അർച്ചന സുശീൽ പങ്ക് വച്ച ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഓ, അതിപ്പോ എന്ന വൈറൽ ആകാൻ ഇരിക്കുന്നത് എന്ന് ചിന്തിക്കുന്നവർ അറിയണം, അർച്ചനയുടെയും ചേച്ചി കൽപ്പന സുശീലിന്റെയും ഒപ്പം കിടിലൻ ഡാൻസ് പെര്‍ഫോമന്‍സുമായി എത്തിയിരിക്കുന്നത് രോഹിത് സുശീൽ ആണ്. ബിഗ് ബോസ് താരം ആര്യയുടെ മുൻ ഭർത്താവ് കൂടിയായ രോഹിത് തികഞ്ഞ ഒരു ഡാൻസർ കൂടിയാണെന്ന് പുതിയ വീഡിയോയിൽ നിന്നും വ്യക്തമാണ്.
മുൻപ് അർച്ചനയുടെ വിവാഹത്തിനും, ആര്യയ്ക്കൊപ്പം കിടിലൻ ഡാൻസുമായി രോഹിത് എത്തിയിരുന്നു. ആ വീഡിയോയും ചിത്രങ്ങളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. സീരിയൽ നടൻ ദീപൻ മുരളിയുടെ വിവാഹത്തിനാണ് കിടിലൻ ഡാൻസുമായി പെങ്ങന്മാർക്കൊപ്പം രോഹിത് എത്തുന്നത്. 2018 ൽ ആയിരുന്നു ദീപന്റെ വിവാഹം നടന്നത്. വിവാഹത്തോട് അനുബന്ധിച്ചു നടന്ന റിസപ്ഷൻ ചടങ്ങിലാണ് രോഹിത് നൃത്തം ചെയ്യുന്നത്.
ALSO READ: രജിത്തിനെ പറ്റി തുറന്നു പറഞ്ഞു കൊണ്ട് സാജു;ആര്യയ്ക്ക് ഒപ്പം ആയിരുന്നില്ല!കാശിനുവേണ്ടിയാണ് പോയതെന്നും താരം!
ദീപനുമായി മികച്ച സൗഹൃദ ബന്ധം സൂക്ഷിക്കുന്നവരാണ് അർച്ചനയും കുടുംബവും. അർച്ചന മത്രമല്ല ആര്യയും ദീപന്റെ അടുത്ത സുഹൃത്താണ്.
വീഡിയോ കാണാം!