ആപ്പ്ജില്ല

സിംഗിള്‍ ലൈഫാണ് താല്‍പര്യമെന്ന് ജാന്‍ പറഞ്ഞു! ഒന്നര വര്‍ഷമായി ആ വേദനയിലായിരുന്നു! എല്ലാവരും എന്നെ പുച്ഛിച്ചു! പതിയെ ഞാനും യാഥാര്‍ത്ഥ്യം മനസ്സിലാക്കി! ആര്യയുടെ തുറന്നുപറച്ചില്‍ വൈറലാവുന്നു!

ചാനല്‍ പരിപാടികളിലും സിനിമയിലുമൊക്കെയായി സജീവമായ ആര്യ ബിഗ് ബോസിലും മത്സരിച്ചിരുന്നു. ബഡായി ബംഗ്ലാവ് ആര്യയെന്നാണ് ഇപ്പോഴും പലരും താരത്തെ വിശേഷിപ്പിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Samayam Malayalam 16 Jul 2021, 8:33 am
ബിഗ് ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരത്തിന്റെ യഥാര്‍ത്ഥ ക്യാരക്ടറായിരുന്നു ഷോയില്‍ കണ്ടത്. പുറമേ കാണുന്നത് പോലെ അത്ര ബോള്‍ഡല്ലെന്നും, വിഷമങ്ങളും മിസ്സിംഗുമൊക്കെ വരുമ്പോള്‍ കരയാറുണ്ടെന്നും ആര്യ പറഞ്ഞിരുന്നു. ഷോ മുന്നേറുന്നതിനിടയിലായിരുന്നു താരം പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞയുടന്‍ ജാനും താനും വിവാഹിതരാവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. നാളുകള്‍ക്കിപ്പുറം ജാനുമായുള്ള പ്രണയം പാതിവഴിയില്‍ അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആര്യ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ആര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.
Samayam Malayalam badai bungalow fame arya reveals about her love breakup latest chat went trending in social media
സിംഗിള്‍ ലൈഫാണ് താല്‍പര്യമെന്ന് ജാന്‍ പറഞ്ഞു! ഒന്നര വര്‍ഷമായി ആ വേദനയിലായിരുന്നു! എല്ലാവരും എന്നെ പുച്ഛിച്ചു! പതിയെ ഞാനും യാഥാര്‍ത്ഥ്യം മനസ്സിലാക്കി! ആര്യയുടെ തുറന്നുപറച്ചില്‍ വൈറലാവുന്നു!


ജാന്‍ തേച്ചിട്ട് പോയി

ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് ഒരു ജാന്റെ കഥ പറഞ്ഞിരുന്നു. ആ ജാന്‍ എവിടെയെന്നായിരുന്നു ആര്യയോട് അവതാരക ചോദിച്ചത്. ആ ജാന്‍ തേച്ചിട്ട് പോയി, ഇതിലും മനോഹരമായി അതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല. ഇതേക്കുറിച്ച് ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇതാദ്യമായാണ് ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്. അത്രയും ആത്മാര്‍ത്ഥമായാണ് ഞാന്‍ അതേക്കുറിച്ച് പറഞ്ഞത്. അത്രയും വലിയ പ്ലാറ്റ്‌ഫോമില്‍ വെച്ച് പറഞ്ഞത് അതിനാലാണെന്നും ആര്യ പറയുന്നു.

തിരിച്ചുവന്നപ്പോള്‍ കണ്ടത്

ബിഗ് ബോസില്‍ നിന്നും തിരിച്ചുവന്നതിന് ശേഷം അതുവരെ കണ്ട ആളെയായിരുന്നില്ല ഞാന്‍ കണ്ടത്. ആളാരാണെന്ന് പറയുന്നില്ല, ഒരു കമ്മിറ്റ്‌മെന്റിന് താല്‍പര്യമില്ല. സിംഗിള്‍ ലൈഫുമായി മുന്നോട്ട് പോകാനാണ് താല്‍പര്യമെന്നായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ ഇഷ്ടം അതാവുമ്പോള്‍ എനിക്ക് ഫോഴ്‌സ് ചെയ്യാനാവില്ലല്ലോ, ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി പിറ്റേ ദിവസം മുതല്‍ ഒന്നര- രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനിലായിരുന്നു.

എല്ലാവരും പുച്ഛിച്ചു

റോയയും ജാനുമായി നല്ല അടുപ്പത്തിലായിരുന്നു. പുള്ളി ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. നല്ല അറ്റാച്ച്‌മെന്റായിരുന്നു. 10 വയസ്സുണ്ട് അവള്‍ക്ക്, കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവും. ആളിപ്പോള്‍ സന്തോഷത്തോടെ കഴിയുകയാണ്. ഒന്നര വര്‍ഷമായി ഞാന്‍ കരഞ്ഞ് തളര്‍ന്ന് ഡിപ്രഷനില്‍ കഴിയുകയായിരുന്നു. ഇവള്‍ക്ക് ഇതെന്തിന്റെ കേടാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ പുച്ഛിച്ചിരുന്നു. കുറേ കരഞ്ഞെങ്കിലും പെട്ടെന്ന് ഞാനും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയായിരുന്നുവെന്ന് ആര്യ പറയുന്നു.

പ്രണയമോ

തീര്‍ച്ചയായും ഞാനൊരു ഫീനിക്‌സ് പക്ഷി തന്നെയാണ്. ആരൊക്കെ അടിച്ചിട്ടാലും ഉയര്‍ത്തെഴുന്നേറ്റ് വരും. അങ്ങനെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ഇനി പെട്ടെന്നൊന്നും പ്രണയിക്കാന്‍ താല്‍പര്യമില്ല. സിംഗിള്‍ ലൈഫാണ് നല്ലത്. എന്നുവെച്ച് മറ്റൊരു റിലേഷനിലേക്ക് പോവില്ല എന്നൊന്നുമില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ