ആപ്പ്ജില്ല

ഭാര്യമാരില്ലാതെയുള്ള ആദ്യത്തെ യാത്രയിൽ എട്ടിന്റെ പണി! എല്ലാം കഴിഞ്ഞ് ചെന്നപ്പോഴേക്കും ഫ്ളൈറ്റ് മിസ്സായെന്ന് ബഷീർ ബഷി

ബിസിനസ് കാര്യങ്ങള്‍ക്കായി ഒറ്റയ്ക്ക് കുറേയേറെ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇത്ര ത്രില്ലുള്ളതായിരുന്നില്ല. ഇത് ബിസിനസ് കം സോളോ ട്രിപ്പായാണ് പോവുന്നത്. കാര്യങ്ങളെല്ലാം വീഡിയോയിലൂടെയായി നിങ്ങളെ കാണിക്കുമെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു.

Edited byഅനുപമ നായർ | Samayam Malayalam | 22 Mar 2023, 10:07 am
Samayam Malayalam basheer bashi s solo trip to goa video went viral
ഭാര്യമാരില്ലാതെയുള്ള ആദ്യത്തെ യാത്രയിൽ എട്ടിന്റെ പണി! എല്ലാം കഴിഞ്ഞ് ചെന്നപ്പോഴേക്കും ഫ്ളൈറ്റ് മിസ്സായെന്ന് ബഷീർ ബഷി
ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബഷീര്‍ ബഷി. പ്രേക്ഷകരെയും ഉള്‍പ്പെടുത്തിയായിരുന്നു ഈ സന്തോഷം ആഘോഷമാക്കിയത്. കേരളത്തിലെ നമ്പര്‍ വണ്‍ യൂട്യൂബ് ഫാമിലി എന്ന് ഞങ്ങളെ വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഷൂറ നേരത്തെ തന്നെ ഈ നേട്ടം സ്വന്തമാക്കിയതാണ്. സുഹാന അധികം വൈകാതെ തന്നെ മില്യണടിക്കുമെന്നും ബഷീര്‍ പറഞ്ഞിരുന്നു. ഫാമിലി വ്‌ളോഗുകളിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കിടുന്നവരാണ് ഇവര്‍. ഗോവയിലേക്കുള്ള സോളോ ട്രിപ്പിന്റെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ബഷീര്‍ ബഷി. കുടുംബത്തിലെ ഓരോ ഫംഗ്ക്ഷനുകളൊക്കെയായി നല്ല തിരക്കായിരുന്നു. അതിനാല്‍ വ്‌ളോഗ് കൃത്യമായി ചെയ്തിരുന്നില്ല. സുഹാനയുടെ ബര്‍ത്ത് ഡേ സെലിബ്രേഷന്റെ വീഡിയോകള്‍ വൈറലായിരുന്നു.

​ ഗോവയില്‍

ഗോവയില്‍ ഒരു മീറ്റിംഗുണ്ട്. ബിസിനസ് കാര്യമാണ്. എന്തായാലും ഗോവ വരെ പോവുകയാണ്. ഒറ്റയ്ക്കാണ് പോവുന്നത്. അത് ട്രിപ്പ് പോലെ ആക്കാമെന്ന് കരുതി. ഫ്‌ളൈറ്റിലാണ് പോവുന്നത്. ഞാന്‍ ദൂരേക്ക് എവിടെയാണെങ്കിലും പോവുകയാണെങ്കില്‍ വീട്ടില്‍ എല്ലാ കാര്യങ്ങളും സെറ്റാക്കി വെച്ചാണ് പോവാറുള്ളത്. ഒന്നോ രണ്ടോ ദിവസത്തേക്കേ എവിടെയെങ്കിലും പോവാറുള്ളൂ. ജീവിതത്തിലാദ്യമായാണ് സോളോ ട്രിപ്പ് പോവുന്നത്. ബിസിനസ് ആവശ്യത്തിനായി പല സ്ഥലങ്ങളിലും ഒറ്റയ്ക്ക് പോയിട്ടുണ്ട്. അന്നൊന്നും വ്‌ളോഗ് ചെയ്തിരുന്നില്ല. സോഷ്യല്‍മീഡിയയില്‍ ഞാനത്ര ആക്ടീവല്ലായിരുന്നു ആദ്യം.

​യാത്ര പറഞ്ഞ്

എല്ലാ കാര്യങ്ങളും സെറ്റാക്കി ഞാന്‍ പോവുകയാണ്. ഫുള്‍ ഫ്‌ളോ ഉള്ള വ്‌ളോഗാണ് എന്റേതെന്നും ബഷീര്‍ പറഞ്ഞിരുന്നു. എന്റെ കല്യാണം കഴിഞ്ഞിട്ട് ആദ്യമാണ് ബഷി സോളോ ട്രിപ്പ് പോവുന്നതെന്നായിരുന്നു മഷൂറ പറഞ്ഞത്. നിങ്ങളില്ലാതെ പറ്റുന്നില്ലെന്ന് പറഞ്ഞ് മിക്കവാറും നാളെത്തന്നെ തിരിച്ചുവരും ചിലപ്പോള്‍ എന്നായിരുന്നു സോനുവിന്റെ കമന്റ്. അത് നിങ്ങളുടെ തോന്നലാണ്. വ്‌ളോഗ് കാണുമ്പോള്‍ മനസിലാവും ഞാന്‍ എത്രമാത്രം എന്‍ജോയ് ചെയ്യുന്നുണ്ടെന്ന്. മക്കളൊക്കെ എക്‌സാമിന് പോയിരിക്കുകയാണ്. അതാണ് അവരെ വീഡിയോയില്‍ കാണാത്തത്.

​സന്തോഷം

സോളോ ട്രിപ്പിന്റെ ത്രില്ലിലാണ്. കൃത്യസമയത്ത് തന്നെ എത്തണമെന്നൊക്കെ കരുതിയെങ്കിലും ഫ്‌ളൈറ്റ് മിസ്സായി. ഞാന്‍ എത്താന്‍ ലേറ്റായി. കുറച്ചുപേര്‍ വന്ന് സംസാരിക്കാനും സെല്‍ഫി എടുക്കാനുമൊക്കെയായി വന്നു. വീഡിയോ കോള്‍ ചെയ്ത് ആരോടൊക്കെയോ സംസാരിച്ചു. അതൊക്കെ കഴിഞ്ഞ് വന്നപ്പോള്‍ ഫ്‌ളൈറ്റ് അതിന്റെ വഴിക്ക് പോയി. സോളോ ട്രിപ്പില്‍ ആദ്യം തന്നെ നല്ല അനുഭവമായിരുന്നു. ഇനി എന്തൊക്കെ വരാനിരിക്കുന്നുവെന്ന് കണ്ടറിയണം.

​ ഫൈനലി

രാത്രി 10 മണിയായപ്പോഴാണ് ഗോവയില്‍ എത്തിയത്. എത്തിയപ്പോള്‍ തന്നെ കുറേ ടാക്‌സിക്കാര്‍ അടുത്തേക്ക് വന്നിരുന്നു. എല്ലാവരും എമൗണ്ട് കൂട്ടിയൊക്കെയാണ് പറയുന്നത്. അഞ്ച് മിനിറ്റ് അവിടെത്തന്നെ നോക്കി നിന്നതിന് ശേഷമാണ് ടാക്‌സി വിളിച്ചത്. ഇനിയുള്ള വിശേഷങ്ങളും വീഡിയോയിലൂടെയായി നിങ്ങളെ കാണിക്കാമെന്നും പറഞ്ഞായിരുന്നു വീഡിയോ അവസാനിപ്പിച്ചത്. ആരാധകരെല്ലാം ഹാപ്പി ജേണി ആശംസകളുമായെത്തിയിരുന്നു.

അനുപമ നായർ നെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ