ആപ്പ്ജില്ല

ഇന്ന് ടെലിവിഷന് പ്രേക്ഷകര്‍ മുഴുവന്‍ വെറുക്കുന്ന ഒരാളാണിത്, എന്തൊരു മാറ്റമാണെന്ന് കമന്റുകള്‍!

വളരെ ഫ്രീയായി ലാപ് ടോപ്പില്‍ ജോലി ചെയ്യുന്ന ആളെ കണ്ടാല്‍ പെട്ടന്ന് തിരിച്ചറിയണം എന്നില്ല. ഒറ്റ നോട്ടത്തില്‍ മിസ്റ്റര്‍ ബീനിനെ പോലുണ്ട് എന്നൊക്കെയാണ് കമന്റുകള്‍. എന്നാല്‍ ഇന്ന് മലയാളം ടെലിവിഷന്‍ പ്രേമികള്‍ ഏറ്റവും വെറുക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് ഇത്

Samayam Malayalam 20 Sept 2023, 12:04 pm
താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആകുന്നത് സ്വഭാവികമാണ്. അതുപോലെ ഇപ്പോള്‍ വൈറലാവുന്നത് സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഒരു നടന്റെ ഫോട്ടമാണ്. ഒറ്റ നോട്ടത്തില്‍ പെട്ടന്ന് തിരിച്ചറിയാന്‍ പറ്റണം എന്നില്ല. ഒരു താടിയും, മീശയും ആളുകളുടെ രൂപത്തെ ഇത്രയധികം മാറ്റുമോ എന്ന് ചോദിച്ചു പോകും വിധമാണ് കമന്റുകള്‍. ചിലര്‍ക്ക് ഈ ഫോട്ടോ കണ്ടിട്ട് മിസ്റ്റര്‍ ബീന്‍ ആണെന്ന് പോലും തോന്നി എന്നാണ് പറയുന്നത്.
Samayam Malayalam kk menon (1)


അധികം ചിന്തിച്ച് കാടുകയറേണ്ടതില്ല, ഇത് സുമിത്രയുടെ മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് തന്നെ. അതെ കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ കെകെ മേനോന്‍. പഴയ കോര്‍പറേറ്റ് ജോലിയുടെ ഓര്‍മയില്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് കെകെ മേനോന്‍ തന്നെയാണ്. വളരെ ഫ്രീയായി ഇരുന്ന് ജോലി ചെയ്യുന്ന കെകെ യാണ് ചിത്രത്തില്‍ കാണുന്നത്.


താടിയും മീശയുമൊന്നുമില്ലാത്ത ആ ലുക്കിനും ഇന്നത്തെ ലുക്കിനും ഒരുപാട് വ്യത്യാസം തോന്നുന്നു എന്നാണ് കമന്റുകള്‍. ഒരുപാട് ആരാധകര്‍ കെകെയുടെ മാറ്റത്തെ കുറിച്ച് സംസാരിക്കുന്നു, ചില സഹപ്രവര്‍ത്തകരും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

വര്‍ഷങ്ങളോളം താന്‍ കോര്‍പറേറ്റ് കരിയര്‍ കൊണ്ടു നടന്ന ആളായിരുന്നുവെന്നും, അഭിനയിക്കാനുള്ള ആഗ്രഹത്തിലാണ് ആ ജോലി രാജിവച്ചതും എന്നുമാണ് കൃഷ്ണകുമാര്‍ എന്ന കെകെ മേനോന്‍ പല അഭിമുഖങ്ങളിലും പറഞ്ഞത്. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ പഴയ ജോലിയെ തള്ളിപ്പറഞ്ഞിരുന്നില്ല. വളരെ സ്ട്രസ്സ്ഫുള്‍ ആയ ജോലിയായിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലായിരുന്നു കെകെ ജോലി ചെയ്തിരുന്നത്.


24 ഡെയ്‌സ് എന്ന സിനിമയിലൂടെയാണ് കെകെ മേനോന്റെ അഭിനായരങ്ങേറ്റം. അതിന് ശേഷം വ്യൂഹം, ഇമയ്ക്കാ നൊടികള്‍, നാച്ചിയാര്‍, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ തമിഴ് സിനിമകളിലൂടെ സീരിയലുകളിലേക്ക് കടന്നു. അങ്ങനെയാണ് കുടുംബവിളക്ക് എന്ന മലയാള സീരിയലിലും എത്തുന്നത്. കുടുംബവിളക്കിന് ശേഷമാണ് കെകെ മേനോന് പ്രേക്ഷക ശ്രദ്ധ കിട്ടിത്തുടങ്ങിയത്. ഉയരെ, കൂടെ പോലുള്ള മലയാള സിനിമകളിലും കെകെ മേനോന്‍ അഭിനയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ