ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെ പറ്റിയുള്ള ചർച്ചകളാണ് സൈബറിടം നിറയെ. ചിത്രത്തിൽ അഭിനയിച്ച സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും സിനിമാ പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടുന്നതിനൊപ്പം തന്നെ സംവിധായകൻ ജിയോ ബേബിയും വലിയ കൈയ്യടികൾ നേടുന്നുണ്ട്. ചിത്രത്തിൻ്റെ മേക്കിംഗും കഥപറച്ചിലിൻ്റെ ശൈലിയും പക്ഷവും ഒക്കെത്തന്നെയാണ് പ്രേക്ഷകരെല്ലാം ഒരേ സ്വരത്തിൽ സിനിമയുടെ വിജയഘടകമായി ചൂണ്ടിക്കാട്ടുന്നത്. Also Read: രാഹുൽ മാധവ് നായകനാകുന്ന 'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍'
ഇപ്പോൾ സോഷ്യൽ മീഡിയയിലൊന്നടങ്കം ചിത്രത്തെ സംബന്ധിച്ചുള്ള റിവ്യൂ പോസ്റ്റുകളും അനാലിസിസ് പോസ്റ്റുകളുമൊക്കെയാണ്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം നടനും ബിഗ്ബോസ് മലയാളം ആദ്യ സീസൺ വിജയിയുമായ സാബുമോൻ അബ്ദുസമദ് ഫേസ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ കണ്ടുവെന്നും 'എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്' എന്നും സാബുമോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
Also Read: സണ്ണി ലിയോണ്‍ കുടുംബസമേതം കേരളത്തിൽ
സാബുമോൻ അബ്ദുസമദിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ദാ ഇങ്ങനെയാണ്. 'Great Indian kitchen സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്‍ഭാഗത്ത് Sneha Bhaskaran എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ.' നർമ്മ രസം കലർത്തി സാബുമോൻ കുറിച്ചു. നിരവധി ആരാധകരാണ് സാബുമോൻ്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമൻ്റടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.