ആപ്പ്ജില്ല

എല്ലാവരും പോയി; ആ രാഹുലും പോയി; മാളൂ നീ ഇങ്ങനെ ഇരുന്നോ; കൊണ്ട് പോകാൻ ഏതു രാജകുമാരൻ വരും? ചോദ്യവുമായി ആരാധകർ!

അമ്മുവിന്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് എന്നീ പരമ്പരകളിലൂടെയാണ് മാളവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്!

Samayam Malayalam 29 Dec 2020, 10:40 am
ടെലിവിഷൻ മേഖലയിൽ നിന്നും അടുത്തിടെയായി വിവാഹ വാർത്തകൾ ആണ് പുറത്തുവരുന്നത്. ലോക് ഡൌൺ ആരംഭിച്ചതിനു ശേഷം നിരവധി താരങ്ങൾ ആണ് ജീവിതത്തിലേക്ക് കടന്നത്. തങ്ങളുടെ പ്രിയ നായകന്മാരും നായികമാരും ജീവിതത്തിലേക്ക് കടന്നപ്പോൾ ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകർ ആണ് രംഗത്ത് വന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് നായകൻ യുവ കൃഷണ മൃദുലയെ സ്വന്തം ആക്കാൻ ഒരുങ്ങുന്നതും, പൊന്നമ്പിളി നായകൻ ലക്ഷ്മിയെ ജീവിത സഖി ആക്കിയതും കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ഇതോടെ ഇരുവരുടെയും നായികയായും, ഭാര്യയായും വേഷം ഇട്ട മാളവിക വെയില്സിനോട് ആണ് അഭ്യർത്ഥനയുമായി ആരാധകർ എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം.
Samayam Malayalam fans raising a request to actress malavika wales after trending rahul ravis wedding video
എല്ലാവരും പോയി; ആ രാഹുലും പോയി; മാളൂ നീ ഇങ്ങനെ ഇരുന്നോ; കൊണ്ട് പോകാൻ ഏതു രാജകുമാരൻ വരും? ചോദ്യവുമായി ആരാധകർ!


ALSO READ: ചേച്ചിയമ്മയുടെ കൂടെ ഉള്ളത് ആരാ; ഹരിയുടെ ഒപ്പം ഉമ; താരത്തിന്റെ മറുപടി വൈറൽ!

​രാഹുലിന്റെ വിവാഹം!

പൊന്നമ്പിളി നായകൻ രാഹുൽ രവി കഴിഞ്ഞ ദിവസം ആണ് വിവാഹിതൻ ആകുന്നത്. വിവാഹ വീഡിയോ വൈറൽ ആയതോടെയാണ് മാളവികയോട് അഭ്യർത്ഥനയുമായി ആരാധകർ എത്തിയത്. പൊന്നമ്പിളി പരമ്പരയിൽ ആണ് രാഹുലും മാളവികയും ഒരുമിച്ച് അഭിനയിച്ചത്.താൻ വിവാഹിതൻ ആകാൻ പോകുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ രാഹുൽ പറഞ്ഞപ്പോഴും വധു ആയി എത്തുന്നത് മാളവിക ആകും എന്ന കണക്കുകൂട്ടലിൽ ആയിരുന്നു പ്രേക്ഷകർ.

​മാളവികയ്ക്ക് വിവാഹം വേണ്ടേ!

സ്‌ക്രീൻ നായകന്മാർ ഒന്നിന് പിറകെ വിവാഹിതർ ആവുകയും എൻകേജ്ഡ് ആവുകയും ചെയ്തതോടെയാണ് മാളവികയ്ക്ക് വിവാഹം വേണ്ടേ എന്ന ചോദ്യം ഉയർത്തികൊണ്ട് പ്രേക്ഷകർ എത്തിയത്. അമ്മുവിൻറെ അമ്മ എന്ന പരമ്പരയിൽ ശ്രീനിഷിന്റെ നായികയായി എത്തിയതും യുവയുടെ നായികയായി, മഞ്ഞിൽ വിരിഞ്ഞ പൂവിൽ എത്തിയതും മാളവിക ആയിരുന്നു. ഇവർ രണ്ടുപേരും ജീവിത നായികമാരെ കണ്ടെത്തിയതോടെയാണ് പ്രേക്ഷകർ മാളവികയുടെ പിന്നാലെ കൂടിയത്.

​വിവാഹത്തെക്കുറിച്ചു മാളവിക!

ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെ തന്റെ വിവാഹത്തെകുറിച്ചു മാളവിക മനസ്സ് തുറന്നിരുന്നു. ന്റെ വിവാഹത്തിന് സർപ്രൈസുകളൊന്നുമില്ലയെന്നും എല്ലാവരേയും അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കുമെന്നും മാളവിക പറഞ്ഞു. വീട്ടിൽ വിവാഹം ആലോചിച്ച് തുടങ്ങിയെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ പ്രണയ വിവാഹമായിരിക്കില്ലെന്നും അറേഞ്ച് മാരേജ് ആയിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

മാളൂ നീ ഇങ്ങനെ നടന്നോ!

മാളൂ എല്ലാരും പോയി. നീ ഇങ്ങനെ ഇരുന്നോ, ഇപ്പൊ രാഹുലും പോയി. ശ്രീനി പോയി, യുവ പോയി, എല്ലാവരും പോയി. നീ ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന ആരാധകരുടെ സംസാരം ആണ് ചിരി പടർത്തിയത്. രാഹുലിന്റെ വിവാഹ വീഡിയോ വൈറൽ ആയതോടെയാണ്, മാളവികയോട് അഭ്യർത്ഥനയുമായി പ്രേക്ഷകർ എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ