ആപ്പ്ജില്ല

ബിഗ് ബിഗ് അനൗൺസ്മെന്റ്; കേട്ടത് സത്യം തന്നെ; രണ്ടാഴ്ചയായി ആളുകൾ ചോദിച്ച ചോദ്യം; സന്തോഷം പങ്കിട്ട് ദീപയും കുക്കുവും

ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ വിഷയങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. അടുത്തിടെയാണ് ഇരുവരുടെയും കുടുംബക്കാർ ഇവരെ അംഗീകരിച്ചത്.ആ സന്തോഷവും ഇരുവരും ആരാധകരോടായി പറഞ്ഞിരുന്നു.

Authored byഋതു നായർ | Samayam Malayalam 26 Apr 2024, 8:56 am
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കുക്കു. പിന്നീട് അതേ റിയാലിറ്റി ഷോയുടെ മെന്റര്‍ ആയും കുക്കു എത്തിയിട്ടുണ്ട്. ഭാര്യ ദീപ പോളിനൊപ്പം യൂട്യൂബ് ചാനലിലും സ്ഥിരം എത്തുന്ന കുക്കു തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തെടെയാണ് കുക്കു തന്റെ സ്വപ്‌നമായ ഡാന്‍സ് സ്റ്റുഡിയോ തുടങ്ങിയതും. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിൽ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ചും അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷവും ഇരുവരും പങ്കിടുന്നത്.
Samayam Malayalam ബിഗ് ബിഗ് അനൗൺസ്മെന്റ്; കേട്ടത് സത്യം തന്നെ; രണ്ടാഴ്ചയായി ആളുകൾ ചോദിച്ച ചോദ്യം;  സന്തോഷം പങ്കിട്ട് ദീപയും കുക്കുവും
d4 dance fame kukku and deepa announced a good news for their fans



നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് ഇത് എന്തായാലും സന്തോഷം നൽകും എന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ ഭയങ്കര എക്സൈറ്റഡ് ആണ്. നമ്മൾ നല്ല ഹാപ്പിയാണ്, നിങ്ങളും ഹാപ്പി ആകും. ഞങ്ങൾക്ക് ഇത് എങ്ങനെ പറയണം എന്ന് അറിയില്ല. പക്ഷെ പറയാതെ പറ്റില്ല. നമ്മളുടെസന്തോഷം അറിയാൻ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവരുടെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കൂടിയാണ്. ഒരുപാട് ആളുകൾ രണ്ടാഴ്ചയായി ചോദിക്കുന്നുണ്ട്. ദുബായിൽ എന്താണ്, ഇവിടെ എന്തിനാണ് ചുറ്റി തിരിയുന്നത് എന്നൊക്കെ. നിങ്ങൾക്ക് അറിയാം എങ്കിലും ഞങ്ങൾ പറയാം, പിറന്നാൾ ദിനം തന്നെ അനൗൺസ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇത് ഞങ്ങളുടെ രണ്ടാളുടെയും സ്വപ്നം തന്നെയാണ്. ദുബായിൽ ആണ് നമ്മൾ ഇപ്പോൾ ഉള്ളത്. കെ സ്‌ക്വാഡ് ഇങ്ങനെ ആയതിൽ അതിന്റെ ഫുൾ ക്രെഡിറ്റും അതിലെ കുട്ടികളൂം അവരുടെ കുടുംബവും ആണ്.

ഞങ്ങളുടെ സ്വപ്നങ്ങൾ ഒരുമിച്ചെത്തിയപ്പോൾ നമ്മുടെ യാത്ര കൂടുതൽ ഉയരത്തിലേക്ക് എത്തുന്നു. ഗർഭിണി ആണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. അതൊന്നും അല്ല. കെ സ്‌ക്വാഡിനെ ഞങ്ങൾ ഇന്റർനാഷണൽ ബ്രാൻഡ് ആക്കി മാറ്റിയിരിക്കുന്നു. ഞങ്ങൾ ഇത് ആയിരുന്നു ഇത്ര നാള് ഒളിപ്പിച്ചുവച്ചത്. ഇത് ഞങ്ങളെ സംബന്ധിച്ചുകൊണ്ട് ഒരിക്കലും ചെറിയ കാര്യമല്ല. വളരെ ചെറിയ സ്റ്റേജിൽ നിന്നും ഇത്രയും അടിപൊളി ആയിട്ട് നമ്മളെ എത്തിച്ചതിൽ കെ സ്‌ക്വാഡിലെ നിങ്ങൾക്കും ഒരുപാട് പങ്കുണ്ട്. നാലുവർഷമായി കൊച്ചിയിൽ എത്തിയിട്ട്. കേരളത്തിൽ മറ്റുള്ള സ്ഥലങ്ങൾ എന്നതിൽ ഉപരി ഇന്റർനാഷണൽ എന്ന ചിന്ത ഒരു സ്വപ്നം ആയിരുന്നു. ദുബായിൽ എവിടെയാണ് എങ്ങനെ എന്ന് ഞങ്ങൾ പിന്നാലെ പറയാം. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. ദീപയുടെ പിറന്നാൾ ദിനം ആയതുകൊണ്ട് ഇത് അനൗൺസ് ചെയ്തു എന്ന് മാത്രം. ദുബായിലേക്ക് എത്തിയ ശേഷം ആകെ മിസ് ചെയ്യുന്നത് കൊച്ചിയിലെ സ്ഥാപനം ആണ്- ഇരുവരും പറഞ്ഞു.



ഞാൻ ക്രിസ്ത്യൻ ആണ് കുക്കു മുസ്ലീമാണ്. എല്ലാ ഇന്റർ കാസ്സറ് വിവാഹത്തിലും ഉണ്ടാകുന്ന വിഷയങ്ങൾ ഞങ്ങളുടെയും കാര്യത്തിൽ ഉണ്ടായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്തിട്ടാണ് ഞങ്ങൾ വിവാഹം എന്ന കടമ്പയിലേക്ക് എത്തിയത്. രണ്ടു കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുക്കുവിന്റെ കുടുംബം ഓക്കെ ആയി. പയ്യെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും എന്നാണ് ഇരുവരും മുൻപൊരിക്കൽ പറഞ്ഞത്.അതുപോലെ തന്നെ സംഭവിച്ചു ദീപയുടെ വീട്ടുകാരും ഇവരുടെ ബന്ധത്തെ പൂർണ്ണമായി അംഗീകരിക്കുകയും ചെയ്തു.
ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ