ആപ്പ്ജില്ല

ഒരുപാട് മിസ്സ് ചെയ്യുന്നു; വേഗം മടങ്ങിവരൂ; പ്രതീഷിനോട് സ്വാതി നിത്യാനന്ദ്!


Samayam Malayalam 23 Jan 2021, 2:12 pm
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാതി നിത്യാനന്ദ്. അഭിനയം കൊണ്ടും, സോഷ്യൽ മീഡിയ ഇടപെടലുകൾ കൊണ്ടും പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിൽക്കുകയാണ് താരം. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് വിവാഹത്തിനുശേഷവും സ്‌ക്രീനിൽ സ്വാതി നിറയുന്നത്. ലോക്ഡൌൺ സമയം ആയ ശേഷം സ്വാതി ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അടുത്തിടെ കാർത്തിക് സൂര്യക്ക് ഒപ്പം സ്വാതി പങ്ക് വച്ച ചില ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു. കൂടുതൽ വിശേഷങ്ങൾ വായിക്കാം.
Samayam Malayalam bhramanam serial fame swathy nithyanand shares pic with her husband pratheesh nenmara
ഒരുപാട് മിസ്സ് ചെയ്യുന്നു; വേഗം മടങ്ങിവരൂ; പ്രതീഷിനോട് സ്വാതി നിത്യാനന്ദ്!


ALSO READ: ബിഗ് ബോസ്സിലേക്ക് വിളിച്ചിട്ടില്ല, വിളിച്ചാൽ ഒരു കൈ നോക്കിയേക്കും: അനുമോൾ പറയുന്നു

​ഹരിത!

പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതിയും തന്റെ അഭിനയം കാഴ്ച വച്ചത്. മുകുന്ദൻ, ലാവണ്യ, ശരത് തുടങ്ങി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്ന മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

​പ്രതീഷുമായുള്ള പ്രണയം!

ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം കഴിഞ്ഞ വർഷമാണ് വിവാഹത്തിലേക്ക് കടന്നത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചു നടന്ന വിവാഹചിത്രങ്ങൾ വൈറൽ ആയിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആണ് സ്വാതി.

​അടുത്തിടെ ചർച്ചയായി ഫോട്ടോഷൂട്ട്!

വ്‌ളോഗർ കാർത്തിക് സൂര്യക്ക് ഒപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ ഏറെ വൈറൽ ആയിരുന്നു. പ്രീ വെഡിങ് ഫോട്ടോഷൂട്ടും, പോസ്റ്റ് വെഡിങ് ഫോട്ടോ ചിത്രങ്ങളും തീമാക്കിയാണ് ഇരുവരും ഫോട്ടോഷോട്ടിൽ തിളങ്ങിയത്. അന്നുമുതൽ സ്വാതി വീണ്ടും വിവാഹിത ആയോ എന്നുള്ള ചോദ്യവുമായിട്ടാണ് സദാചാരവാദികൾ രംഗത്ത് എത്തിയത്.

​പുതിയ ചിത്രം!

കെട്ടിയോൻ ഇഷ്ടം. ഞങ്ങളുടെ തിരക്കകൾ കാരണം ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടത്ര സമയം ഞങ്ങൾക്ക് ലഭിക്കുന്നില്ല, പക്ഷേ എങ്ങനെയെങ്കിലും ഒക്കെ ഞാൻ ഈ തിരക്കേറിയ ദിവസങ്ങൾ കൈകാര്യം ചെയ്യുന്നു. ശരിക്കും, ശരിക്കും മിസ് ചെയ്യുന്നു ഉടൻ മടങ്ങിവരിക. എന്ന ക്യാപ്ഷ്യനോടെയാണ് ഭർത്താവിന് ഒപ്പമുള്ള ചിത്രം സ്വാതി പങ്ക് വച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ