ഇന്ത്യൻ സ്ത്രീകളുടെ മാറ് മറച്ചതാര്?

19ാം നൂറ്റാണ്ടിലും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമെല്ലാം ദക്ഷിണേന്ത്യക്കാരായ സ്ത്രീകള്‍ (പുരുഷന്മാരും) മാറുമറച്ചിരുന്നില്ല. ബ്രിട്ടീഷ് ചരിത്രമെഴുത്തുകാർ ഇതെല്ലാം ഡോക്യുമെന്റ് ചെയ്തു വെച്ചിട്ടുണ്ട്. ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിന്റെ സൂപ്രണ്ടായിരുന്ന എൻ സുബ്രഹ്മണി അയ്യർ പറയുന്നത് നായർ ആണുങ്ങൾ ഒരു മുണ്ടും തോര്‍ത്തും മാത്രമാണ് ധരിച്ചിരുന്നതെന്നാണ്. വിശേഷാവസരങ്ങളിൽ ഒരു നേര്യത് മുണ്ടിനു മുകളിൽ ചുറ്റും. പണക്കാരായ ചിലർ ബ്രിട്ടീഷുകാരെ അനുകരിച്ച് കോട്ടും തൊപ്പിയുമെല്ലാം പിന്നീട് ധരിക്കാൻ തുടങ്ങി. അക്കാലത്തെ നായർ സ്ത്രീകളുടെ കാര്യം വില്യം ലോഗൻ രേഖപ്പെടുത്തുന്നുണ്ട്. നായർ സ്ത്രീകൾ അരയിൽ ഒരു മുണ്ട് ചുറ്റുക മാത്രമേ പതിവുള്ളൂ. ദേശം വിട്ട് വല്ലടത്തേക്കും പോകുമ്പോൾ ഒരു തോര്‍ത്ത് മാറ് മറയുന്ന വിധത്തിൽ തോളിന്റെ ഇരുവശത്തേക്കുമായി ഇടും. അരയ്ക്കു മുകളിലുള്ള ഭാഗം മറയ്ക്കുന്നത് അക്കാലത്ത് സദാചാര വിരുദ്ധമായിരുന്നെന്നും ലോഗൻ വിശദീകരിക്കുന്നുണ്ട്.

Samayam Malayalam
| 28 Oct 2022, 5:22 pm
സബീന ടി. കെ.

പാരീസിലെ മോഡലും സോഷ്യല്‍ മീഡിയാ താരവുമായ ഫിയോണ ആലിസണ്‍ ദീപാവലി ദിനത്തിൽ ഇന്ത്യാക്കാർക്ക് ആശംസയറിയിച്ച് തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. 24-കാരിയായ അലിസൺ സാരിയുടുത്തു നിൽക്കുന്ന ചിത്രമായിരുന്നു അത്. അലിസൺ സാരിക്കുതാഴെ ബ്ലൗസ് ഇട്ടിട്ടില്ലെന്നും സ്തനങ്ങൾ സാരിയുടെ തലപ്പുകൊണ്ട് മറച്ചിരിക്കുകയാണെന്നും ഇന്ത്യൻ സദാചാരവാദികൾ പെട്ടെന്നു തന്നെ കണ്ടെത്തി. റിങ്കു പാണ്ഡെ എന്നയാള്‍ ആലിസണെ ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പഠിപ്പിക്കാന്‍ ചെന്നു. ബ്ലൗസില്ലാതെ സാരിയുടുക്കുന്നത് ഇന്ത്യന്‍ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന് റിങ്കു പാണ്ഡെ കമന്റിട്ടു. ഇതിന് ആലിസൺ നൽകിയ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു. പ്രസ്തുത കമന്റ് ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഒരാലോചനയ്ക്ക് ചിലരെയെങ്കിലും പ്രേരിപ്പിച്ചു. ഇന്ത്യക്കാരെ ബ്ലൗസിടാന്‍ പഠിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്നും ഇന്ത്യയുടെ പാരമ്പര്യത്തില്‍ ബ്ലൗസ് എന്ന വസ്ത്രം ഇല്ലെന്നും സ്വന്തം പാരമ്പര്യത്തെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നുമായിരുന്നു ഫിയോണ ആലിസന്റെ കമന്റ്. "നിങ്ങളുടെ നാടിന്റെ പാരമ്പര്യം എന്താണെന്ന് ആദ്യം പഠിക്കൂ. നിങ്ങളുടെ പാരമ്പര്യം എന്താണെന്ന് എനിക്കറിയാം. ബ്ലൗസ് ഉണ്ടാക്കിയതും കൊണ്ടുവന്നതുമൊക്കെ ബ്രിട്ടീഷുകാരാണ്. നിങ്ങളുടെ രാജ്യത്തിന്റെ പാരമ്പര്യവും (പുരാതന ഇന്ത്യ) ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും മറക്കരുത്. നിങ്ങള്‍ക്കൊരിക്കലും യഥാര്‍ത്ഥ ചരിത്രം മായ്ച്ചുകളായനാകില്ല. അതുകൊണ്ട് ഭൂതകാലത്തെ ബഹുമാനിക്കാന്‍ പഠിക്കൂ." ആലിസന്റെ വാക്കുകൾ കുറിക്ക് കൊള്ളുന്നതായി. റിങ്കു പാണ്ഡെ തന്റെ കമന്റ് ഡിലീറ്റ് ചെയ്ത് ചിതറിയോടി.

വസ്തുതകൾ പരിശോധിച്ചാൽ നുണകളെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് സമാധാനം കിട്ടിയെന്നു വരില്ല. സാരിയും ബ്ലൗസും ആരുടെ വസ്ത്രമാണ് എന്ന ചോദ്യത്തിന് അത് പടിഞ്ഞാറൻ വസ്ത്രധാരണ രീതിയാണ് എന്നാണുത്തരം. ഫിയോണ പറയുംപോലെ ബ്ലൗസിടാന്‍ ഇന്ത്യക്കാരെ പഠിപ്പിച്ചത് പടിഞ്ഞാറന്മാരാണ്. ഇന്ത്യയിൽ കോളനിഭരണം നടത്തിയ ബ്രിട്ടീഷുകാരടക്കമുള്ള എല്ലാവർക്കും നമ്മുടെ വസ്ത്രധാരണ രീതികളെ സ്വാധീനിക്കാനായിട്ടുണ്ട്. 1200 ബിസിയില്‍ മൗര്യ-സംഘ കാലഘട്ടത്തില്‍ നാണം മറയ്ക്കാന്‍ കോണകത്തിന് സമാനമായ ഒരു ചതുരത്തിലുള്ള തുണിക്കഷ്ണം മാത്രമായിരുന്നു സ്ത്രീയും പുരുഷനും ധരിച്ചതെന്ന് ചരിത്രരേഖകളില്‍ കാണാം. മേല്‍വസ്ത്രം ഇല്ലാതെ നടക്കാനായിരുന്നു സ്ത്രീകള്‍ ഇഷ്ടപ്പെട്ടിരുന്നത്. മുഗളന്മാരുടെ വരവാണ് പിന്നീട് ഇന്ത്യയില്‍ വസ്ത്ര സങ്കല്‍പ്പത്തില്‍ കാര്യമായ മാറ്റം കൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ് സ്ത്രീകള്‍ തലമറയ്ക്കാനും മാറിടങ്ങള്‍ മറയ്ക്കാനും വസ്ത്രത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ അപ്പോഴൊന്നുംതന്നെ ബ്ലൗസ് എന്ന സങ്കല്‍പ്പം പോലുമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
എല്ലാ സൂചികകളിലും ദക്ഷിണേന്ത്യ മുന്നിൽ; പരിഗണനകളിൽ പിന്നിൽ: ഇന്ത്യൻ രാഷ്ട്രീയത്തിലെ തെക്കും വടക്കുംനായർ സ്ത്രീകളും ബ്ലൗസും

19ാം നൂറ്റാണ്ടിലും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമെല്ലാം ദക്ഷിണേന്ത്യക്കാരായ സ്ത്രീകള്‍ (പുരുഷന്മാരും) മാറുമറച്ചിരുന്നില്ല. ബ്രിട്ടീഷ് ചരിത്രമെഴുത്തുകാർ ഇതെല്ലാം ഡോക്യുമെന്റ് ചെയ്തു വെച്ചിട്ടുണ്ട്. ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിന്റെ സൂപ്രണ്ടായിരുന്ന എൻ സുബ്രഹ്മണി അയ്യർ പറയുന്നത് നായർ ആണുങ്ങൾ ഒരു മുണ്ടും തോര്‍ത്തും മാത്രമാണ് ധരിച്ചിരുന്നതെന്നാണ്. വിശേഷാവസരങ്ങളിൽ ഒരു നേര്യത് മുണ്ടിനു മുകളിൽ ചുറ്റും. പണക്കാരായ ചിലർ ബ്രിട്ടീഷുകാരെ അനുകരിച്ച് കോട്ടും തൊപ്പിയുമെല്ലാം പിന്നീട് ധരിക്കാൻ തുടങ്ങി. അക്കാലത്തെ നായർ സ്ത്രീകളുടെ കാര്യം വില്യം ലോഗൻ രേഖപ്പെടുത്തുന്നുണ്ട്. നായർ സ്ത്രീകൾ അരയിൽ ഒരു മുണ്ട് ചുറ്റുക മാത്രമേ പതിവുള്ളൂ. ദേശം വിട്ട് വല്ലടത്തേക്കും പോകുമ്പോൾ ഒരു തോര്‍ത്ത് മാറ് മറയുന്ന വിധത്തിൽ തോളിന്റെ ഇരുവശത്തേക്കുമായി ഇടും. അരയ്ക്കു മുകളിലുള്ള ഭാഗം മറയ്ക്കുന്നത് അക്കാലത്ത് സദാചാര വിരുദ്ധമായിരുന്നെന്നും ലോഗൻ വിശദീകരിക്കുന്നുണ്ട്.

ബ്ലൗസില്ലാതെ സാരിയുടുത്ത് ചെന്ന ജ്ഞാനദനന്ദിനി ദേവി ടാഗോറിന് ബ്രിട്ടീഷ് ക്ലബ്ബിൽ പ്രവേശിക്കാനായില്ല.

ആഭരണവിഭൂഷിതയായ ഒരു നായര്‍ സ്ത്രീയുടെ ഫോട്ടോ ഫിയോണ ആലിസൺ പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ കാണാം. ഈ ചിത്രം 1914-ലേതാണ്. മലബാറിലെ നായർ സ്ത്രീയാണിത്. നായർ സ്ത്രീയുടെ ശരീരത്തിൽ കാണുന്ന ആഭരണങ്ങൾ ഫോട്ടോയെടുപ്പിനു വേണ്ടി എടുത്തിട്ടവയാണ്, അവ എന്നും ധരിക്കുന്നവയല്ല. തിരുവിതാംകൂറിൽ നായർ സ്ത്രീകൾ മാറ് മറയ്ക്കാൻ തുടങ്ങിയതിനു ശേഷവും രാജകുടുംബാംഗങ്ങളെ കണ്ടാൽ ആ വസ്ത്രം നീക്കം ചെയ്യണമായിരുന്നു. 1856ൽ ഈ ആചാരം നിർത്തലാക്കുകയുണ്ടായി. വളരെ പ്രമാണിമാരായിരുന്നവർ മാത്രമേ അക്കാലത്ത് മേൽവസ്ത്രം ധരിച്ചിരുന്നുള്ളൂ. നായന്മാരിലെ സാധാരണക്കാർ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെയും മേൽവസ്ത്രം ധരിച്ചിരുന്നില്ല.

ബംഗാളില്‍ വിക്ടോറിയന്‍ യുഗത്തില്‍ സാരിക്ക് കീഴെ ഒരുതരത്തിലുള്ള വസ്ത്രവും ഉണ്ടായിരുന്നില്ല. നഗ്നമായ മുലകള്‍ക്ക് മുകളിലായിരുന്നു ഒന്നരത്തുണിയെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള സാരികള്‍. ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു മനുഷ്യര്‍ക്കൊക്കെ വസ്ത്രം നിശ്ചയിച്ചിരുന്നത്. 19ാം നൂറ്റാണ്ടില്‍ നായര്‍, ക്ഷത്രിയ, അമ്പലവാസികളായ വിഭാഗങ്ങളിലെ പുരുഷന്മാര്‍ മുണ്ടും കൗപീനവും ധരിക്കുമ്പോള്‍ സ്ത്രീകള്‍ മുണ്ടും നേര്യതും (രണ്ടാം മുണ്ട്) ആയിരുന്നു ധരിച്ചിരുന്നത്. വിവാഹത്തിന് നല്‍കിയിരുന്ന പുടവയില്‍ പോലും ബ്ലൗസ് ഉണ്ടായിരുന്നില്ലെന്ന് കാണാം. 1865-ല്‍ തിരുവിതാംകൂറില്‍ രാജകീയ വിളംബരം ലഭിക്കുന്നത് വരെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ നായര്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. അര്‍ധനഗ്നരായി തന്നെയായിരുന്നു അവര്‍. താഴ്ന്ന ജാതിയില്‍പ്പെട്ട ഈഴവ, പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം ലഭിക്കാന്‍ ചാന്നാര്‍ ലഹള വരെ കാത്തിരിക്കേണ്ടി വന്നു.
ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഹിന്ദുക്കൾ: എങ്ങനെ നേരിടും ആർഎസ്എസ്?എവിടെയായിരുന്നു ബ്ലൗസിന്റെ പിറവി?

ബ്രിട്ടീഷുകാരാണ് ബ്ലൗസ് എന്ന വസ്ത്രം രൂപപ്പെടുത്തിയത്. ഫ്രഞ്ച് വാക്കില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. ഇംഗ്ലീഷ് കര്‍ഷകതൊഴിലാളികളായ സ്ത്രികള്‍ ധരിച്ചുവന്നിരുന്ന വസ്ത്രമാണിത്. അരയ്ക്ക് മുകളില്‍ വെച്ച് അവസാനിക്കുന്ന സ്ട്രിപ്പോടു കൂടിയ ഒരു ടോപ്പ്. 1870-കളിലാണ് യുവതികള്‍ക്കുള്ള വസ്ത്രമായി ബ്ലൗസ് പ്രചാരത്തിലായത്. ബ്ലൗസ് എന്ന വാക്ക് പെലൂസിയ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നോ മധ്യകാലഘട്ടത്തിലെ ഉല്‍പ്പാദന കേന്ദ്രമായിരുന്ന പെലൂസിയയില്‍ നിന്നോ ഈജിപ്ത്യന്‍ പട്ടണമായ പ്രൊവെന്‍സല്‍ ബ്ലൗസോ ഷോര്‍ട്ടില്‍ നിന്നോ വന്നതായിരിക്കാമെന്നാണ് നിഗമനം. പിന്നീട് യൂറോപ്പില്‍ ജോലിക്കുന്ന പോകുന്ന സ്ത്രീകളൊക്കെ പുരുഷന്മാരുടെ വസ്ത്രത്തിന് സമാനമായ രീതിയിലുള്ള വസ്ത്രമെന്ന നിലയിൽ ബ്ലൗസുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. സുരക്ഷയുടെ ഭാഗമായിട്ടാണ് അവര്‍ ബ്ലൗസുകള്‍ ധരിച്ചതെന്നും വിലയിരുത്തലുകളുണ്ട്. പുരുഷാധിപത്യമുള്ള ജോലിസ്ഥലങ്ങളില്‍ അവര്‍ക്ക് പുരുഷന്റേതിന് സമാനമായ ഔദ്യോഗിക വേഷത്തിൽ പോകാന്‍ ഈ വസ്ത്രം സഹായിച്ചു. പിന്നീട് ഈ വസ്ത്രം സ്ത്രീകള്‍ക്ക് അനുയോജ്യമാക്കാനായി പലവിധ ഫാഷന്‍ പരീക്ഷണങ്ങളും നടന്നു. ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ ബ്ലൗസിന്റെ സ്വഭാവം മാറി. ഇന്ന് കാണുന്ന സെക്‌സി ബ്ലൗസുകൾ ഡിസൈൻ ചെയ്യപ്പെട്ടത് അന്ന് അവ ഉപയോഗിച്ചിരുന്ന വരേണ്യരായ സ്ത്രീകൾക്കു വേണ്ടിയാണ്.

മാറിടങ്ങള്‍ തുറന്നിട്ട് പോകുന്ന സ്ത്രീകളെ കണ്ട ബ്രിട്ടീഷുകാർ ബ്ലൗസിന്റെ വിപണി സാധ്യത മനസ്സിലാക്കുകയായിരുന്നു.

മാറിടങ്ങള്‍ തുറന്നിട്ട് പോകുന്ന സ്ത്രീകളെ കണ്ടപ്പോഴാണ് ബ്ലൗസിന് ഇന്ത്യയിലുള്ള മാര്‍ക്കറ്റ് ബ്രിട്ടീഷുകാർക്ക് മനസ്സിലായത്. പിന്നീട് ബ്രിട്ടണില്‍ നിന്ന് ഒരു മോഡേണ്‍ വസ്ത്രമായി ഇന്ത്യയിലേക്ക് ബ്ലൗസുകള്‍ എത്തിത്തുടങ്ങി. ഒരു ബിബിസി റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം പ്രശസ്ത ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരന്‍ സത്യേന്ദ്രനാഥ് ടാഗോറിന്റെ ഭാര്യ ജ്ഞാനദാനന്ദിനി ദേബിയാണ് ഇന്ത്യയില്‍ ബ്ലൗസുകളുടെ ആദ്യ ബ്രാൻഡ് അംബാസിഡര്‍ എന്ന് പറയാം. അവര്‍ക്ക് ബ്രിട്ടീഷുകാരുടെ രാജ് ക്ലബുകളില്‍ ബ്ലൗസ് ധരിക്കാതെ സാരിയുടുത്ത് ചെന്നതിന് പ്രവേശനം നിഷേധിച്ചു. ഇതേതുടര്‍ന്നാണ് ദേബി ബ്ലൗസ് ധരിക്കാന്‍ തുടങ്ങിയത്. പിന്നീടവവര്‍ സാരിക്കടിയില്‍ ധരിക്കുന്ന ബ്ലൗസുകളുടെയും കെമീസുകളുടെയും ഏറ്റവും മികച്ച സ്‌റ്റൈല്‍ ഐക്കണായി മാറി. അക്കാലത്ത് ഇന്ത്യയിലെ വസ്ത്രങ്ങളില്‍ ബ്രിട്ടീഷുകാര്‍ ചെലുത്തിയ അതിശയകരമായ സ്വാധീനം മനസ്സിലാക്കാൻ ജ്ഞാനദാനന്ദിനി ദേബിയുടെ ചിത്രങ്ങൾ കണ്ടാൽ മതി.

ചുരുക്കിപ്പറഞ്ഞാല്‍ മോഡേണ്‍ വസ്ത്രമായി ബ്രിട്ടീഷ് കാലത്ത് ഇന്ത്യയിലേക്ക് എത്തിയ ബ്ലൗസിനെയാണ് ഇന്ന് പാരമ്പര്യവസ്ത്രമെന്ന് പറഞ്ഞ് നമ്മള്‍ നമ്മുടേതാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ഒഴിഞ്ഞ മാറിടത്തിന് മുകളില്‍ സാരി മാത്രം ചുറ്റുന്ന ആദിവാസി ജനവിഭാഗങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. നമ്മുടെ പാരമ്പര്യം മനസിലാക്കാന്‍ ക്ഷേത്രങ്ങളിലെ ദേവീ പ്രതിഷ്ഠകള്‍ മാത്രം നോക്കിയാല്‍ മതിയെന്ന് പറയുന്ന ആലിസന്റെ സോഷ്യല്‍മീഡിയാ കമന്റിൽ നിന്ന് ഇനിയുമേറെ കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്.