ആപ്പ്ജില്ല

ഡ്രൈവിങ് ലൈസന്‍സ് വിവാദം, ഒടുവില്‍ വിനോദ് കോവൂര്‍ ടെസ്റ്റ് പാസായി; 9 മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് താരം

ലൈസൻസ് പുതുക്കാനുള്ള നടപടിക്രമങ്ങൾ വിവാദമായിരുന്നു

Samayam Malayalam 27 Nov 2021, 4:11 pm
'നീണ്ട 9 മാസങ്ങൾക്ക് ശേഷം പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കഴിഞ്ഞ 15 വർഷമായി കാറും ബൈക്കും ഓടിക്കുന്ന ഞാൻ നിയമം അനുസരിച്ച് നാളെ കാലത്ത് എംവിഐയുടെ മുമ്പിൽ ഒരിക്കൽ കൂടി കാറും ബൈക്കും ഓടിക്കുന്നു, അടുത്ത ദിവസം പുതിയ ലൈസൻസ് കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ', കഴിഞ്ഞ ദിവസം നടൻ വിനോദ് കോവൂര്‍ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. ഇന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പാസായി. ഫേസ്ബുക്കിലൂടെ ഈ സന്തോഷ വാർത്തയും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.
Samayam Malayalam cinema serial actor vinod kovoor gets driving licence after nine months of renewal allegations
ഡ്രൈവിങ് ലൈസന്‍സ് വിവാദം, ഒടുവില്‍ വിനോദ് കോവൂര്‍ ടെസ്റ്റ് പാസായി; 9 മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് താരം


Also Read: 'ഒരു ശബ്ദം എനിക്ക് നഷ്ടമായി, പക്ഷേ നിന്റെ ശബ്ദം എന്നും എന്റെ ഹൃദയത്തിൽ ഉണ്ട്'; ജീവിതപാഠങ്ങളുടെ നേർച്ചിത്രതുറന്നെഴുത്തുമായി രഞ്ജു രഞ്ജിമാർ!

ഒമ്പത് മാസമായി ഒരു വാഹനവും ഓടിച്ചില്ല

ഒരു പതിറ്റാണ്ടിലേറെയായി സിനിമ, സീരിയൽ ലോകത്ത് സജീവമായിട്ടുള്ളയാളാണ് വിനോദ് കോവൂർ. തട്ടീം മുട്ടി, എം 80 മൂസ, മറിമായം പരമ്പരകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതിനാണദ്ദേഹം. തന്‍റെ ഡ്രൈവിങ്ങ് ലൈസന്‍സിന്‍റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വിനോദ് ലൈസൻസ് പുതുക്കാന്‍ നല്‍കിയത്. എന്നാൽ അതിനു പിന്നാലെ വിവാദങ്ങളും തലപൊക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ ഒമ്പത് മാസമായി താന്‍ ഒരു വാഹനവും ഓടിച്ചിട്ടില്ലെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.

ട്രെയിനിലും ബസിലും ടാക്‌സികളിലും യാത്ര

ലൈസന്‍സ് കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ യാതൊരു കാരണവശാലും വാഹനം ഓടിക്കരുതെന്ന് അഭിഭാഷകൻ കൂടിയായ സഹോദരന്‍ കര്‍ശന നിര്‍ദേശം നല്‍കിയതുകൊണ്ടാണിതെന്ന് വിനോദ് പറഞ്ഞു. ഷൂട്ടിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും പോകാനായി ട്രെയിനിലും ബസിലും ടാക്‌സികളിലുമായായിരുന്നു യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ 9 മാസങ്ങള്‍ ശരിക്കും ബുദ്ധിമുട്ടിയെന്ന് താരത്തിന്‍റെ വാക്കുകള്‍.

ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞു

ലൈസന്‍സ് ലഭിച്ചിട്ട് കാലങ്ങള്‍ ആയെങ്കിലും ഇതുവരെ തന്നോട് ആരും ലൈസന്‍സ് ചോദിച്ചിരുന്നില്ല. എന്നാല്‍, ഒരിക്കല്‍ താൻ ഓടിച്ചിരുന്ന വാഹനം ഒരു അപകടത്തിൽ പെട്ടു. ഇന്‍ഷുറന്‍സ് ആവശ്യത്തിനായി ലൈസന്‍സ് ഹാജരാക്കിയപ്പോഴാണ് ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞ കാര്യം അറിഞ്ഞത്. അതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ലൈസന്‍സ് പുതുക്കല്‍ തട്ടിപ്പിനെ കുറിച്ച് അറിഞ്ഞത് അങ്ങനെയാണ്. ഇതിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറയുന്നു.

ഫീസ് ഇനത്തില്‍ 6300 രൂപ

2019-ലായിരുന്നു വിനോദ് കോവൂരിന്‍റെ ലൈസന്‍സിന്‍റെ കാലാവധി അവസാനിച്ചിരുന്നത്. കാലാവധി കഴിഞ്ഞ ഒരു വര്‍ഷത്തോളമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെ വീണ്ടും നടത്തേണ്ടതുണ്ട്. അതിനാൽ നാട്ടിലുള്ള ഒരു ഡ്രൈവിങ്ങ് സ്‌കൂളിനെ ഇതിനായി സമീപിച്ചു. ലൈസന്‍സ് പുതുക്കുന്നതിന് വീണ്ടും ടെസ്റ്റുകള്‍ എടുക്കണമെന്ന് പറഞ്ഞ് അവര്‍ ഫീസ് ഇനത്തില്‍ 6300 രൂപ തന്‍റെ പക്കൽ നിന്ന് വാങ്ങിച്ചുവെന്ന് വിനോദ്.

എം.വി.ഐ, ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കി

അതിന് ശേഷമിവര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സാരഥി വെബ്സൈറ്റില്‍ കയറി ഔദ്യോഗിക നടപടികള്‍ ചെയ്യുന്നതിന് നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്‌വേഡും ചോര്‍ത്തിയെടുത്ത് ലൈസന്‍സ് പുതുക്കാൻ ശ്രമിക്കുകയായിരുന്നു. തന്‍റെ യൂസര്‍ നെയിം ഉപയോഗിച്ച് നാല് തവണ ലോഗിന്‍ ചെയ്തെന്ന് കാണിച്ച് എം.വി.ഐയുടെ മൊബൈലില്‍ മെസേജ് വന്നു, ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. പിന്നാലെ എം.വി.ഐ, ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കി. അതിന് പിന്നാലെയാണ് വിഷയം വിവാദമായത്.

ലൈസന്‍സ് ഉടൻ കൈയില്‍ കിട്ടും

ലൈസന്‍സ് പുതുക്കുന്നതിനും മറ്റും ഇടനിലക്കാരെ സമീപിക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തിയാല്‍ മതിയാകുമെന്നും അക്ഷയ പോലുള്ള കേന്ദ്രങ്ങളെ ആശ്രമിക്കുകയോ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്നും വിനോദിന്‍റെ വാക്കുകള്‍. ലൈസന്‍സ് ഉടൻ കൈയില്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിനോദ്.

പ്രണയത്തിന്റെ 'ശിവാജ്ഞലീയം' കാണാനുള്ള കാത്തിരിപ്പിൽ ആരാധകർ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ