ആപ്പ്ജില്ല

'ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത നാളുകൾ' സരയുവിന്റെ വാക്കുകൾക്ക് മറുപടിയുമായി അശ്വതി!

മിനി സ്‌ക്രീനിന്റെ പ്രിയ നടിയാണ് സരയൂ മോഹൻ. ചക്കരമുത്ത് എന്ന സിനിമയിലൂടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സരയൂ ബിഗ് സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. പഴയ സരയൂവിൽ നിന്നും ഒരുപാട് മാറ്റങ്ങൾ രൂപത്തിലും . ഭാവത്തിലും, കാഴ്ചപ്പാടിലും താരത്തിന് ഉണ്ടായിട്ടുണ്ട്. അടുത്തിടെ ചില ആരോപണങ്ങൾ നേരിടേണ്ടി വന്നപ്പോഴും, തുറന്നുപറച്ചിലുകൾ നടത്തികൊണ്ട് സരയു എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ തന്റെ ചില ഇഷ്ടങ്ങൾ തുറന്നുപറയുകയാണ് താരം.

ALSO READ: ഭാമ നൽകിയ സമ്മാനം; നന്ദിയുമായി റിമി ടോമി!

Samayam Malayalam 1 Jul 2020, 9:12 am

Samayam Malayalam ente mathavu fame sarayu mohan pens down a wonderful note
'ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത നാളുകൾ' സരയുവിന്റെ വാക്കുകൾക്ക് മറുപടിയുമായി അശ്വതി!

ALSO READ: ഭാമ നൽകിയ സമ്മാനം; നന്ദിയുമായി റിമി ടോമി!

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്!

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്. പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്. പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം.

ഈ ഇരട്ടക്കുട്ടികളിൽ!

ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ...ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ... പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ. അതിലെ ഒരു പാവം പച്ചക്കര. എന്നാണ് സരയൂ പറയുന്നത്!

മനോഹരമായ വരികളിലൂടെ!

മനോഹരമായ വരികളിലൂടെയാണ് തന്റെ ഇഷ്ടത്തെ പറ്റി സുന്ദരമായ ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ചത്. അവതാരക അശ്വതി ശ്രീകാന്തും മറുപടിയുമായി രംഗത്ത് വന്നിരുന്നു. ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നല്ലോ എന്നാണ് സരയുവിന്റെ ചിത്രങ്ങൾക്ക് അശ്വതി മറുപടി നൽകിയത്!

ഭാമയും ശരണ്യയും!

അശ്വതിയെ കൂടാതെ ഭാമയും ശരണ്യയും അടക്കം നിരവധി താരങ്ങളാണ് സുന്ദരി ആയെത്തിയ സാരയുവിന്റെ ചിത്രങ്ങൾക്ക് ലവ് റിയാക്ഷനും കമന്റുകളും നൽകി എത്തിയത്. ചലച്ചിത്ര നടി സുരഭി ലക്ഷ്മി കിടിലോസ്‌കി എന്നാണ് ചിത്രങ്ങൾക്ക് കമന്റ് നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ