ആപ്പ്ജില്ല

ഈ സ്നേഹം പ്രണയമായി മാറിയേക്കാമെന്ന് അൻഷിത; എനിക്ക് അവളെ ആദ്യം കണ്ടപ്പോഴേ ഇഷ്ടമായെന്ന് അർണാവും; പുത്തൻ വിശേഷങ്ങൾ!

Samayam Malayalam 21 May 2023, 11:02 am
അൻഷിതയെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടിരുന്നു, ഒരു നല്ല ഫ്രണ്ട് എന്ന നിലയിൽ; ഒരു അഭ്യുദയ കാംക്ഷിയെന്ന നിലയിൽ എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളാണ്- നടൻ അർണാവ് പറയുന്നു
Samayam Malayalam anshitha anji and arnaav latest interview they are talking about their friendship
ഈ സ്നേഹം പ്രണയമായി മാറിയേക്കാമെന്ന് അൻഷിത; എനിക്ക് അവളെ ആദ്യം കണ്ടപ്പോഴേ ഇഷ്ടമായെന്ന് അർണാവും; പുത്തൻ വിശേഷങ്ങൾ!

അർണവും, അൻഷിതയും തമ്മിൽ ഒരുമിച്ചു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറയുന്നത്.
എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും വേണ്ടപ്പെട്ട ഒരാളാണ്. ദിവ്യയുമായുള്ള പ്രശ്നങ്ങൾ നടക്കുമ്പോഴും, ഞാൻ ജയിലിൽ പോയപ്പോഴും, വെളിയിൽ വന്നപ്പോഴും എല്ലാം എനിക്ക് പിന്തുണയുമായി നിന്ന ഒരാളാണ് അൻഷിതയെന്നും അർണാവ് പറയുന്നു.

ഭാവിയിൽ ഒരുപക്ഷേ ഈ സ്നേഹം പ്രണയമായി മാറിയേയ്ക്കാം!​

"എന്റെ കല്യാണത്തിന് ഇവനാകും ബിരിയാണി വിളമ്പുന്നത്" ഇടയിൽ കയറി അൻഷിത പറഞ്ഞപ്പോൾ അതിനെ ശരി വെച്ച് കൊണ്ട് "അതെ, ഇവളുടെ കല്യാണത്തിന് ഞാനാകും ഭക്ഷണം വിളമ്പുക" എന്ന് അർണവ് പറഞ്ഞു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, അതിലപ്പുറം നിങ്ങൾ തെറ്റിദ്ധരിക്കുന്നത് പോലെ ഒന്നും ഞങ്ങൾക്കിടയിലില്ല എന്ന് അർണവ് പറഞ്ഞു കൊണ്ടിരിക്കെ ഇടയിൽ കയറിയ അൻഷിത പറഞ്ഞു "ഞങ്ങൾക്കിടയിൽ അത്തരം ഒരു സ്നേഹം അല്ല, പക്ഷേ നിങ്ങൾ പേടിക്കേണ്ട ഭാവിയിൽ ഒരുപക്ഷേ ഈ സ്നേഹം പ്രണയമായി മാറിയേയ്ക്കാം".

ഞങ്ങൾ എപ്പോഴും അടിയാണ്

അ ൻഷിത ഭാവിയിൽ അത്തരം പ്രണയത്തിനു സാധ്യത പറയുന്നുണ്ടല്ലോ എന്ന് അവതാരകൻ വീണ്ടും ചോദിച്ചപ്പോൾ, നിങ്ങളോ അല്ലെങ്കിൽ മറ്റു ചിലരോ പറയുന്നത് പോലെ ഒരിക്കലും ഞങ്ങൾ തമ്മിൽ ഒരു പ്രണയമോ, കല്യാണമോ ഒന്നും സംഭവിക്കില്ല. ഞങ്ങൾ തമ്മിൽ എപ്പോഴും അടി കൂടിക്കൊണ്ടിരിക്കും എന്ന് അർണവ്. "ഞങ്ങൾ തമ്മിലൊരിക്കലും ചേരില്ലെന്ന് ഞങ്ങൾ തന്നെ മുൻപ് സംസാരിച്ചിട്ടുണ്ട്. ഷൂട്ടിങ് സെറ്റിൽ എല്ലാം ജൂനിയർ ആർട്ടിസ്റ്റുകളിൽ ചിലർ പറഞ്ഞിട്ടുണ്ട്, വെറുതെ അടി കൂടുന്നു, മിണ്ടാതിരിക്കുന്നു; നിങ്ങളെ പോലെ ടോക്സിക് ആയ ജോഡികളെ ഞങ്ങൾ കണ്ടിട്ടേയില്ല എന്ന്.

​കല്യാണം കഴിക്കാൻ പ്ലാൻ ഇല്ലേ ​

നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പ്ലാൻ ഇല്ലേ എന്നൊരു ജൂനിയർ ആർട്ടിസ്റ്റ് പെൺകുട്ടി ചോദിച്ചിരുന്നു ഇവനെയെല്ലാം എനിക്കെങ്ങനെ സെറ്റ് ആകാനാടീ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അർണവ് ഒരു തൊട്ടാവാടിയായ നല്ല പയ്യൻ ആണ്, പക്ഷേ ഞങ്ങൾ തമ്മിൽ ഒരു വിവാഹബന്ധം ഒരിക്കലും ശരിയാവില്ല.പക്ഷേ ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, എന്നെങ്കിലും അവനൊരു പ്രശ്നം നേരിടേണ്ടി വന്നാൽ മറ്റാരേക്കാളും മുൻപ് അവനെ സഹായിക്കാൻ, ഞാൻ അവന്റെ വീട്ടിൽ നില്പുണ്ടാകും എന്ന്." അർണവിന്റെ വാക്കുകളെ പൂരിപ്പിച്ചു കൊണ്ട് അൻഷിത പറഞ്ഞു.

പുഷ്പ 2 കിടിലൻ ലുക്കിൽ ഫഹദ്

എനിക്ക് ടെൻഷൻ അൻഷിതയെ കുറിച്ച്

എന്നെ കുറിച്ചാലോചിച്ച് എനിക്കൊരിക്കലും ടെൻഷൻ ഉണ്ടായിട്ടില്ല, ഞാൻ വിവാഹിതനായൊരു വ്യക്തിയാണ്. പക്ഷേ അൻഷിതയുടെ വിവാഹം കഴിഞ്ഞിട്ടില്ല, ഇരുപത്തിയഞ്ചു വയസ്സേ ആയിട്ടുള്ളൂ; അവളുടേതായ ഒരു ജീവിതം തുടങ്ങാൻ ബാക്കി കിടപ്പുണ്ട്. പലരും പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥകൾ, വിവാദങ്ങൾ എല്ലാം അവളുടെ ഭാവിയെ ബാധിക്കുമോ എന്നതായിരുന്നു എന്റെ പ്രധാന ടെൻഷൻ. അർണവ് പറഞ്ഞു. "നീ ടെൻഷൻ അടിക്കേണ്ട, അൻഷിത ഒരു നല്ല സ്വീറ്റ് കുട്ടിയാണ്, അവൾക്ക് നല്ലൊരു പങ്കാളിയെ തന്നെ ലഭിക്കും" അൻഷിതയുടെ മറുപടിയും ഉടനെ വന്നു.

​എനിക്ക് ആരോടും പിണങ്ങാൻ ആകില്ല ​

ഞങ്ങൾക്കിടയിൽ എപ്പോഴും തമ്മിൽ തല്ല് പതിവാണ്, പക്ഷേ എല്ലായ്‌പോഴും ഞാൻ തന്നെയാണ് സോറി പറഞ്ഞ് പിണക്കം മാറ്റുന്നത്. അർണവ്, സ്വന്തം ഭാഗത്താണ് തെറ്റെങ്കിൽ കൂടി മിണ്ടാതെ മുഖവും വീർപ്പിച്ചിരിക്കും. എനിക്ക് ആരോടും അങ്ങനെ പിണങ്ങി ഇരിക്കാൻ പറ്റില്ല. വീട്ടിൽ അമ്മയും ഞാനും തമ്മിൽ പിണങ്ങി അവരവരുടെ മുറികളിൽ പോയി ഇരിക്കും, പക്ഷേ കുറച്ചു കഴിയുമ്പോൾ ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വരും.

അവന്റെ പിണക്കം മാറാൻ സമയം എടുക്കും

അർണവ് മുഖം വീർപ്പിച്ച് ഇരിക്കുമ്പോൾ ഞാൻ പോയി സോറി പറഞ്ഞാൽ പോലും, അവന്റെ പിണക്കം പൂർണ്ണമായി മാറാൻ കുറച്ചു നേരം കൂടി വേണ്ടി വരും. ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരു പെൺകുട്ടി പറഞ്ഞു, നിങ്ങളുടെ ജോഡിയെ കാണുമ്പൊൾ അസൂയ തോന്നുന്നു, പേരുകളും നല്ല മാച്ചാണ്; ഭാവിയിൽ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിച്ചു കൂടെ എന്ന്. ജീവിതത്തിൽ കുറച്ച് ഉത്തരവാദിത്തങ്ങൾ എല്ലാം ഉണ്ട്. ഞങ്ങളുടെ പ്രധാന പ്രശ്നം ഞങ്ങൾ രണ്ടു പേർക്കും ഉത്തരവാദിത്ത ബോധമില്ല എന്നതാണ്.

ഞങ്ങൾക്ക് പൊരുത്തം ഉള്ളത്

ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ ആലോചിച്ചാൽ എനിക്കിഷ്ടപ്പെടുന്നത് അവൾക്കിഷ്ടപ്പെടില്ല. ഇതുപോലെ സ്‌ക്രീനിൽ കാണുന്നവർക്ക് ഞങ്ങൾ നല്ല ജോഡികളായി തോന്നും, പക്ഷേ ഒരു ദാമ്പത്യം എന്ന നിലയിൽ ഞങ്ങൾ തമ്മിൽ ചേരുകയേ ഇല്ല.


രണ്ടു പേരും തമ്മിൽ യോജിക്കുന്ന ഒരു സംഗതി ദാനം ചെയ്യുന്നതാണ്. ഞാൻ ഇവളോടും പറഞ്ഞിട്ടുണ്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹം എല്ലാ ആഴ്ചകളിലും എന്റെ വീടിന്റെ മുൻപിൽ പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ സാധിക്കണം എന്നാണ്.

ഒരു സ്ഥലം വാങ്ങി ഭക്ഷണശാല ആരംഭിച്ച് ദിവസവും ആയിരം - രണ്ടായിരം പേർക്ക് ഭക്ഷണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവുന്നതാണ് എന്റെ സ്വപ്നം. അർണവ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ