ആപ്പ്ജില്ല

സ്വപ്നം സഫലമായി: ഷിയാസിന്റെ സ്വപ്നത്തിനു ഇരട്ടി മധുരം!

ഫിറ്റ്നെസ്സ് ഫ്രീക്കനായ താരം അടുത്തിടെയാണ് ജീവിതത്തിലേ പുതിയ ചുവട് വയ്പ്പിനെക്കുറിച്ചു പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്.

Samayam Malayalam 4 Nov 2020, 4:22 pm
ഷിയാസ് കരീം ബിഗ് ബോസ് സീസൺ ഒന്നിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കാരം ആയി മാറിയത്. ബിഗ് ബോസ് സീസൺ ഒന്നിൽ എത്തുമ്പോൾ, പ്രേക്ഷകരിൽ അധികമാർക്കും ഷിയാസിനെ പരിചയം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ തിരക്കുള്ള താരമായി ഈ പെരുമ്പാവൂർകാരൻ മാറിയിരിക്കുന്നു.
Samayam Malayalam shiyas


തന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് ബിഗ് ബോസ് ആണെന്ന് പല സന്ദര്ഭങ്ങളിലായി ഷിയാസ് തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം ആക്ടീവാണ്, ഫിറ്റ്നെസ്സ് ഫ്രീക്കനായ താരം അടുത്തിടെയാണ് ജീവിതത്തിലേ പുതിയ ചുവട് വയ്പ്പ് നടത്തിയത്.

ALSO READ: പഴയ ഓർമ്മകൾ വന്ന് ചുറ്റിപ്പിടിക്കുന്നു: പഴയ ഓർമ്മകളിലേക്ക് അശ്വതി!

തന്റെ സ്വപ്നങ്ങളിൽ എന്നും ഉണ്ടായിരുന്ന ആഗ്രഹം സാധിച്ചതിന്റെ നിർവൃതിയിൽ ആണ് ഇപ്പോൾ ഷിയാസ് കരീം.ഷിയാസ് തന്റെ സോഷ്യൽ മീഡിയ വഴിയാണ് സന്തോഷവും നന്ദിയും പങ്കിട്ടത്..

ഷിയാസിന്റെ വാക്കുകൾ!

ജീവിതത്തിൽ നേടി എടുക്കണം എന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാർഥ്യമായി...ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു ഫിറ്റ്നെസ് സെൻറർ തുടങ്ങുക എന്നത്. അതിന്റെ ഉത്ഘാടനം എന്റെ ഉമ്മാന്റെ കയ്‌ കൊണ്ട് തന്നെ ആവുമ്പോൾ ആ സന്തോഷത്തിന്റെ മധുരം ഇരട്ടി ആയി.
ALSO READ: സീരിയൽ ടെലികാസ്റ്റ് ആകുന്നത് വരെ പെറ്റമ്മയോട് പോലും പറയാറില്ല; കാരണം വ്യക്തമാക്കി ജിഷിൻ
എന്റെ ഈ ഒരു സ്വപ്നത്തിനെ സാക്ഷാത്കരിക്കാൻ ഒരുപാട് പേര് ഒരുപാട് രീതിയിൽ എന്നെ സഹായിച്ചു...അവർ ഓരോരുത്തരോടും ഈ അവസരത്തിൽ നന്ദി പറയുന്നു. ഉത്ഘാടന വേളയിൽ അവിടെ എത്തിച്ചേർന്ന എല്ലാരോടും എല്ലാത്തിനും കൂടെ നിന്നവരോടും എന്നും കടപ്പെട്ടിരിക്കും. തുടർന്നും ഈ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. നന്ദി

ആര്‍ട്ടിക്കിള്‍ ഷോ