ആപ്പ്ജില്ല

വലിയ പ്രതീക്ഷയോടെയാണ് ഡോക്ടറെ കാണാന്‍ പോയത്, പക്ഷെ റിസള്‍ട്ട് ഞാന്‍ പ്രതീക്ഷിച്ചതു പോലെയല്ല; ഒരു മാസം കഴിഞ്ഞാല്‍ സര്‍ജ്ജറി- ആലീസ് ക്രിസ്റ്റി പറയുന്നു

രണ്ട് വര്‍ഷം മുന്‍പായിരുന്നു ആലീസ് ക്രിസ്റ്റിയുടെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവയ്ക്കാനാണ് നടി യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നത്. തുടര്‍ന്നിങ്ങോട്ട് തന്റെയും കുടുംബത്തിന്റെയും വിശേഷമെല്ലാം നടി പങ്കുവയ്ക്കുന്നുണ്ട്.

Authored byഅശ്വിനി പി | Samayam Malayalam 4 Feb 2024, 10:04 am
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ആലീസ് ക്രിസ്റ്റി. അഭിനയിച്ച സീരിയലുകളെക്കാള്‍ നടി കൂടുതല്‍ പരിചിതയാക്കിയത് യൂട്യൂബ് ചാനലാണ്. കല്യാണത്തോട് അനുബന്ധിച്ചാണ് ആലീസ് ക്രിസ്റ്റ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അത് ക്ലിക്കായി. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായെങ്കിലും ഇപ്പോഴും യൂട്യൂബില്‍ സജീവമാണ്. ഭര്‍ത്താവ് സജിനും ഈ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് പരിചിതനായി.
Samayam Malayalam alice christy health2


താന്‍ ചെയ്യാന്‍ പോകുന്ന ആരു സര്‍ജ്ജറിയെ കുറിച്ച് പറഞ്ഞാണ് ഇപ്പോള്‍ ആലീസ് ക്രിസ്റ്റി യൂട്യൂബ് ചാനലില്‍ എത്തിയിരിക്കുന്നത്. 'ഒരുപാട് പ്രതീക്ഷകളോടെ ഡോക്ടറെ കാണാന്‍' എന്ന തംപ്‌നെയിലോടുകൂടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഞാന്‍ പ്രതീക്ഷിച്ചത് പോലെയല്ല ടെസ്റ്റ് റിസള്‍ട്ട് എന്ന് ഇന്‍ട്രോയില്‍ പറയുന്നതോടെ വീഡിയോ കാണാനുള്ള പ്രേക്ഷകരുടെ ആവേശവും കൂടും.

കണ്ണിന് സര്‍ജ്ജരി ചെയ്യുന്നതിനെ കുറിച്ചാണ് തുടര്‍ന്ന് ആലീസ് വീഡിയോയില്‍ സംസാരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വച്ചു തുടങ്ങിയകാണ് കണ്ണട. ദൂരക്കാഴ്ച ഇല്ലാത്തതാണ് ആലീസിന്റെ പ്രശ്‌നം. കണ്ണട വയ്ക്കുന്നത് കാരണം കുഞ്ഞു കുഞ്ഞ് ബുദ്ധിമുട്ടുകളുണ്ട്. ലെന്‍സ് ഉപയോഗിച്ചെങ്കിലും, രണ്ട് തവണ അത് കാരണം ഇന്‍ഫെക്ഷനായി. അതോടെ കണ്ണട തന്നെ വയ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ആ കണ്ണട എങ്ങനെ ഒഴിവാക്കാം എന്ന ആലോചനയിലാണ് ആലീസ്.

തന്റെ ഒരു കസിന്‍ ഒരു സര്‍ജ്ജറിയിലൂടെ കാഴ്ചയുടെ പ്രശ്‌നം പരിഹരിച്ചു, കണ്ണട പൂര്‍ണമായും ഒഴിവാക്കി. പക്ഷെ ആ സര്‍ജ്ജരി ചെയ്യണമെങ്കില്‍ കണ്ണിന്റെ ഞരമ്പുകള്‍ എല്ലാം പൂര്‍ണ ആരോഗ്യത്തോടെയായിരിക്കണം. എല്ലാം പോസിറ്റീവായാല്‍ മാത്രമേ സര്‍ജ്ജറി ചെയ്യാനായി പറ്റുകയുള്ളൂ. ആ പ്രതീക്ഷയില്‍ ഡോക്ടറെ കാണാന്‍ പോകുന്നതും, ടെസ്റ്റും സ്‌കാനിങും എല്ലാം നടത്തുന്നതുമായ കാര്യങ്ങള്‍ ആലീസ് പങ്കുവച്ച വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ആദ്യത്തെ ടെസ്റ്റില്‍ ഒന്നും കുഴപ്പമുണ്ടായിരുന്നില്ല. രണ്ട് ദിവസം കൊണ്ട് സര്‍ജ്ജരി ചെയ്യാം എന്നായിരുന്നു ആലീസ് ക്രിസ്റ്റി കരുതിയിരുന്നത്. അങ്ങനെയെങ്കില്‍ സീരിയല്‍ ഡേറ്റുകള്‍ എല്ലാം ഒന്ന് മാറ്റി വയ്ക്കണം എന്നൊക്കെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ സ്‌കാനിങില്‍ കണ്ണിന്റെ റെറ്റിനിയിലുള്ള വെയിന്‍സ് ഒക്കെ കുറച്ച് വീക്കാണ് എന്ന് കണ്ടു. ഒരു മാസം അതിനുള്ള ട്രീറ്റ്‌മെന്റ് എടുത്താല്‍ മാത്രമേ സര്‍ജ്ജറി ചെയ്യാനായി സാധിക്കുകയുള്ളൂ. പ്രതീക്ഷിച്ചതു പോലെ പെട്ടന്ന് ചെയ്യാന്‍ പറ്റാത്തതിലുള്ള നിരാശയുണ്ടെങ്കിലും, എപ്പോഴാണെങ്കിലും ചെയ്യാന്‍ പറ്റുമല്ലോ എന്ന ആശ്വാസമുണ്ട് എന്ന് ആലീസ് ക്രിസ്റ്റി പറഞ്ഞു.

അതിന് ശേഷം ലേസര്‍ ട്രീറ്റ്‌മെന്റ് നടത്തുന്നത് വരെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഡോക്ടറുടെ ചെക്കപ്പിന് ശേഷം ഇനി സര്‍ജ്ജറിയുടെ ഡേറ്റ് തീരുമാനിക്കും. അതിനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിച്ചു.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ