ആപ്പ്ജില്ല

'വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ'; ചിത്രങ്ങളുമായി സുബി, കര്‍ഷകശ്രീ അടിച്ചുമാറ്റുമോ എന്ന് ആരാധകര്‍

കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?” എന്നാണ് ഒരാളുടെ കമന്റ്. താൻ തന്നെയാണ് കർഷക എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്

Samayam Malayalam 26 Oct 2020, 3:44 pm
സിനിമയിലും ടെലിവിഷനിലുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായ മുഖമാണ് സുബി സുരേഷ്. വര്‍ഷങ്ങളായി മിമിക്ര കലാരംഗത്ത് സുബി സ്ഥിര സാന്നിധ്യമാണ്. അവതാരകയായും തിളങ്ങുന്ന താരമാണ് സുബി. മിമിക്രിയിലേക്കും കോമഡി സ്കിറ്റിലേക്കും സ്ത്രീകള്‍ അധികം കടന്നു വരാതിരുന്ന, അതിനുള്ള അവസരം കുറവായിരുന്ന കാലത്താണ് സുബി സ്ഥിര സാന്നിധ്യമാകുന്നതും കെെയ്യടി നേടുന്നതും. അതുകൊണ്ട് തന്നെ സുബി നേടിയ നേട്ടങ്ങള്‍ക്ക് മാറ്റേറെയാണ്.
Samayam Malayalam subi
'വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ'; ചിത്രങ്ങളുമായി സുബി, കര്‍ഷകശ്രീ അടിച്ചുമാറ്റുമോ എന്ന് ആരാധകര്‍


Also Read: കുറുവച്ചനെ പ്രഖ്യാപിക്കാൻ മലയാള സിനിമാലോകം; ഇതൊരു ഫാൻ ഫൈറ്റ് ആക്കരുതെന്ന് സുരേഷ് ഗോപി

സോഷ്യല്‍ മീഡിയയിലും സജീവമാണ് സുബി. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ സുബി ആരാധകരുമായി പങ്കുവെക്കാറുണ്ട്. സുബി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാഴക്കുലയുമായി, മുണ്ടുടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് സുബി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്.

Also Read: ലൈവിനിടെയിലെ ലക്ഷ്മിയുടെ പ്രവൃത്തി കണ്ട് കൈയ്യടിച്ച് സൈബർലോകം!

വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സുബി കുറിക്കുന്നത്. “കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?” എന്നാണ് ഒരാളുടെ കമന്റ്. താൻ തന്നെയാണ് കർഷക എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്. “ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?” എന്നാണ് മറ്റൊരു കമന്റ്.

ആര്‍ട്ടിക്കിള്‍ ഷോ