ആപ്പ്ജില്ല

എന്റെ കുഞ്ഞനിയത്തി...എപ്പോഴും സന്തോഷത്തോടെയിരിക്കൂ!!! വിവാഹത്തിന് ശേഷം സഹോദരിയുടെ പുത്തൻ വിശേഷവുമായി ആര്യ

അഖിലാണ് അ‍ഞ്ജനയുടെ ജീവിത പങ്കാളി. സഹോദരിക്കൊപ്പം ഒരു കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയെത്തിയ ആര്യയുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിയത്തിയുടെ പിറന്നാളിന് ആശംസകളുമായെത്തിയിരിക്കുകയാണ് ആര്യയിപ്പോൾ.

Samayam Malayalam 18 Jul 2022, 11:52 am
കഴിഞ്ഞ ദിവസമായിരുന്നു നടിയും അവതാരകയുമായ ആര്യയുടെ അനിയത്തി അഞ്ജനയുടെ വിവാഹം. സഹോദരിയുടെ വിവാഹ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്ന തിരക്കിലാണിപ്പോൾ ആര്യ. അഖിലാണ് അ‍ഞ്ജനയുടെ ജീവിത പങ്കാളി. സഹോദരിക്കൊപ്പം ഒരു കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയെത്തിയ ആര്യയുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിയത്തിയുടെ പിറന്നാളിന് ആശംസകളുമായെത്തിയിരിക്കുകയാണ് ആര്യയിപ്പോൾ.
Samayam Malayalam arya wishes happy birthday to her sister anjana
എന്റെ കുഞ്ഞനിയത്തി...എപ്പോഴും സന്തോഷത്തോടെയിരിക്കൂ!!! വിവാഹത്തിന് ശേഷം സഹോദരിയുടെ പുത്തൻ വിശേഷവുമായി ആര്യ


Also Read: റിയാസ് വിജയി ആയി കാണണമെന്ന് ആഗ്രഹിച്ചത് ഇക്കാരണം കൊണ്ട്!! ചെടി ചട്ടി വലിച്ചെറിഞ്ഞത് പ്രതിഷേധത്തിന്റെ ഭാഗമായി ജാസ്മിൻ പറയുന്നു

ഏറ്റവും വലിയ ആ​ഗ്രഹം

ആര്യയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഞ്ജനയുടെ വിവാഹം നന്നായി നടത്തണമെന്നുള്ളത്. അച്ഛന്റെ മരണ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആര്യ തന്നെയാണ് ഇപ്പോൾ സഹോദരിയുടെ വിവാഹവും മുന്നിൽ നിന്ന് നടത്തിയത്. അതിമനോഹരമായാണ് ആര്യ വിവാഹവും വിവാഹ ഒരുക്കങ്ങളുമെല്ലാം നടത്തിയത്. ആര്യയെ കുറിച്ച് ഓർത്ത് അഭിമാനമുണ്ടെന്ന് ആര്യയുടെ സുഹൃത്തുക്കളും പറഞ്ഞിരുന്നു.

എന്റെ കുഞ്ഞനിയത്തി

എന്റെ കുഞ്ഞനിയത്തിയ്ക്ക് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. എന്റെ കുഞ്ഞനിയത്തി... എപ്പോഴും സന്തോഷത്തോടെയിരിക്കൂ. ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു- എന്നാണ് ജന്മദിന ആശംസകൾ നേർന്ന് ആര്യ കുറിച്ചിരിക്കുന്നത്. അവളെന്റെ വെറും അനിയത്തി മാത്രമല്ല, എന്റെ മകൾ, എന്റെ ആദ്യത്തെ മകൾ, കുഞ്ഞ് അനിയത്തി ആണെന്നാണ് കഴിഞ്ഞ ദിവസം അഞ്ജനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ കുറിച്ചത്.

വിവാഹ ഒരുക്കങ്ങൾ

എല്ലാം നല്ല പ്ലാനിങ്ങോടെയാണ് ആര്യ തന്റെ അനിയത്തിയുടെ വിവാഹം ഒരുക്കിയത്. അത് ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും പ്രകടമായിരുന്നു. അഞ്ജനയുടെ സേവ് ദ് ഡേറ്റ്, വിവാഹനിശ്ചയം അങ്ങനെ തുടങ്ങി എല്ലാ ചടങ്ങുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിന് ഒരുങ്ങിയെത്തിയ ആര്യയുടെ ലുക്കും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

തിരക്കുകൾ

അഭിനയവും അവതാരകയായുമൊക്കെ തിരക്കുകളിലാണിപ്പോൾ ആര്യ. അതിനിടെ ബഡായി ടോക്കീസ് ബൈ ആര്യ എന്ന യൂട്യൂബ് ചാനലും താരം തുടങ്ങി. ഇതിനെല്ലാം പുറമേ ഒരു സംരംഭക കൂടിയാണ് ആര്യ. ബഡായി ബംഗ്ലാവ്, ബിഗ് ബോസ് എന്നീ റിയാലിറ്റി ഷോകളിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ