ആപ്പ്ജില്ല

നെഞ്ചോട് ചേര്‍ത്ത്! കുഞ്ഞുമാലാഖയുടെ ചിത്രവുമായി സൗഭാഗ്യയും അര്‍ജുനും! കമന്റുമായി പേളി മാണിയും രാജ് കലേഷും! ചിത്രങ്ങള്‍ വൈറല്‍

പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും. അടുത്തിടെയായിരുന്നു ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. കുഞ്ഞതിഥിയുടെ പേരും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു.

Samayam Malayalam 2 Dec 2021, 2:41 pm
താര കല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഭര്‍ത്താവായ അര്‍ജുന്‍ സോമശേഖര്‍ ചക്കപ്പഴത്തിന് ശേഷമായി പുതിയ പരമ്പരയിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ്. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ഉരുളക്കുപ്പേരിയിലേക്കാണ് അര്‍ജുന്‍ ജോയിന്‍ ചെയ്തത്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ഇരുവരും. സുദര്‍ശന അര്‍ജുന്‍ ശേഖര്‍ എന്നായിരുന്നു അര്‍ജുനും സൗഭാഗ്യയും കുഞ്ഞിന് പേരിട്ടത്. കുഞ്ഞതിഥിയുടെ ചിത്രങ്ങളും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
Samayam Malayalam arjun somasekhar and sowbhagya venkitesh shares their baby s pic
നെഞ്ചോട് ചേര്‍ത്ത്! കുഞ്ഞുമാലാഖയുടെ ചിത്രവുമായി സൗഭാഗ്യയും അര്‍ജുനും! കമന്റുമായി പേളി മാണിയും രാജ് കലേഷും! ചിത്രങ്ങള്‍ വൈറല്‍

പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു സൗഭാഗ്യയും താര കല്യാണും പറഞ്ഞത്. വളൈക്കാപ്പ് ചടങ്ങില്‍ പെണ്‍കുഞ്ഞായിരിക്കും ജനിക്കാന്‍ പോവുന്നതെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ആഗ്രഹിച്ചത് പോലെ തന്നെയായി മകളാണ് ജനിച്ചത്. കൊച്ചുമകളെ താന്‍ മിട്ടു എന്നാണ് വിളിക്കുന്നതെന്നുമായിരുന്നു മുന്‍പ് താര കല്യാണ്‍ പറഞ്ഞത്. അമ്മയാണ് തനിക്ക് മാതൃകയെന്നായിരുന്നു സൗഭാഗ്യയും പറഞ്ഞത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് എത്തിയതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം ഇവര്‍ പങ്കിട്ടിരുന്നു.
സ്നേഹത്തിൽ പൊതിഞ്ഞ ഒരു തികഞ്ഞ സമ്മാനം എന്റെ കൈകളിൽ വെച്ചിരിക്കുന്നു എന്നായിരുന്നു അർജുൻ കുഞ്ഞിനൊപ്പമുള്ള ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ശ്രീറാം രാമചന്ദ്രൻ, അമൽ രാജ്ദേവ്, ശ്രുതി രജനീകാന്ത്, റാഫി, താര കല്യാൺ, അശ്വതി നായർ, ആർ ജെ മാത്തുക്കുട്ടി തുടങ്ങിയവരെല്ലാം അർജുന്റെ ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുണ്ട്.
അര്‍ജുനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സൗഭാഗ്യയും പങ്കുവെച്ചിരുന്നു. ഒരു കുഞ്ഞ് നിങ്ങളുടെ ഹൃദയത്തില്‍ നിറയുന്നു എന്നായിരുന്നു സൗഭാഗ്യ ചിത്രത്തിനൊപ്പം കുറിച്ചത്. മുക്ത, പേളി മാണി, താര കല്യാണ്‍, ശ്രുതി രജനീകാന്ത് തുടങ്ങി നിരവധി പേരാണ് സൗഭാഗ്യയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. വെല്‍ക്കം റ്റു തന്ത തള്ള ക്ലബ് എന്നായിരുന്നു രാജ് കലേഷിന്റെ കമന്റ്.

നെഞ്ചോട് ചേര്‍ത്ത്! കുഞ്ഞുമാലാഖയുടെ ചിത്രവുമായി സൗഭാഗ്യയും അര്‍ജുനും!


താര കല്യാണിന്റെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. അടുത്ത സുഹൃത്തുക്കളായി മാറിയ അര്‍ജുനും സൗഭാഗ്യയും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. മകനെപ്പോലെ താന്‍ കരുതുന്ന അര്‍ജുന്‍ മരുമകനായി വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു താര കല്യാണ്‍ പ്രതികരിച്ചത്. തിരുവനന്തപുരം ശൈലിയിലുള്ള അര്‍ജുന്റെ സംസാരം ഏറെ ശ്രദ്ധ നേടിയിരുന്നു. ചക്കപ്പഴത്തിലേക്ക് അര്‍ജുനെ കാസ്റ്റ് ചെയ്തതിന് പിന്നിലെ കാരണം അതായിരുന്നു എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. പൈങ്കിളിയുടെ ഭര്‍ത്താവായ ശിവനെയായിരുന്നു അര്‍ജുന്‍ അവതരിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ