ആപ്പ്ജില്ല

സിംപിൾ ആണ് പക്ഷേ പവർഫുള്ളാണ്; കുടുംബത്തിനൊപ്പം എലീന പറയുന്നു!

ബിഗ് ബോസ് മലയളം സീസൺ ടു മത്സരാർത്ഥിയായിരുന്ന എലീന പടിക്കൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രവും ക്യാപ്ഷനുമാണ് ആരാധകരും ബിഗ്ബോസ് സഹമത്സരാർത്ഥികളും ഏറ്റെടുത്തിരിക്കുന്നത്.

Samayam Malayalam 27 Jun 2020, 12:20 pm
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു എലീന പടിക്കല്‍. മത്സരാർത്ഥികൾക്ക് ഇടയിലും പ്രേക്ഷകർക്കിടയിലും താരം ഫേക്ക് ആണോ എന്ന സംശയം നിലനിന്നപ്പോഴും ആദ്യം മുതൽ അവസാനം വരെ ഒരേ സ്വഭാവം കാണിച്ച മത്സരാര്ഥികളിൽ ഒരാൾ കൂടി ആയിരുന്നു എലീന പടിക്കൽ.
Samayam Malayalam എലീന


നടിയായും അവതാരകയായും തിളങ്ങിയ ശേഷമാണ് എലീന ഷോയിലേക്ക് എത്തിയത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ഷോയിൽ നിന്നും ലഭിച്ചത്. ഷോയിൽ നിന്നും ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ചിത്രമാണ് ഏറെ വൈറൽ ആയിരിക്കുന്നത്.

ALSO READ: ഓള് സാഡിസ്റ്റും സൈക്കോയും; ലക്ഷ്യം മറ്റൊന്ന്; ശ്രീയ അയ്യർ വിഷയത്തിൽ ബഷീർ ബഷി!

അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അപ്പനും അമ്മീയ്ക്കും ഒപ്പം അവരുടെ തോളിൽ തൂങ്ങി നിൽക്കുന്ന ചിത്രം ഒരു വെറൈറ്റി ഫീലാണ് കാഴ്ച്ചക്കാർക്ക് നൽകുന്നത്. "ഇതാണ് എന്റെ കുടുംബം. സിംപിൾ ആണ് പക്ഷെ പവർഫുള്ളാണ് അപ്പൻ അമ്മീ"എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് എലീന ചിത്രം പങ്ക് വച്ചിരിക്കുന്നത്. നിരവധി ആരാധകർ ആണ് രംഗത്ത് വരുന്നത്. ചിലർക്ക് അറിയേണ്ടത് ബാക്ഗ്രൗണ്ടിൽ ഉള്ള ബൈക്ക് ഫക്രുവിന്റെത് ആണോ എന്നാണ്.

ഫുക്രുവുമായുള്ള സൗഹൃദബന്ധം ആരംഭിക്കുന്നത് ഷോയിൽ വച്ചായിരുന്നു. ബിഗ് ബോസില്‍ നിന്നും ഏറ്റവും ഒടുവിൽ പുറത്തായ മത്സരാര്ഥികളിൽ ഒരാൽ കൂടി ആയിരുന്ന എലീന മികച്ച ഒരു ഗെയിമർ കൂടി ആയിരുന്നു. ഷോ‌യുടെ ഇടയിൽ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന കൂട്ടത്തിൽ പ്രണയത്തെക്കുറിച്ചും താരം വാചാലയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ