ആപ്പ്ജില്ല

2 പെണ്ണ് കെട്ടിയാലെന്താ! എന്റെ വല്ല്യുപ്പ 3 കെട്ടി! 16 മക്കളുമായി സുഖസുന്ദരമായി ജീവിച്ചു! ബഷീറിനോട് ആരാധകൻ! പുതിയ വീഡിയോ വൈറല്‍

ഒറിജില്‍ പേളിന്റെ മാലയും കമ്മലും കൊണ്ടുവന്നതും സുഹാന കാണിച്ചിരുന്നു. നേരത്തെ കുറേ സാധനങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും ഇത് വിട്ട് പോയി. മഷുവിന് പിറന്നാളിന് സഹോദരന്‍ സമ്മാനിച്ച വളയും കാണിച്ചിരുന്നു. ദീദീ നിനക്കുള്ളത് വരുന്നുണ്ടെന്ന് അവനെന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുഹാന പറഞ്ഞിരുന്നു.

Samayam Malayalam 13 Nov 2022, 3:03 pm
ബഷീര്‍ ബഷിയുടെ ഭാര്യമാരായ സുഹാനയും മഷൂറയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. യൂട്യൂബ് ചാനലുമായി സജീവമാണ് ഇവരെല്ലാം. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് മഷൂറ. ഗര്‍ഭിണിയായത് മുതലുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം മഷൂറ വാചാലയായിരുന്നു. ബഷീര്‍ തിരികെ വന്നതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
Samayam Malayalam basheer bashi back in home mashura shared a new video
2 പെണ്ണ് കെട്ടിയാലെന്താ! എന്റെ വല്ല്യുപ്പ 3 കെട്ടി! 16 മക്കളുമായി സുഖസുന്ദരമായി ജീവിച്ചു! ബഷീറിനോട് ആരാധകൻ! പുതിയ വീഡിയോ വൈറല്‍



അടി തുടങ്ങി

ബഷീര്‍ വന്ന് അടി തുടങ്ങി, പപ്പയും മമ്മയും വീടെത്തി എന്ന ക്യാപ്ഷനോടെയായാണ് മഷൂറ വീഡിയോ പങ്കുവെച്ചത്. അതിരാവിലെയാണ് പപ്പയും മമ്മയും എത്തിയത്. അവരെ വിളിക്കാനായി ഞാനും പോയിരുന്നു. എല്ലാവരും കണ്ണ് വെച്ചിട്ടാണെന്ന് തോന്നുന്നു. എന്റെയും ബേബിയുടെയും സ്റ്റാര്‍സ് ഇപ്പോള്‍ ചേരുന്നില്ല. നിങ്ങളെല്ലാം കണ്ണ് വെച്ചിട്ടാണെന്ന് തോന്നുന്നുവെന്നും മഷൂറ പറയുന്നുണ്ടായിരുന്നു.

കണ്ണ് കിട്ടിയെന്ന് തോന്നുന്നു

ഈ വീഡിയോ ഞാന്‍ ചെയ്യട്ടെയെന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ലല്ലോയെന്നും ബഷീര്‍ മഷൂറയോട് ചോദിക്കുന്നുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങളൊക്കെ ഞങ്ങള്‍ കാണിച്ചോളാം, നിങ്ങള്‍ വേള്‍ഡ് ടൂര്‍ ഒക്കെ ചെയ്താല്‍ മതിയെന്നായിരുന്നു മഷൂറ പറഞ്ഞത്. വീഡിയോ എടുക്കുന്നതിനിടയില്‍ ലൈറ്റ് ഇടാത്തതിനെക്കുറിച്ചും ബഷീര്‍ ചോദിക്കുന്നുണ്ടായിരുന്നു.

സഹോദരന്റെ സമ്മാനം

ഒറിജില്‍ പേളിന്റെ മാലയും കമ്മലും കൊണ്ടുവന്നതും സുഹാന കാണിച്ചിരുന്നു. നേരത്തെ കുറേ സാധനങ്ങള്‍ കാണിച്ചിരുന്നുവെങ്കിലും ഇത് വിട്ട് പോയി. മഷുവിന് പിറന്നാളിന് സഹോദരന്‍ സമ്മാനിച്ച വളയും കാണിച്ചിരുന്നു. ദീദീ നിനക്കുള്ളത് വരുന്നുണ്ടെന്ന് അവനെന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുഹാന പറഞ്ഞിരുന്നു. നിനക്ക് വാങ്ങിച്ച് തരാന്‍ കെട്ടിയോനുണ്ടല്ലോ പിന്നെന്തിനാണ് അവനെ പിഴിയുന്നതെന്നായിരുന്നു ബഷി സുഹാനയോട് ചോദിച്ചത്. ബ്രദര്‍ വേറെ കെട്ടിയോന്‍ വേറെ എന്നായിരുന്നു മഷൂറയും സുഹാനയും പറഞ്ഞത്.

പവറുണ്ട്

ബേബിയും പപ്പയും ഒന്നിച്ച് വന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മഷൂറ പറഞ്ഞത്. ഇനിയെന്തെങ്കിലും പരിപാടി വെച്ചാല്‍ ഞാനവിടെയുണ്ടാവുമെന്നായിരുന്നു മഷൂറയുടെ പപ്പ പറഞ്ഞത്. എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. എല്ലാവരും ഒന്നിച്ചുള്ള വ്‌ളോഗിനൊരു പവര്‍ ഉണ്ട്. അല്ലെങ്കിലൊരു മിസിംഗുണ്ടാവും. അടുത്ത വീഡിയോയുമായി ഞാന്‍ വീണ്ടുമെത്തുമെന്നും മഷൂറ പറഞ്ഞിരുന്നു.

സന്തോഷം

2 പെണ്ണ് കെട്ടിയാലെന്താ! എന്റെ വല്ല്യുപ്പ 3കെട്ടി! 16 മക്കളുമായി സുഖസുന്ദരമായി ജീവിച്ചു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എല്ലാരും ഒന്നിച്ചപ്പോൾ അടിപൊളിയായി. പക്ഷെ ബാബിയെ മിസ്സ്‌ചെയ്യുന്നു. മിക്ക ആളുകളും സമ്മതിക്കില്ല. എന്നാൽ ഇവർക്ക് സപ്പോർട്ട് ചെയ്യുന്നതിൽ കുഴപ്പവുമില്ല. കാരണം അവരുടെ ജീവിതമാണ് .അവർ എത്ര കെട്ടിയാലും നല്ല രീതിയിൽ ജീവിക്കുന്നുവെന്ന കമന്റും പോസ്റ്റിന് താഴെയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ