ആപ്പ്ജില്ല

സ്ലിം ബ്യൂട്ടിയായി ഗായത്രി! ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി താരം


Samayam Malayalam 26 Jan 2020, 9:13 pm
സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗായത്രി അരുൺ. അതിനുശേഷം സിനിമയിലേക്കും താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ നിരവധി സിനിമകളിൽ തിരക്കേറിയതോടെ സ്ലിം ലുക്കിൽ എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റയിലാണ് താരം പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അടുത്തതായി മമ്മൂട്ടിയുടെ വൺ, അർജുൻ അശോകന്‍റെ മെമ്പ‍ർ രമേശൻ തുടങ്ങിയ സിനിമകളിലും അഭിനയിക്കുന്നുണ്ട്.
Samayam Malayalam gayathri aruns latest instagram images goes viral
സ്ലിം ബ്യൂട്ടിയായി ഗായത്രി! ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി താരം


പരസ്പരത്തിലൂടെ താരമായി

പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധ നേടിയത്.

സിനിമകളിലും താരം

ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ, തൃശൂർപൂരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. അടുത്തതായി മമ്മൂട്ടിയുടെ വൺ, അർജുൻ അശോകന്‍റെ മെമ്പ‍ർ രമേശൻ തുടങ്ങിയ സിനിമകളിലും അഭിനയിക്കുന്നുണ്ട് താരം.

മാറ്റം സിനിമയ്ക്കുവേണ്ടിയോ!

ഇപ്പോഴിതാ സ്ലിം ബ്യൂട്ടിയായി പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. പുതിയ സിനിമകൾക്ക് വേണ്ടിയാണോ ഇത്രയും സ്ലിം ആയതെന്നൊക്കെയാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ ചോദിച്ചിരിക്കുന്നത്.

സീരിയലുകൾ ഉപേക്ഷിച്ചോ !

പരസ്പരം സിനിമയിലെ അഭിനയത്തിനുശേഷം പിന്നീട് ദീപ്‌തിയെ മറ്റ് പരമ്പരകളിൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. താരം സിനിമയിൽ അഭിനയിച്ചുതുടങ്ങിയതോടെയാണിതെന്നാണ് ഏവരും പറഞ്ഞിരുന്നത്. എന്നാൽ സീരിയൽ രംഗത്തുള്ള ഒരു പ്രമുഖ നടിയുമായുള്ള ചില പ്രശ്നങ്ങൾ മൂലമാണെന്നും സീരിയൽ പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ