ആപ്പ്ജില്ല

എല്ലാവരും ആവശ്യപ്പെട്ട കാര്യം ഞാന്‍ ചെയ്തു! മമ്മി വീട്ടിലുള്ളത് കൊണ്ട് ധൈര്യം കൂടുതലായിരുന്നു! വീഡിയോ പങ്കിട്ട് പേളി മാണി

ബിഗ് ബോസിലെത്തിയതോടെയാണ് പേളി മാണിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയില്‍ തുടരാനാവില്ലെന്ന് പറഞ്ഞ് പുറത്ത് പോവാന്‍ താല്‍പര്യം കാണിച്ച താരത്തെ മത്സരത്തില്‍ നിലനിര്‍ത്തിയത് ശ്രിനിഷിന്റെ ഇടപെടലുകളായിരുന്നു. ആ ഷോയില്‍ വെച്ചായിരുന്നു ഇരുവരും ജീവിതത്തിലൊന്നിക്കാനായി തീരുമാനിച്ചതും.

Samayam Malayalam 16 Sept 2021, 4:19 pm
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് അവതാരകയും നടിയുമായ പേളി മാണി. പാട്ടും വഴങ്ങുമെന്ന് തെളിയിച്ച താരം പങ്കിട്ട മ്യൂസിക് വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. സകലകലവല്ലഭയാണെന്ന് തെളിയിച്ച പേളിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബിഗ് ബോസില്‍ മത്സരിച്ച് വരുന്നതിനിടയിലായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. ജീവിതത്തില്‍ ഒന്നിക്കാനുള്ള ഇവരുടെ തീരുമാനത്തെ വീട്ടുകാരും പിന്തുണയ്ക്കുകയായിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട് പേളി മാണി.
Samayam Malayalam bigg boss fame pearle maaney shares a special video for her fans
എല്ലാവരും ആവശ്യപ്പെട്ട കാര്യം ഞാന്‍ ചെയ്തു! മമ്മി വീട്ടിലുള്ളത് കൊണ്ട് ധൈര്യം കൂടുതലായിരുന്നു! വീഡിയോ പങ്കിട്ട് പേളി മാണി


പേളിയുടെ വിശേഷങ്ങള്‍

പേളി മാണിയെന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയായാണ് പേളി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. 16 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട് പേളിക്ക്. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം പേളി പങ്കിടാറുണ്ട്. കുഞ്ഞതിഥിയായ നിലയുടെ കാര്യങ്ങളെക്കുറിച്ചും ആരാധകര്‍ ചോദിക്കാറുണ്ട്. അടുത്തിടെയായിരുന്നു പേളിയും ശ്രീനിയും പുതിയ വീട്ടിലേക്ക് മാറിയത്.

പുതിയ വീഡിയോ

അര്‍ധരാത്രിയില്‍ തക്കാളിച്ചോറ് കഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പേളി പങ്കിട്ടിരുന്നു. ആസ്വദിച്ച് കഴിച്ച ആ വിഭവത്തിന്റെ റെസിപ്പിയെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. അടുത്ത വീഡിയോയില്‍ അത് പങ്കുവെക്കാമെന്നായിരുന്നു താരം പറഞ്ഞത്. മമ്മിയും ഡാഡിയും വീട്ടിലുണ്ട്. നിലയുടെ കാര്യം ഡാഡി നോക്കും, മമ്മി കൂടി സഹായത്തിനുണ്ടെങ്കില്‍ ധൈര്യത്തോടെ ഉണ്ടാക്കാനാവുമെന്ന് പറഞ്ഞായിരുന്നു പേളി വീഡിയോ ചെയ്ത് തുടങ്ങിയത്.

മമ്മിയുടെ ട്രോള്‍

എന്നെ ട്രോളുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മി. ഡി ഫോര്‍ ഡാന്‍സില്‍ വെറൈറ്റിയാവാനായി ഞാന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം കണ്ട് മമ്മി നന്നായി ട്രോളാറുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ മമ്മിക്ക് ഇഷ്ടമില്ല. ഒരുപാട് നിര്‍ബന്ധിച്ചാണ് ഈ വീഡിയോയില്‍ കൂടെ നില്‍ക്കാന്‍ സമ്മതിച്ചത്. മമ്മിയുടെ സഹായത്തോടെയായിരുന്നു പേളി പ്രിയവിഭവം ഉണ്ടാക്കിയത്. 85 മാര്‍ക്കാണ് ഇതിന് താന്‍ നല്‍കുന്നതെന്നായിരുന്നു ഡാഡി കമന്റ്. ഞാന്‍ 105 മാര്‍ക്ക് തരുന്നുവെന്നായിരുന്നു ശ്രീനിയുടെ കമന്റ്.

നിലയെക്കുറിച്ച്

കഴിഞ്ഞ വീഡിയോയില്‍ നിലയെ കാണിക്കാത്തതില്‍ പരിഭവം പറഞ്ഞിരുന്നു. ഇത്തവണ അവളെ കാണിക്കാം. നല്ല മൂഡിലാണ് അവള്‍, എപ്പോഴും തട്ടിക്കൊണ്ടിരിക്കും. ഞാന്‍ തട്ടിയാലേ ഉറങ്ങൂയെന്ന് കാണിക്കാനായി എന്റെ കൈയ്യെടുത്ത് അവള്‍ തന്നെ തട്ടും. അവളെ ഞാന്‍ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുമെന്നും പേളി പറഞ്ഞിരുന്നു. നീ സുന്ദരി ബേബിയാണ്, നല്ല ബേബിയാണ്, കഴിഞ്ഞ വീഡിയോയില്‍ നിന്നെ കണ്ടില്ലെന്നായിരുന്നു എന്റെ ഫ്രണ്ട്‌സ് പറഞ്ഞതെന്നായിരുന്നു നിലയോട് പേളി പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ