ആപ്പ്ജില്ല

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കൊരു തെറ്റ് പറ്റി, വേണ്ട എന്ന് അച്ഛന്‍ പറഞ്ഞിരുന്നു, കേട്ടില്ല; കഴിഞ്ഞ ജീവിതത്തെ കുറിച്ച് ബാല

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കൊരു തെറ്റ് പറ്റി. അന്ന് എന്റെ അച്ഛന്‍ പറഞ്ഞതാണ് അത് ചെയ്യരുത് എന്ന് ഞാന്‍ കേട്ടില്ല. ദൈവം പല അവസരങ്ങളിലും കാണിച്ചു തന്നു എന്നിട്ടും ഞാന്‍ മാറി ചിന്തിച്ചില്ല. ഇപ്പോഴും കുറ്റ ബോധമുണ്ട്, അച്ഛനെ അന്ന് അനുസരിക്കാത്തതില്‍

Samayam Malayalam 27 Nov 2022, 10:20 am
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്റിങ് ആണ് നടന്‍ ബാല. ബാലയുടെ സിനിമാ വിശേഷങ്ങള്‍ ആണെങ്കിലും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ ആണെങ്കിലും എല്ലാം വളരെ പെട്ടന്ന് തന്നെ വൈറലാവാറുണ്ട്. സ്വകാര്യ ജീവിതത്തെ കുറിച്ച് ഒന്നും പറയില്ല എന്ന് പറയുമ്പോഴും, മിക്ക അഭിമുഖങ്ങളിലും ബാല മനപൂര്‍വ്വമോ അല്ലാതെയോ കഴിഞ്ഞ ജീവിതത്തെ കുറിച്ച് പരമാര്‍ശിക്കുന്നുണ്ട്. ഷഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാം അത് വ്യക്തമായി കാണാമായിരുന്നു.
Samayam Malayalam bala says that he made a mistake 12 years ago and still feel guilty
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കൊരു തെറ്റ് പറ്റി, വേണ്ട എന്ന് അച്ഛന്‍ പറഞ്ഞിരുന്നു, കേട്ടില്ല; കഴിഞ്ഞ ജീവിതത്തെ കുറിച്ച് ബാല


​കുറ്റ ബോധമുണ്ട്

കഴിഞ്ഞു പോയ കാലത്തില്‍ ചെയ്തു പോയ തെറ്റ് ഇപ്പോള്‍ തിരുത്താന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് സ്വകാര്യ ജീവിതത്തെ കുറിച്ച് ബാല വീണ്ടും സംസാരിച്ചത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കൊരു തെറ്റ് പറ്റി. അന്ന് എന്റെ അച്ഛന്‍ പറഞ്ഞതാണ് അത് ചെയ്യരുത് എന്ന് ഞാന്‍ കേട്ടില്ല. ദൈവം പല അവസരങ്ങളിലും കാണിച്ചു തന്നു എന്നിട്ടും ഞാന്‍ മാറി ചിന്തിച്ചില്ല. ഇപ്പോഴും കുറ്റ ബോധമുണ്ട്, അച്ഛനെ അന്ന് അനുസരിക്കാത്തതില്‍- ബാല പറഞ്ഞു

​കമന്റുകളില്‍ വ്യക്തം

ആരുടെയും പേരെടുത്ത് പറയാതെയാണ് ബാല തനിയ്ക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് സംസാരിച്ചത്. എന്നാല്‍ ആ അഭിമുഖത്തിന് താഴെ നടന്‍ ഉദ്ദേശിച്ച ആളുടെ പേരും, അയാളുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും എല്ലാം കമന്റ് വരുന്നുണ്ട്. ആ ബന്ധം ഒഴിവായത് നന്നായി എന്ന് പറയുന്നവരും വീണ്ടും ഒന്ന് ചേരാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നവരെയും കമന്റ് ബോക്‌സില്‍ കാണാം

​വിഷമം ഉള്ളിലുണ്ട്

വിഷമഘട്ടങ്ങളെ താന്‍ എങ്ങിനെയാണ് തരണം ചെയ്യുന്നത് എന്നും ബാല അഭിമുഖത്തില്‍ പറയുന്നുണ്ട്. എല്ലാവരെയും പോലെ ഞാന്‍ ഡിപ്രഷന്റെ സ്റ്റേജിലൂടെ കടന്ന് പോയ ആളാണ്. എല്ലാവര്‍ക്കും കഷ്ടപ്പാടുകളുണ്ട്. തുറന്ന് പറയാന്‍ പറ്റാത്ത ചില വേദനകള്‍ ഉണ്ടാവും. അങ്ങനെ പങ്കുവയ്ക്കാത്ത സങ്കടങ്ങളാണ് മനസ്സിന് ഉള്ളില്‍ തന്നെ വച്ച് ഡിപ്രഷനില്‍ ആവുന്നത്. പക്ഷെ എന്ത് തന്നെയായാലും കഷ്ടം എന്നത് നമ്മുടെ വിധിയാണ്, സന്തോഷിപ്പിക്കുക എന്നത് കടമയും. ഞാനത് ചെയ്യാന്‍ ശ്രമിയ്ക്കുന്നു.

​ചുറ്റുമുള്ളവര്‍ തരുന്ന സന്തോഷം

എപ്പോഴും ചിരിച്ചുകൊണ്ടും പോസിറ്റീവ് ആയും ഇരിക്കുന്നതിന്റെ രഹസ്യവും ബാല പങ്കുവച്ചു. ഞാന്‍ എപ്പോഴും സന്തോഷമുള്ളവരുടെയും എന്നെ സ്‌നേഹിക്കുന്നവരുടെയും നടുവില്‍ നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ചുറ്റും ഉള്ളവര്‍ എന്നെ പൊന്നു പോലെ നോക്കുന്നുണ്ട്. അണ്ണാത്തെ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു അപകടം പറ്റി മരണത്തിന്റെ വക്ക് വരെ പോയി തിരിച്ചു വന്ന ആളാണ് ഞാന്‍. സ്‌നേഹിക്കുന്നവര്‍ ഉള്ളത് കൊണ്ടാണ് എനിക്ക് തിരിച്ചുവരാനായി സാധിച്ചത്.

കരയാന്‍ പറഞ്ഞ വീഡിയോഗ്രാഫര്‍ക്ക് ഗൗരി കൃഷ്ണ കൊടുത്ത മറുപടി | gowri krishna

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ