ആപ്പ്ജില്ല

വിഷ്ണുവിനെ മിസ്സ് ചെയ്യുന്നുണ്ടോ, രണ്ടാം വിവാഹത്തിന് തയ്യാറാണോ; ക്യു ആന്റ് എ യില്‍ അനുശ്രീയോടുള്ള ചോദ്യം

വിഷ്ണുവുമായി ഒന്നിച്ച് ജീവിക്കുന്നത് കാണാനാണ് ആഗ്രഹം. അത് നടക്കുമോ, മോന് വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ, അമ്മയുടെ പാത പിന്‍തുടരാതെ ഭര്‍ത്താവിനൊപ്പം ജീവിച്ചുകൂടെ എന്നിങ്ങനെ പോകുന്നു വിഷ്ണുവിനെ സംബന്ധിച്ച ചോദ്യങ്ങള്‍.

Samayam Malayalam 25 Dec 2022, 8:59 am
സെലിബ്രിറ്റി താരങ്ങള്‍ യൂട്യൂബിലൂടെ ക്യു ആന്റ് എ സെഗ്മെന്റ് നടത്താറുണ്ട്. ആരാധകര്‍ തങ്ങളോട് ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് നേരിട്ട് വന്ന് മറുപടി നല്‍കുന്നതാണ് ഈ സെഗ്മെന്റ്. അതിന് മുന്‍പ് ഇങ്ങനെ ഒരു സെഗ്മെന്റ് നടത്തുന്നുണ്ട്, ചോദ്യങ്ങള്‍ ക്ഷണിയ്ക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബ് കമ്യൂണിറ്റിയിലും പോസ്റ്റ് ഇടും. അങ്ങിനെ വരുന്ന ചോദ്യങ്ങളില്‍ നിന്ന് താരങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് മറുപടി നല്‍കും. അത്തരത്തില്‍ ഇപ്പോള്‍ അനുശ്രീ പോസ്റ്റ് ചെയ്ത പോസ്റ്റ് ആണ് വൈറലാവുന്നത്.
Samayam Malayalam anusree seeks questions to followers for the q and a segment
വിഷ്ണുവിനെ മിസ്സ് ചെയ്യുന്നുണ്ടോ, രണ്ടാം വിവാഹത്തിന് തയ്യാറാണോ; ക്യു ആന്റ് എ യില്‍ അനുശ്രീയോടുള്ള ചോദ്യം


​ക്യു ആന്റ് എ ആയാലോ

യൂട്യൂബ് കമ്യൂണിറ്റിയിലാണ് ക്യു ആന്റെ എ ആയാലോ എന്ന് ചോദിച്ചുകൊണ്ട് അനുശ്രീ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്. അനുശ്രീ തന്റെ യൂട്യൂബ് ചാനലില്‍ ആദ്യമായി നടത്തുന്ന ക്യു ആന്റ് എ ആണിത്. അതുകൊണ്ട് തന്നെ ആളുകള്‍ ഒരുപാട് ചോദ്യങ്ങളുമായി കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം ചോദ്യങ്ങളും സ്വകാര്യ ജീവിതത്തെ സംബന്ധിച്ചുകൊണ്ടാണ്.

​വിഷ്ണുവിനെ കുറിച്ച്

വിഷ്ണുവുമായി ഒന്നിച്ച് ജീവിക്കുന്നത് കാണാനാണ് ആഗ്രഹം. അത് നടക്കുമോ, മോന് വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ, അമ്മയുടെ പാത പിന്‍തുടരാതെ ഭര്‍ത്താവിനൊപ്പം ജീവിച്ചുകൂടെ എന്നിങ്ങനെ പോകുന്നു വിഷ്ണുവിനെ സംബന്ധിച്ച ചോദ്യങ്ങള്‍. നൂറില്‍ തൊണ്ണൂറ് ശതമാനവും വിഷ്ണുവുമായി ബന്ധപ്പെട്ട ചോദ്യം തന്നെയാണ്.

​മിസ്സ് ചെയ്യുന്നുണ്ടോ

അതിനിടയില്‍ വിഷ്ണുവിനെ മിസ്സ് ചെയ്യാറുണ്ടോ എന്ന് ചിലര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടുണ്ട്. രണ്ടാം വിവാഹത്തിന് സാധ്യതയുണ്ടോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. പണം മാത്രമല്ല ജീവിതത്തില്‍ പ്രധാനം, സന്തോഷത്തോടുള്ള കുടുംബ ജീവിതം ആശംസിയ്ക്കുന്നു എന്ന് പറഞ്ഞ് ചിലര്‍ വരുന്നു. ഉപദേശവും ആശംസകളും അറിയിച്ചുകൊണ്ടുള്ള പോസ്റ്റും ഉണ്ട്.

​അഭിനയത്തിലേക്ക് വരുമോ

സ്വകാര്യ ജീവിതത്തിലെ ചോദ്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ചോദിച്ചിരിയ്ക്കുന്ന കൂടുതല്‍ ചോദ്യവും അഭിനയത്തിലേക്ക് തിരിച്ചുവരുമോ എന്നാണ്. മകന്‍ വളര്‍ന്നാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുമോ, സീരിയലില്‍ വീണ്ടും സജീവമാവുന്നത് എപ്പോഴാണ് എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. ഭാവിയില്‍ ഒരുപാട് നല്ല അവസരങ്ങള്‍ കിട്ടട്ടെ എന്ന് ചിലര്‍ ആശംസിച്ചിട്ടുണ്ട്.

​പ്രായം, പഠനം, ഇഷ്ടം

അനുശ്രീയുടെ പ്രായത്തെ കുറിച്ചും പഠനത്തെ കുറിച്ചും ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. പോകാന്‍ ഇഷ്ടമുള്ള സ്ഥലത്തെ കുറിച്ചാണ് ഒരാളുടെ ചോദ്യം. ഇപ്പോള്‍ എത്രയാണ് ശരീര ഭാരം, ഗര്‍ഭിണിയായിരുന്നപ്പോള്‍ എത്രത്തോളം ഭാരം കൂടി, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായിട്ടുണോ, അനുഭവം പറയാമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും വന്നിട്ടുണ്ട്.

​ഇപ്പോഴുള്ള ജീവിതത്തില്‍ ഹാപ്പിയാണോ

ഇപ്പോള്‍ ജീവിയ്ക്കുന്നത് സന്തോഷമുള്ള ജീവിതമാണോ, ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ട് ഉള്ളപ്പോള്‍ ചേര്‍ത്ത് നിര്‍ത്തിയതാരാണ്. വിവാഹ ബന്ധം ട്രാജഡിയാവുമ്പോഴും വീട്ടുകാരെയും സമൂഹത്തെയും ഭയന്ന് വിവാഹ ബന്ധത്തില്‍ കഷ്ടപ്പെട്ട് നില്‍ക്കുന്ന പെണ്‍കുട്ടികളോട് എന്താണ് പറയാനുള്ളത്. എപ്പോഴെങ്കിലും അനു എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നിയിട്ടുണ്ടോ- എന്നൊക്കെ വളരെ സീരിയസ് ആയി ഒരാള്‍ ചോദിച്ചിട്ടുണ്ട്

​മോനെ കുറിച്ച്

യൂട്യൂബ് വരുമാനം എത്രയാണെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. റോള്‍ മോഡല്‍ ആരാണെന്ന് ചോദിച്ചവരും ഉണ്ട്. ജീവിതത്തോടുള്ള കാഴ്ചപാട് മാറിയോ എന്നാണ് ഒരാളുടെ ചോദ്യം. യൂട്യൂബ് വീഡിയോസ് എടുത്ത് തരുന്നത് ആരാണ്, മോന്റെ വെയിന്റ് എത്രയാണ്, മോന് എത്ര മാസമായി, കഴിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം ഏതാണ് എന്നിങ്ങനെ പോകുന്നു ചില സിംപിള്‍ ക്വസ്റ്റ്യന്‍സ്‌

തന്നെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ച് അനുമോൾ | Anumol |

ആര്‍ട്ടിക്കിള്‍ ഷോ