ആപ്പ്ജില്ല

വാനമ്പാടിയിലെ നിര്‍മ്മലേടത്തി ഇനി കണ്ണകിയോ? അവസരം കിട്ടിയപ്പോൾ ചാടിവീണുവെന്ന് ഉമ നായര്‍

എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു കണ്ണകി എന്നും അങ്ങനെ ഒരു വേഷപ്പകർച്ചക്ക്‌ അവസരം കിട്ടിയപ്പോൾ ചാടിവീണുവെന്നുമാണ് ഉമ നായർ ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചിരിക്കുന്നത്.

Samayam Malayalam 16 Sept 2020, 9:16 am
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ഉമ നായര്‍. വാനമ്പാടി, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. ഇന്ദുലേഖ എന്ന പരമ്പരയില്‍ താനും ചന്ദ്രേട്ടനും വീണ്ടും ഒരുമിച്ചെത്തുന്നുണ്ടെന്ന് പറഞ്ഞും താരമെത്തിയിരുന്നു. നിര്‍മ്മലേട്ടത്തിയെന്നാണ് ഉമ നായരെ ആരാധകരും വിളിക്കുന്നത്.
Samayam Malayalam ഉമ നായർ
വാനമ്പാടിയിലെ നിര്‍മ്മലേടത്തി ഇനി കണ്ണകിയോ? അവസരം കിട്ടിയപ്പോൾ ചാടിവീണുവെന്ന് ഉമ നായര്‍


Also Read: 'ശരീരവും മനസ്സും ഞാൻ അയാൾക്ക്‌ വേണ്ടി മാറ്റിവെച്ചു'

വാനമ്പാടിയിലെ കഥാപാത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് സീരിയല്‍. മോഹന്റെ ജ്യേഷ്ഠനായ ചന്ദ്രന്റെ ഭാര്യയായ നിമ്മിയെന്ന നിര്‍മ്മലായായാണ് ഉമ നായര്‍ വാനമ്പാടിയിലെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഉമ നായര്‍ എത്താറുണ്ട്. കണ്ണകിയായുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഉമ നായര്‍. മനോഹരമായ ഫോട്ടോയാണല്ലോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Also Read: പാടാത്ത പൈങ്കിളി താരനിരയില്‍ ചില മാറ്റങ്ങള്‍!

കണ്ണകി എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു. അങ്ങനെ ഒരു വേഷപ്പകർച്ചക്ക്‌ അവസരം കിട്ടിയപ്പോൾ ചാടിവീണു. പിന്നെ കഥയിൽ കേട്ടതുപോലെ ഒത്തില്ല, എന്നാലും ആഗ്രഹം അതൊരു തെറ്റാല്ലാലോ, അല്ലെയെന്ന് ചോദിച്ചായിരുന്നു ഉമ നായര്‍ എത്തിയത്. ഇതിനകം തന്നെ ഉമ നായരുടെ കണ്ണകി വേഷം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

View this post on Instagram കണ്ണകി എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു... അങ്ങനെ ഒരു വേഷപകർച്ചക്ക്‌ അവസരം കിട്ടിയപ്പോൾ ചാടിവീണു പിന്നെ കഥയിൽ കേട്ടതുപോലെ ഒത്തില്ല എന്നാലും ആഗ്രഹം അതൊരു തെറ്റാല്ലാലോ 😀അല്ലെ 😍 A post shared by mumanair@gmail.com (@umanair_actress.official) on Sep 15, 2020 at 9:27am PDT

ആര്‍ട്ടിക്കിള്‍ ഷോ