ആപ്പ്ജില്ല

"വരുണിന്റെ മൃതദേഹം എവിടെയാണ്"! ദുബായിലെ ആർജെ ജോലി വിട്ട് ബിഗ്ഗ്‌ബോസിലേക്ക്; അൻസിബ ഹസൻ പറഞ്ഞത്!

ബിഗ്‌ബോസ് വീട്ടിലേക്ക് ആദ്യം ചുവട് വച്ചത് അൻസിബയാണ്. ഇനിയുള്ള ദിവസങ്ങളിൽ അൻസിബയുടെ ബിഗ്ബോസ് ജീവിതം കാണാനുള്ള തയാറെടുപ്പിലാണ് ആരാധകർ. കരയില്ല എന്നുറപ്പോടെ ആണ് എത്തിയത് എന്നാണ് അൻസിബ പറഞ്ഞത്

Authored byമാളു. എൽ | Samayam Malayalam 10 Mar 2024, 8:37 pm
മലയാളികൾ ആകാഷയോടെ കാത്തിരുന്ന പരിപാടി ആണ് ബിഗ്‌ബോസ് മലയാളം സീസൺ 6. ബിഗ്‌ബോസ് വീട്ടിലെ ആദ്യത്തെ മത്സരാർത്ഥിയായ എത്തുന്നത് ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ മൂത്ത മകൾ ആയി അഭിനയിച്ച അൻസിബ ഹസൻ ആണ്. മനോഹരമായ നൃത്ത ചുവടുകളോടെ ആണ് അൻസിബ എത്തിയത്. "നല്ല പരിചയം ജോർജ്ജുകുട്ടിയുടെ മകൾ ആണോ" എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ അൻസിബയെ വെൽക്കം ചെയ്തത്. "എനിക്ക് ജോർജ്കുട്ടി അച്ഛനെ കാണാൻ ഇങ്ങനെയേ പറ്റുള്ളൂ എന്ന് മനസിലായത് കൊണ്ടാണ് വന്നത്" എന്നായിരുന്നു അൻസിബ പറഞ്ഞത്. ദുബായിൽ ആർജെ ആയിട്ട് വർക്ക് ചെയ്യുകയാണ് അൻസിബ.
Samayam Malayalam ansiba


Also Read: ജോർജ് കുട്ടിയുടെ മകളും ഉപ്പും മുളകിലെ മുടിയനും ഉൾപ്പെടെ 19 പേർ; ഇത്തവണ അങ്കത്തിനൊരുങ്ങുന്നത് ഇവർ!

"റിയൽ അൻസിബയെ കാണാം. ജോലി നന്നായി പോകുന്നതിന്റെ ഇടയിലാണ് ബിഗ്‌ബോസിൽ നിന്നും വിളി വന്നത്. എന്നാൽ പിന്നെ നോക്കാമെന്നു കരുതി" എന്നാണ് അൻസിബ പറഞ്ഞത്. വീട്ടിലേക്ക് പോകും മുൻപ് ആ വരുണിന്റെ മൃതദേഹം എവിടെയാണ് എന്ന് പറയാമോ എന്ന് ലാലേട്ടനോട് അൻസിബ ചോദിക്കുമ്പോൾ ആ വീട്ടിൽ ഉള്ളവർ തിരിച്ചും മറിച്ചും ചോദിച്ചാലും ഒന്നും പറയരുത് എന്നായിരുന്നു ലാലേട്ടൻ പറഞ്ഞത്.

Also Watch:

ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയുടെ മൂത്ത മകളായെത്തി ആയിരുന്നു അൻസിബ ശ്രദ്ധ നേടിയത്. ദൃശ്യം രണ്ടാം ഭാഗത്തിലും അൻസിബ അഭിനയിച്ചിരുന്നു. കോഴിക്കോട് ഒരു വലിയ കുടുംബത്തിൽ ആണ് അൻസിബയുടെ ജനനം. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്. മോഹൻലാലിനൊപ്പം അഭിനയിച്ചു കഴിഞ്ഞ ശേഷം അൻസിബയുടെ ജീവിതത്തിലെ അടുത്ത സന്തോഷം മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിബിഐ 5 ആയിരുന്നു.

Also Read: "എന്തിനാണ് ഐശ്വര്യ ഇങ്ങിനെ ഒക്കെ പറയുന്നത്"! ഇതൊന്നും പറയാൻ വിചാരിച്ചതല്ല; ഐശ്വര്യയ്ക്ക് മറുപടിയുമായി കുട്ടി പദ്മിനി!

നിരവധി സൈബർ അറ്റാക്കുകൾ ഉണ്ടാവുകയും അതിനെയൊക്കെ സധൈര്യം നേരിട്ട് മുന്നോട്ടുവന്നയാളാണ് അൻസിബ. ആദ്യമൊക്കെ ഹോട്ട് ഹീറോയിന്‍ എന്ന് പറഞ്ഞ് കമന്റുകള്‍ വരുമ്പോള്‍ ഒരുപാട് വിഷമം തോന്നുമായിരുന്നു എന്ന് അൻസിബ മുൻപ് പറഞ്ഞിട്ടുണ്ട്. തട്ടം ഇടാത്തതിന്റെ പേരിലൊക്കെ ഒരുപാട് വിമർശനങ്ങൾ അൻസിബ നേരിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ