കൂടെ സുജാതയായി ചന്ദ്ര ലക്ഷ്മണും; കിഷോർ സത്യ പറയുന്നു

ഇരുവരും നടിമാർ!

വർഷങ്ങൾക്കിപ്പുറം രണ്ടുപേരും പ്രേക്ഷകർ അംഗീകരിച്ച നടിമാരായെങ്കിലും ഇപ്പോഴും ഇരുവരുടെയും അന്നത്തെ വിഷയം ആളുകൾ ചർച്ച ചെയ്യാറുണ്ട്. ഇപ്പോൾ വര്ഷങ്ങള്ക്കു മുൻപ് ശത്രുതയുള്ള രണ്ടുപേർ തമ്മിൽ എങ്ങനെയാകും എന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.

​ജെ ബി ജങ്ഷനിൽ!

നവ്യയും അമ്പിളി ദേവിയും തമ്മിൽ ജെ ബി ജങ്ഷനിൽ സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ജെബി ജങ്ഷനിൽ അതിഥിയായി എത്തിയ നവ്യയോടാണ് അമ്പിളി ദേവി സംസാരിക്കുന്നത്. അമ്പിളി ദേവിക്ക് നവ്യയോട് ചോദിക്കാനുള്ളത് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമൊക്കെയാണ്.

അമ്പിളിയുടെ വാക്കുകൾ!

ഹായ് നവ്യ, സുഖമല്ലേ, ഒരു നർത്തകി ആയല്ലേ തുടക്കം. അതിനുശേഷം സിനിമയിൽ വന്നു. കുടുംബിനിയും ആണ്. പിന്നെ റിയാലിറ്റി ഷോകളിൽ ജഡ്ജായും കാണാറുണ്ട്. എങ്ങിനെയാണ് കുടുംബജീവിതവും, കലാജീവിതവും ഒരുമിച്ചു കൊണ്ട് പോകുന്നത്, നൃത്തം ഇപ്പോഴും തുടരുന്നുണ്ടോ എന്ന ചോദ്യമാണ് അമ്പിളി ഉന്നയിച്ചത്.

നവ്യയുടെ മറുപടി ഇങ്ങനെ !

എനിക്ക് അമ്പിളിയോട് നല്ല ദേഷ്യം ആയിരുന്നു. ഇപ്പോൾ അത് ഇല്ല അതിന്റെ പ്രായം ഒക്കെ കഴിഞ്ഞില്ലേ. അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങൾ വെച്ചാണ് അന്ന് വഴക്കുണ്ടായത്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോൾ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാൻ കഴിഞ്ഞില്ല .അന്നും ഗോസിപ്പുകൾ ഇറങ്ങിയിരുന്നു.

​അന്നെല്ലാവരും പറഞ്ഞു!

അന്നെല്ലാവരും പറഞ്ഞു അമ്പിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താൻ ചെയ്യാതിരുന്നതാണ് എന്ന്.അങ്ങനെ വിശ്വസിക്കുന്നവരോട് നവ്യയുടെ മറുപടി ഇതാണ് .”എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ് .അമ്പിളിയുടെ വീടിന്റെ അടുത്താണ് ആ അമ്പലം. എന്റെ കല്യാണത്തിന്റെ മുഹൂർത്ത സമയം കുടുംബക്ഷേത്രത്തിൽ എന്റെ പേരിൽ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്.”ഇതിൽ കൂടുതൽ ആ ബന്ധത്തെകുറിച്ചുപറയാനില്ല.

ആര്‍ട്ടിക്കിള്‍ ഷോ