ആപ്പ്ജില്ല

ആ പഴയ ഞാനാണ് ഈ ഞാൻ! വൈറലായി ദീപൻ മുരളിയുടെ ചിത്രം!

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും തിളങ്ങുന്ന ദീപൻ മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം അതിഥിയാണ്....

Samayam Malayalam 7 May 2020, 5:26 pm
ബിഗ് ബോസ് -സീരിയൽ താരമാണ് ദീപൻ മുരളി. വര്ഷങ്ങളായി മിനി സ്‌ക്രീൻ രംഗത്തുള്ള ദീപന്റെ വിശേഷങ്ങൾ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞിടക്കായിരുന്നു ദീപന്റെ വിവാഹ വാർഷികവും ആരാധകർ ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ ദീപന് ആശംസകൾ അറിയിച്ചു കൊണ്ട് ഒട്ടനവധി താരങ്ങളും, ആരാധകരുമാണ് രംഗത്ത് വന്നത്. ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Samayam Malayalam deepan


എട്ടുവര്ഷം മുൻപുള്ള ചിത്രം ദീപൻ തന്നെയാണ് ആരാധകർക്കായി പങ്ക് വച്ചത്. യോഗ ചെയ്യുന്നതിന്റെയും, കുക്കിങ് പരീക്ഷണങ്ങളും എല്ലാം ദീപൻ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ലോക് ഡൗൺ കാലമായ ശേഷം വീട്ടിൽ തന്നെയുള്ള താരം വീട്ട് വിശേഷങ്ങൾ ആണ് അധികവും പങ്കിടുന്നത്.

ALSO READ : 'കൊറോണ കൊണ്ട് ഒരു ഉപകാരമുണ്ടായി 63 കാരന്റെ ഒറിജിനൽ രൂപം കാണാനായി' കോട്ടയം റഷീദിന്റെ ചിത്രങ്ങൾ!

സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപന്റെ ബിഗ് ബോസ് പ്രവേശം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് അദ്ദേഹം സീരിയലിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ താരം സുമംഗലി ഭവ എന്ന സീരിയലിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ