ആപ്പ്ജില്ല

എന്നും നീ എന്റെ കുഞ്ഞായി ഇരിക്കാൻ ആഗ്രഹിക്കുന്നു; ഗൗരിയോട് പ്രവീണ!

ഗൗരിക്ക് ആശംസയുമായി അഹാന കൃഷ്നയും!

Samayam Malayalam 4 Aug 2020, 3:57 pm
മകൾ ഗൗരിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പ്രവീണ പങ്കിട്ട കുറിപ്പ് വൈറൽ ആകുന്നു. ഇൻസ്റ്റയിലൂടെയാണ് മകൾക്ക് ആശംസ നേർന്നുകൊണ്ട് പ്രവീണ രംഗത്ത് വന്നത്. ഗൗരിയെ ചേർത്തിപിടിച്ചുനിൽക്കുന്ന ചിത്രവും പ്രവീണ പങ്ക് വച്ചിട്ടുണ്ട്.
Samayam Malayalam praveena


‘ഹാപ്പി ബർത്ത് ഡേ. നിനക്ക് പത്തൊന്‍പത് വയസായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. സമയം വളരെ വേഗം പറക്കുകയാണ്. ഈ സമയം ഇങ്ങനെ പോകാതെ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്, നീ എന്നും എന്റെ കുഞ്ഞിപെണ്ണായി ഇരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു",വെന്നും പ്രവീണ ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചു. ചിത്രം വൈറൽ ആയതിനു പിന്നാലെ നടി അഹാന കൃഷ്ണകുമാറും ഗൗരിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് രംഗത്ത് വന്നു.

ALSO READ: വെറും ഒരു അമ്മയാകാനില്ല; കസ്തൂരിമാനിൽ നിന്നും പിന്മാറി; മകളുടെ സിനിമ എൻട്രി; പ്രവീണ!

അഭിനയത്തിൽ സജീവമായ പ്രവീണ മലയാളത്തിലും തമിഴിലും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. റിലീസിന് തയ്യാറെടുക്കുന്ന സുമേഷ് ആൻഡ് രമേശ് സിനിമയിലെ ഉഷ എന്ന കഥാപാത്രം ആണ് പ്രവീണ ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം.

രണ്ടു മടിയന്മാരായ മക്കളുടെ ഇടയിൽ വീർപ്പുമുട്ടുന്ന ഒരു അമ്മ കഥാപാത്രം. സനൂപിന്റെ ഏറ്റവും മനോഹരമായ ഒരു സൃഷ്ടിയാണ് അതെന്ന് പ്രവീണ വ്യക്തമാക്കിയിരുന്നു. നല്ല വേഷങ്ങൾ ലഭിച്ചാൽ മകൾ ഗൗരിയും അഭിനയരംഗത്തേക്ക് ഉണ്ടാകും എന്നും പ്രവീണ ഞങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ