ആപ്പ്ജില്ല

ആഘോഷങ്ങള്‍ക്ക് ശേഷമുള്ള സൈഡ് എഫക്ട്, ന്യൂഇയറിന് കേക്കും വൈനും കഴിച്ചത് പണിയായി; വീണ്ടും കഷ്ടപ്പെടേണ്ടി വന്നതിനെ കുറിച്ച് ബീന ആന്റണി

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഒരാഴ്ചയായി ന്യൂ ഇയര്‍ സെലിബ്രേഷനും അതിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടുകളും ഒക്കെയാണ്. ആശംസകളും ആഘോഷങ്ങളുമായി സെലിബ്രിറ്റികളും സജീവമായിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ക്ക് ശേഷം ശരിക്കും എന്താണ് സംഭവിയ്ക്കുന്നത് എന്ന് ബീന ആന്റണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ടാല്‍ മനസ്സിലാവും

Authored byഅശ്വിനി പി | Samayam Malayalam 5 Jan 2024, 11:30 am
തുടക്ക കാലം മുതലേ സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന നടിയാണ് ബീന ആന്റണി. എന്നാല്‍ ഇപ്പോള്‍ കുടുംബമൊക്കെ ആയതിന് ശേഷം കൂടുതലും സരീയലുകളിലാണ് ബീന ആന്റണി ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. അതും വില്ലത്തി റോളുകളാണെങ്കില്‍ പറയുകയും വേണ്ട. വര്‍ഷങ്ങളായി മൗനരാഗം സീരിയലിലെ വില്ലത്തിയായി നിന്ന് പ്രേക്ഷകരെ വെറുപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ് താരം.
Samayam Malayalam beena antoney222


സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും അവിടെ പങ്കുവയ്ക്കാറുണ്ട്. ജിമ്മില്‍ ജോയിന്‍ ചെയ്തതിനെ കുറിച്ചും, കഷ്ടപ്പെട്ട് ശരീരഭാരം കുറച്ചതിനെ കുറിച്ചുമെല്ലാം നേരത്തെയുള്ള വീഡിയോകളില്‍ പറഞ്ഞിരുന്നു. പക്ഷെ ന്യൂ ഇയര്‍ പ്രമാണിച്ച് കുറച്ചധികം കേക്കും വൈനുമൊക്കെ കഴിച്ചതോടെ തിരിച്ചടികിട്ടി. ഇപ്പോള്‍ കഷ്ടപ്പെട്ട് അത് കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് നടി.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് ബീന ആന്റണി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. 'പുതിയ വര്‍ഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുന്നു' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്. വര്‍ക്കൗട്ടിന് ശേഷം എടുത്ത വിയര്‍ത്തൊലിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

View this post on Instagram A post shared by Artiste Beena Antony (@imbeena.antony)

രശ്മി സോമന്‍ അടക്കമുള്ളവര്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. 'കീപ് ഗോയിങ്, ചേച്ചിക്ക് സാധിക്കും' എന്നൊക്കെ പറഞ്ഞ് പ്രചോദനം നല്‍കി ചിലര്‍ എത്തിയിട്ടുണ്ട്. വേണ്ട തടി കുറയ്‌ക്കേണ്ട, ഈ ലുക്കിലാണ് ചേച്ചി സുന്ദരി എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. ഏത് ലുക്കിലാണെങ്കിലും ഞങ്ങള്‍ക്ക് ഇഷ്ടമാണെന്ന് പറയുന്നവരുമുണ്ട്. ഇത്തവണത്തെ ബിഗ്ഗ് ബോസ് സീസണ്‍ 6 ല്‍ ബീന ആന്റണിയും ഉണ്ട് എന്ന പ്രെഡിക്ഷന്‍ ലിസ്റ്റ് വന്നിരുന്നു. അത് സത്യമാണോ, ബിഗ്ഗ് ബോസിലുണ്ടാവുമോ എന്നൊക്കെയാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ കമന്റുകളോടൊന്നും ബീന ആന്റണി പ്രതികരിച്ചിട്ടില്ല.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ