ആപ്പ്ജില്ല

കുടുംബവിളക്കിലെ വേദികയല്ലേയിത്, പുത്തന്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടിച്ച് ശരണ്യ; ചിത്രം ശ്രദ്ധേയമാകുന്നു

വേദിക എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് ശരണ്യ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. അഭിനയിക്കുന്നത് വില്ലത്തിയായാണെങ്കിലും ജീവിതത്തില്‍ വളരെ സൗമ്യതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണ് ശരണ്യ.

Samayam Malayalam 5 Aug 2022, 10:17 am

ഹൈലൈറ്റ്:

  • ഫോട്ടോഷൂട്ടുമായി ശരണ്യ ആനന്ദ്
  • വേദികയെ കണ്ട് ഞെട്ടി ആരാധകര്‍
  • ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam actress saranya anand photoshoot viral on social media
കുടുംബവിളക്കിലെ വേദികയല്ലേയിത്, പുത്തന്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടിച്ച് ശരണ്യ; ചിത്രം ശ്രദ്ധേയമാകുന്നു
മലയാളം ടെലിവിഷന്‍ സീരിയലില്‍ ഏറെ ശ്രദ്ധേയമായ പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ഓരോ കഥാപാത്രത്തിനും വലിയ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പരമ്പര മുന്നോട്ടുപോകുന്നത്. സ്വന്തമായി അദ്ധ്വാനിച്ച് കുടുംബം നോക്കുന്ന വീട്ടമ്മയുടെ ജീവിതമാണ് കുടുംബവിളക്ക് മുന്നോട്ടുപവെക്കുന്നത്. സുമിത്രയോടൊപ്പം തന്നെ ശ്രദ്ധേയമായ കഥാപാത്രമാണ് വില്ലത്തിയായി എത്തുന്ന വേദിക. സുമിത്രയായി മലയാളികളുടെ പ്രിയനടി മീര വാസുദേവ് എത്തുമ്പോള്‍ വേദികയായി എത്തുന്നത് ശരണ്യ ആനന്ദാണ്. വേദിക എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് ശരണ്യ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. അഭിനയിക്കുന്നത് വില്ലത്തിയായാണെങ്കിലും ജീവിതത്തില്‍ വളരെ സൗമ്യതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണ് ശരണ്യ. നടി എന്നതോടൊപ്പം തന്നെ മോഡലിംഗും വ്‌ലോഗിംങ്ങും ഫോട്ടോഷൂട്ടുമെല്ലാമായി പ്രേക്ഷകര്‍ക്കൊപ്പം തന്നെ ശരണ്യയുമുണ്ട്.
Also Read: 'കല്യാണം കഴിഞ്ഞ് വീട്ടിലേയ്‌ക്കെത്തിയപ്പോള്‍ അമ്മ ഇറക്കിവിട്ടു, പിന്നെ ഗര്‍ഭകാല വ്യാക്കൂണ്‍ തോന്നിയപ്പോഴാണ് വീട്ടിലേയ്ക്ക് വിളിച്ചത്, ബ്രാഹ്‌മിണ്‍ ഫുഡ് കഴിക്കാനായിരുന്നു തോന്നിയത്'; കണ്മണിക്കായി കാത്തിരുന്ന നാളുകളെക്കുറിച്ച് വാചാലയായി നടി അനുശ്രീ

അഭിനയം കഴിഞ്ഞാല്‍ ശരണ്യ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന മേഖല ഫോട്ടോഷൂട്ടാണ്. സാരിയില്‍ പരമ്പരയിലെത്തുന്ന വേദികയെ കണ്ട് ശീലിച്ചവര്‍ ശരണ്യയുടെ മേക്കോവറും ഫോട്ടോഷൂട്ടും കണ്ട് ഞെട്ടിയെന്ന തന്നെ പറയാം. ഇത് പരമ്പരയില്‍ കണ്ട വേദികതന്നെയാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ആ മാറ്റം. ഇപ്പോള്‍ അത്തരമൊരു ചിത്രം പങ്കുവെക്കുകയാണ് ശരണ്യ. ബോള്‍ഡ് ലുക്കില്‍ നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ ശരണ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാകുകയാണ്. വ്യത്യസ്തരായി ഇരിക്കൂ എന്നതാണ് ഫാഷന്‍ എന്നും ചിത്രത്തോടൊപ്പം ശരണ്യ കുറിച്ചിട്ടുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് താരം. ശരണ്യയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഭര്‍ത്താവ് മനേഷിനേയും പ്രേക്ഷകര്‍ക്കിപ്പോള്‍ സുപരിചിതമാണ്.

വിവാഹത്തോടെ ശരണ്യ അഭിനയത്തില്‍ നിന്നെല്ലാം ബ്രേക്ക് എടുത്തിരുന്നു. ശരണ്യ താന്‍ തിരിച്ച് വരുമെന്നും ഈ ഇടവേള താല്‍ക്കാലികം മാത്രമായിരിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും തിരിച്ച് വരവ് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ പൂര്‍വ്വാധികം ശക്തമായിത്തന്നെയാണ് ശരണ്യ ഇന്‍ഡസ്ട്രിയിലേയ്ക്ക് തിരിച്ചെത്തിയത്. ഭര്‍ത്താവിന് താന്‍ അഭിനയിക്കുന്നത് വലിയ ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം മികച്ച് പ്രോത്സാഹനമാണ് നല്‍കുന്നതെന്നും ശരണ്യ പറയുന്നു. പരമ്പരകളില്‍ എത്തുന്നതിനേക്കാള്‍ പ്രേക്ഷകര്‍ ഇപ്പോള്‍ ശരണ്യയെ കാണാന്‍ ആഗ്രഹിക്കുന്നത് വ്‌ലോഗിലാണ്. വളരെ രസകരമായ സംസാര ശൈലിയും അവതരണവുമാണ് ശരണ്യയെ ശ്രദ്ധേയയാക്കിയത്.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ