ആപ്പ്ജില്ല

ഞാന്‍ വിവാഹിതയല്ല, അത് എന്റെ മകനല്ല, 'ചക്കപ്പഴം' വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനികാന്ത്!

എപ്പോഴും ഉറങ്ങാൻ ഇഷ്ടമുള്ള വ്യക്തിയാണ് പൈങ്കിളി. ഭര്‍ത്താവായ പോലീസുകാരൻ സസ്‌പെന്‍ഷനിലാണ്. പൈങ്കിളിയുടെ അമ്മയും നാത്തൂനും ചേര്‍ന്നാണ് ഇവരുടെ മകനെ നോക്കുന്നത്. കൂടുതൽ വിശദമായ വായനയ്ക്ക് ചുവടെ വായിക്കാം.

Samayam Malayalam 23 Oct 2020, 7:53 pm
അടുത്തിടെയായിരുന്നു ചക്കപ്പഴമെന്ന ഹാസ്യ പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങിയത്. അവതാരകയില്‍ നിന്നും അഭിനേത്രിയായെത്താന്‍ പോവുന്നതിനെക്കുറിച്ച് പറഞ്ഞ് അശ്വതി ശ്രീകാന്ത് എത്തിയിരുന്നു. നര്‍ത്തകനായ അര്‍ജുന്‍ സോമശേഖറും ഈ പരമ്പരയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എസ്പി ശ്രീകുമാറും സംഘവും ചക്കപ്പഴവുമായി എത്തിയപ്പോള്‍ മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.
Samayam Malayalam Sruthy Rajanikanth
ഞാന്‍ വിവാഹിതയല്ല, അത് എന്റെ മകനല്ല, 'ചക്കപ്പഴം' വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രുതി രജനികാന്ത്!


Also Read: ഇപ്പോ ക്രൂവിലെ പകുതി പേരും മലയാളം പറയുന്നുണ്ട്; ബോളിവുഡ് അരങ്ങേറ്റ വിശേഷങ്ങളുമായി പേളി

എസ്പി ശ്രീകുമാറിനേയും അശ്വതി ശ്രീകാന്തിനേയുമൊക്കെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും, ഇവര്‍ക്കൊപ്പം പുതിയ അതിഥികള്‍ കൂടി ചേര്‍ന്നതോടെ ചക്കപ്പഴത്തിന് മാധുര്യമേറിയെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രുതി രജനികാന്താണ്. സദാസമയവും ഉറങ്ങാനിഷ്ടമുള്ളയാളാണ് പൈങ്കിളി. ഭര്‍ത്താവായ പോലീസുകാരനാട്ടെ സസ്‌പെന്‍ഷനിലുമാണ്. ഇവരുടെ മകനെ നോക്കുന്നത് പൈങ്കിളിയുടെ അമ്മയും നാത്തൂനും ചേര്‍ന്നാണ്. അമ്മേടെ സ്വര്‍ണ്ണ ഉണ്ടയെന്നാണ് പൈങ്കിളി മകനെ വിശേഷിപ്പിക്കാറുള്ളത്.

Also Read: എനിക്കിപ്പോൾ മക്കളുമായി പ്രശ്നമില്ല; പുതിയ വിശേഷങ്ങളുമായി ലാവണ്യ നായർ!

ഇത് എന്റെ മകനാണോയെന്നാണ് പലരും ചോദിക്കുന്നത്. ഞാന്‍ വിവാഹിതയല്ലെന്നും അവന്റെ പേര് റെയ്ഹുയെന്നാണെന്നും ശ്രുതി രജനികാന്ത് പറയുന്നു. കണ്ണനൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ശ്രുതി ഇതേക്കുറിച്ച് പറഞ്ഞത്. സ്‌ക്രീനിലെ അമ്മയുടേയും മകന്റേയും ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ