Please enable javascript.Elizabeth Shaji Post,നന്ദിയുണ്ട് ഫൈറ്റ് ചെയ്യണം എന്ന് തോന്നിപ്പിച്ചതിന്, ഒന്നിനും നിർബന്ധിക്കാത്തതിന്; ഞാൻ കൂടെ ഉണ്ടെന്ന് പറയുന്നതിന്! - dr elizabeth shaji madathil shared a post and tag with her husband rjmathukkutty - Samayam Malayalam

നന്ദിയുണ്ട് ഫൈറ്റ് ചെയ്യണം എന്ന് തോന്നിപ്പിച്ചതിന്, ഒന്നിനും നിർബന്ധിക്കാത്തതിന്; ഞാൻ കൂടെ ഉണ്ടെന്ന് പറയുന്നതിന്!

Authored byഋതു നായർ | Samayam Malayalam 27 Feb 2024, 9:15 am
Subscribe

സ്വന്തം വീട്ടിൽ നിന്നും ഫോൺ ഒന്ന് പൊക്കി പിടിച്ചാൽ ഭാര്യയുടെ വീട്ടിൽ നിന്നും വൈഫൈ കിട്ടുമെന്ന് അന്ന് ആ പൊടിമീശക്കാരനും വിചാരിച്ചിരുന്നില്ല, എന്റെ കൂടെ കൂടി നീ നന്നായില്ലെങ്കിലും എഴുത്ത് നന്നായിട്ടുണ്ട്- എന്നാണ് മാത്തുക്കുട്ടിയുടെ മറുപടി

mathukutty
അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ആര്‍ജെയില്‍ നിന്നും വിജെയിലേക്ക് മാറിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു മാത്തുക്കുട്ടിക്ക് ലഭിച്ചത്. അവതരണം മാത്രമല്ല അഭിനയവും സംവിധാനവുമെല്ലാം തനിക്ക് വഴങ്ങുമെന്നും മാത്തുക്കുട്ടി തെളിയിച്ചിരുന്നു. മാത്തുക്കുട്ടിയുടെ വിവാഹം അടുത്തിടക്കയിരുന്നു. വിവാഹ ചിത്രങ്ങൾ മാത്തുക്കുട്ടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആദ്യം പങ്കുവച്ചത്. അതെ ഞങ്ങൾ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റിൽ ജീവിത സഖിയെ കുറിച്ചുള്ള കാര്യങ്ങളും പങ്കുവച്ചിരുന്നു. ഡോക്ടറാണ് ഭാര്യ എലിസബത്ത് ഷാജി. പ്രണയ വിവാഹമാണ്. ഇപ്പോഴിതാ എലിസബത്ത് മാത്തുകുട്ടിയെക്കുറിച്ചെഴുതിയ പോസ്റ്റ് ആണ് വൈറലായി മാറുന്നത്.


ഓരൊ അരിമണിയിലും അത് ഭക്ഷിക്കണ്ടവന്റെ പേരെഴുതി വച്ചിട്ടുണ്ട് എന്നല്ലേ പറയാ!

സ്വയം തീരുമാനം എടുക്കാനുള്ള മടി കൊണ്ടും ഒന്നിനു വേണ്ടിയും ഫൈറ്റ് ചെയ്യാൻ സൗകര്യമില്ലാത്ത, എല്ലാത്തിനും സെറ്റിൽ ആവുന്ന അഴകൊഴഞ്ജൻ ആറ്റിട്യൂട് കൊണ്ടും Typical "90s first born കുലസ്ത്രീ ഡോട്ടർ ക്രൈട്ടീരിയയിൽ സേഫ് സോൺ പിടിച്ച ഞാൻ M4marry യില്‍ ഉള്ള, ഇഷ്ടക്കേടുകളെ ഇഷ്ടങ്ങൾ ആക്കുന്ന മണിമണി പോലെത്തെ ഏതെങ്കിലും ക്യാനഡക്കാരനെ കെട്ടിക്കോളം ന്ന് വീട്ടിൽ ഉറപ്പ് പറഞ്ഞപ്പോഴും എന്റെ പേരെഴുതിയ മണി അവിടെയൊന്നും കാണാൻ സാധ്യത ഇല്ലാന്ന് മനസ്സ് പറയുന്നുണ്ടായി.

എഴുതീട്ടില്ലെങ്കി എന്നാ!! sticker എഴുതി ആയാലും ഒട്ടിച്ചാപ്പോരേ എന്ന് വിചാരിച്ചു മടി പിടിച്ചിരുന്ന നേരത്ത് വെങ്ങോല പഞ്ചായത്തിലെ 23 ആം വാർഡിന്റെ voter’s listo ശാലേം പള്ളിയിലെ പെരുന്നാൾ ഏറ്റുകഴിച്ച ഇടവകക്കാരുടെ ലിസ്റ്റോ എടുത്ത് നോക്കിയാമതിയായിരുന്നു

മൂക്കിന്റെ തുമ്പത്തിരുന്ന റെയ്ബാൻ അന്വേഷിച്ചു ലോകം മുഴുവൻ നടന്ന ഗ്ലോബൽ സിറ്റിസൺ ആയ rjmathukkutty യും അങ്ങനെയൊരു അരിമണി മുറ്റത്തു കിടപ്പുണ്ടാവുംന്ന് കരുതിക്കാണില്ലല്ലോ. മുറ്റത്ത് കിടന്നതുകൊണ്ടാവും ഒരു ഇടിവെട്ടും മഴയും വേണ്ടിവന്നു അതിലെഴുതിയ പേര് തെളിഞ്ഞുവരാൻ.

നന്ദിയുണ്ട് ഫൈറ്റ് ചെയ്യണം എന്ന് തോന്നിപ്പിച്ചതിന്, ഒന്നിനും നിർബന്ധിക്കാത്തതിന്, കിളി പോയി നിൽക്കുന്ന സമയങ്ങളിൽ ഉത്തരങ്ങളിലേക്കുള്ള വഴി തെളിയിക്കുന്നതിന്, എനിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാത്തതിന്, ക്ഷമയോടെ കേൾക്കുന്നതിന്, എന്നെ ഡീൽ ചെയ്യാൻ ഇടുന്ന എഫർട്ടിന്, എനിക്ക് വേണ്ടി മാറ്റിവെക്കുന്ന ചെറുതും വലുതുമായ തിരക്കുകൾക്ക്‌, എല്ലാത്തിനും മേലെ, “ഞാനുണ്ട്” എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നതിന്- എലിസബത്ത് കുറിച്ചു.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ