ആപ്പ്ജില്ല

25 ൽ വിവാഹം കഴിഞ്ഞു; ഇപ്പൊ എടുത്തുചാടി ഒരു വിവാഹം വേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നി; പക്ഷേ ദിവ്യയുടെ പിന്തുണ എടുത്തുപറയേണ്ടത്; അരുൺ രാഘവ്!

ഐടി ജോലി രാജി വച്ച് അഭിനയം പ്രൊഫഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമൊക്കെ ഈ തീരുമാനത്തെ ആളുകൾ എതിര്‍ത്തു എങ്കിലും കുടുംബത്തിന്റെ പിന്തുണ വലുതായിരുന്നു.

Samayam Malayalam 28 Nov 2022, 12:18 pm
ഭാര്യ പരമ്പരയിലെ ശരത്തായും പൂക്കാലം വരവായി പരമ്പരയിലെ അഭിമന്യു ആയും എത്തി മലയാളികളുടെ പ്രിയ നടനായ ആളാണ് അരുൺ രാഘവ്. ഒരേ സമയം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടും സ്ത്രീ വേഷത്തിൽ എത്തിയും ഒക്കെയാണ് പ്രേക്ഷകരുടെ മനസിലേക്ക് അരുൺ രാഘവ് കയറിക്കൂടിയത്. മിന്നും പ്രകടനം തന്നെയാണ് താരം ഭാര്യ എന്ന പരമ്പരയിലൂടെ കാഴ്ച വച്ചത്. അതിനു ശേഷവും മുൻ നിര നായകന്മാരുടെ ഒപ്പം അരുൺ രാഘവും മിനി സ്‌ക്രീനിൽ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ അരുൺ ചില വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ALSO READ: കുടുംബ മഹിമ കൊണ്ട് റേഷന്‍ കിട്ടില്ല; സമ്പത്ത് ഉണ്ടാക്കാൻ വേണ്ടി അഭിമാനം പണയം വച്ചിട്ടില്ല: കാശിന് കാശ് തന്നെ വേണം: കുഞ്ചാക്കോ ബോബൻ!
Samayam Malayalam arun raghav open revealed some interesting factors about his wedding
25 ൽ വിവാഹം കഴിഞ്ഞു; ഇപ്പൊ എടുത്തുചാടി ഒരു വിവാഹം വേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നി; പക്ഷേ ദിവ്യയുടെ പിന്തുണ എടുത്തുപറയേണ്ടത്; അരുൺ രാഘവ്!


പ്രണയം ആദ്യമായി

റിയൽ ലൈഫിലെ പ്രണയം എന്ന് പറയുന്നത് ഒരുപാട് പറയാനുണ്ട്. ഒരിക്കൽ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനും, ഫോട്ടോഗ്രാഫിയും ചെയ്യാൻ പോയപ്പോഴാണ് തന്റെ പ്രണയിനി, തന്റെ ഭാര്യയെ ആദ്യമായി കാണുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്ന് പറയുകയാണ് അരുൺ രാഘവ്. പ്രണയം തുറന്ന് പറഞ്ഞു രണ്ടാമത്തെ ദിവസത്തിൽ തന്നെ വീട്ടിൽ കാര്യം അവതരിപ്പിച്ചുവെന്നും അരുൺ പറയുന്നു.

ദിവ്യയുടെ പിന്തുണ

24 ആം വയസ്സിലാണ് വിവാഹക്കാര്യം വീട്ടിൽ പറയുന്നത്. നീ ആരെ വിവാഹം കഴിക്കണം എന്ന കാര്യം തീരുമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. പക്ഷേ നീയും, ദിവ്യയും തമ്മിൽ രണ്ടുവയസിന്റെ വ്യത്യാസമേ ഉള്ളൂ. ഒരു നാൽപ്പത് വയസ്സ് ആകുമ്പോൾ നീ നല്ല യങ് ആരിക്കും. പക്ഷേ ലേഡീസ് അങ്ങനെ അല്ല ഡെലിവറി ഒക്കെ കഴിഞ്ഞുവരുമ്പോൾ അതിന്റെ മാറ്റങ്ങൾ ഉണ്ടായേക്കാം.എന്ന് അച്ഛൻ പറഞ്ഞു മനസിലാക്കി തന്നു. എങ്കിലും 25 ആം വയസ്സിൽ വിവാഹം നടന്നു. ഇപ്പൊ എടുത്തുചാടി ഒരു വിവാഹം വേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നിയെങ്കിലും ഭാര്യ ദിവ്യയുടെ പിന്തുണ എന്ന് പറയുന്നത് എടുത്തുപറയേണ്ട കാര്യമാണ്- അരുൺ പറഞ്ഞു.

അത് നല്ല കാര്യമല്ലേ

സിനിമയിൽ ഒരു ആർട്ടിസ്റ്റിനെ വിളിക്കുന്ന സമയത്ത് ഒരു പുതുമുഖത്തെ അവർ പരിഗണിച്ചാലും ഒരിക്കലും സീരിയലിൽ നിന്നുള്ളവരെ അവർ പ്രിഫർ ചെയ്യുകയില്ല. അവനോ, അവൻ സീരിയൽ നടൻ ആണ് നമുക്ക് പുതുമുഖത്തെ വച്ച് ചെയ്യാം എന്നാണ് പൊതുവിൽ ഉള്ള രീതി. പിന്നെ വേറെ സംസാരം കേട്ടിട്ടുള്ളത്. അവൻ ഓവർ എക്സ്പോസ്ഡ് ആണ് എന്നതാണ്. എന്താണ് ഇതുകൊണ്ട് അർഥം ആക്കുന്നത്. ഒരു ഫേസ് എത്ര ഫെമിലിയാർ ആകുന്നു എന്നുള്ളത് നല്ല കാര്യമല്ലേ.- അരുൺ ചോദിക്കുന്നു.

സാലറി കൂട്ടിച്ചോദിച്ചു

ഐടി ജോബിൽ നിന്നും അഭിനയമേഖലയിലേക്ക് എത്തുമ്പോൾ ഏറ്റവും വലിയ പിന്തുണ നൽകിയത് ഭാര്യ ആയിരുന്നു. എന്റെ കാറിന്റെ ഇഎംഐ അടയ്ക്കാൻ പോലുമുള്ള തുക ആദ്യത്തെ സീരിയലിൽ നിന്നും കിട്ടിയില്ല. ആകെ നിരാശ ആയിരുന്നു. ഞാൻ പ്രതീക്ഷിക്കുന്നത് ഒരു മാസത്തെ പേയ്‌മെന്റ് കിട്ടും എന്നാണ്. അല്ലാതെ പത്തുദിവസം വർക്ക് ചെയ്‌താൽ അത്രയും ക്യാഷെ വരൂ എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ രണ്ടാമത്തെ സീരിയലിൽ സാലറി കൂട്ടി ചോദിക്കുകയായിരുന്നു- അരുൺ പറയുന്നു.

സന്തോഷം നിറഞ്ഞ നിമിഷം

ഹിറ്റ്‌ലർ എന്ന കഥാപാത്രം പേര് പോലെ തന്നെ സ്ട്രിക്ട് ആയ ഒരു കഥാപാത്രം ആയിരുന്നു. ഇപ്പോൾ റൊമാന്റിക് തീമിൽ ഒരുപാട് വേരിയേഷൻസ് ഉള്ള കഥാപാത്രം ആയിട്ടാണ് പോകുന്നത്. ഭാര്യക്ക് ശേഷം ഇപ്പോഴാണ് നല്ലൊരു കഥാപാത്രം കിട്ടിയതെന്നും അരുൺ പറഞ്ഞു. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയത് കഴിഞ്ഞദിവസത്തെ ഒരു പിറന്നാൾ ആഘോഷമായിരുന്നു, ഒട്ടും പ്രതീക്ഷിക്കാതെ വലിയ ആഘോഷമായി മാറി- അരുൺ ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ