ആപ്പ്ജില്ല

അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും! ഉർവ്വശിയുടെ ബാല്യകാലം അവതരിപ്പിക്കാൻ ഗൗരി; ഈ അവസരം ഭാഗ്യമായി കരുതുന്നുവെന്ന് താരം

ചുരുങ്ങിയ സമയം കൊണ്ട് നിരവധി അവാർഡുകളാണ് ഗൗരി കൃഷ്ണയെ തേടിയെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ നാടക അവാർഡ് ഗൗരി നേടിയെടുക്കുന്നത് മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്.

Samayam Malayalam 21 Sept 2023, 10:59 am
വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇടം നെഞ്ചിൽ കൂടുകൂട്ടിയ കുട്ടിതാരമാണ് ഗൗരി പ്രകാശ്. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും വാനമ്പാടിയിലെ അനുമോൾ എന്നാണ് ഗൗരിയെ ആളുകൾ വിളിക്കുന്നത്. നല്ല കിടുക്കാച്ചി ചിരിയും, ശ്രീത്വം തുളുമ്പുന്ന മുഖവും ഒക്കെയായി അനുമോൾക്ക് ഇന്നും ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ഒരു കുഞ്ഞു രാജകുമാരിയുടെ സ്ഥാനമാണുള്ളത്.
Samayam Malayalam child actress and singer  gouri prakash s debut film rani she shared a thank ful note on social media


ഇപ്പോൾ മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഗൗരി.
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ റാണിയിലൂടെയാണ് ബിഗ് സ്‌ക്രീൻ ഇൻഡസ്ട്രയിലേക്ക് ഗൗരി തന്റെ തുടക്കം കുറിച്ചിരിക്കുന്നത്.
ശങ്കർ രാമകൃഷ്ണൻ അങ്കിൾ സംവിധാനം ചെയ്ത "റാണി" എന്ന സിനിമയിൽ ഉർവ്വശി ആന്റിയുടെ ബാല്യകാല വേഷമാണ് ഞാൻ ചെയ്തതെന്ന് നിങ്ങളോട് പറയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഭാഗ്യമായി കരുതുന്നു- എന്നാണ് ഗൗരി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഉർവ്വശി, ഇന്ദ്രൻസ്, ഭാവന, ഹണി റോസ്, ഗുരു സോമസുന്ദരം, മാലാ പാർവതി തുടങ്ങിയ വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ ഉർവ്വശിയുടെ ബാല്യകാലം അഭിനയിക്കാൻ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ഗൗരി. ചിത്രം വ്യാഴാഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്.

ശങ്കർ രാമകൃഷ്ണന്റേത് തന്നെയാണ് തിരക്കഥ. മേനാ മേലത്ത് ആണ് ഗാനരചനയും സംഗീതസംവിധാനവും. അപ്പു ഭട്ടതിരി എഡിറ്റിങ്ങും സുപ്രീം സുന്ദർ സംഘട്ടനസംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ നിര്മ്മാണം ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ്.

സംഗീത പാരമ്പര്യമുള്ള തറവാട്ടിലാണ് ഗൗരിയുടെ ജനനം. ഗൗരിയുടെ അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവരാണ്. ഗൗരിയുടെ അച്ഛൻ മണ്മറഞ്ഞു പോയ പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ്. ഒരു ആക്‌സിഡന്റില്‍ ആയിരുന്നു അദ്ദേഹത്തിൻറെ മരണം

ആര്‍ട്ടിക്കിള്‍ ഷോ