ആപ്പ്ജില്ല

ഇതിനെക്കാള്‍ സുഖമായിരിക്കും മാഷേ പ്രസവിക്കുന്നത്, കഷ്ടപ്പെട്ട് ഒരു പാട്ട് പാടിയ ശേഷം ദേവിക പറഞ്ഞത്

നാടോടി പൂന്തിങ്കള്‍ എന്ന് തുടങ്ങുന്ന പാട്ട് വിജയ് മാധവിനൊപ്പം ദേവികയും പാടിയതാണ് ഇരുവരും പങ്കുവച്ച ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ. ഏറെ കഷ്ടപ്പെട്ട് പാടിയ പാട്ടിന് ശേഷം തന്റെ നായിക പറഞ്ഞ കാര്യങ്ങള്‍ കൂടെ പങ്കുവച്ചുകൊണ്ടാണ് വിജയ് മാധവ് വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്.

Samayam Malayalam 31 Dec 2022, 1:26 pm
ടെലിവിഷന്‍ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാര്‍. സീരിയല്‍ നായികയായും ടെലിവിഷന്‍ ഷോ അവതാരകയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ദേവിക സിനിമകളിലും തന്റെ വിജയം നേടിയിട്ടുണ്ട്. ഏഷ്യനെറ്റിലെ സ്റ്റാര്‍ സിംഗര്‍ ഷോയിലൂടെ എത്തിയ വിജയ് മാധവ് ആണ് ദേവികയെ വിവാഹം ചെയ്തിരിയ്ക്കുന്നത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരദമ്പതികള്‍ ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്.
Samayam Malayalam giving birth will be more beautiful than this said devika after sing a song with suffer
ഇതിനെക്കാള്‍ സുഖമായിരിക്കും മാഷേ പ്രസവിക്കുന്നത്, കഷ്ടപ്പെട്ട് ഒരു പാട്ട് പാടിയ ശേഷം ദേവിക പറഞ്ഞത്


​വീഡിയോസ് മനോഹരം

വിവാഹ ശേഷം എല്ലാ വിശേഷങ്ങളും പങ്കുവച്ച് ദേവികയും വിജയ് മാധവും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എത്താറുണ്ട്. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം വ്യത്യസ്തമായ പാചകവിഭവങ്ങളും, മനോഹരമായ പാട്ടുകളും ഇവരുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനായി സാധിയ്ക്കും.

​പുതിയ വീഡിയോ

ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോഴും പാട്ടിലും പാചകത്തിലും എല്ലാം ദേവിക സജീവമാണ്. നാടോടി പൂന്തിങ്കള്‍ എന്ന് തുടങ്ങുന്ന പാട്ട് വിജയ് മാധവിനൊപ്പം ദേവികയും പാടിയതാണ് ഇരുവരും പങ്കുവച്ച ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ. ഏറെ കഷ്ടപ്പെട്ട് പാടിയ പാട്ടിന് ശേഷം തന്റെ നായിക പറഞ്ഞ കാര്യങ്ങള്‍ കൂടെ പങ്കുവച്ചുകൊണ്ടാണ് വിജയ് മാധവ് വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്.

​പ്രസവം ഇതിലും സുഖം

'ഈ പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ നായിക പറഞ്ഞു, ഇതിനെക്കാള്‍ സുഖമായിരിയ്ക്കും മാഷെ പ്രസവിക്കുന്നത്... നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഈ പാട്ട് പാടാന്‍. ഞങ്ങള്‍ക്ക് ഓര്‍ത്ത് വയ്ക്കാന്‍ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2022, ഈ വര്‍ഷത്തെ അവസാന ദിവസമായ ഇന്ന് ഞങ്ങളുടെ ഈ കുഞ്ഞ് വീഡിയോ സോങ് നിങ്ങള്‍ക്ക് ആയി സമര്‍പ്പിയ്ക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് മാധവ് വീഡിയോ പങ്കുവച്ചത്.

​വിജയ്- ദേവിക വിവാഹം

2022 ജനുവരി 22 ന് ആയിരുന്നു വിജയ് മാധവിന്റെയും ദേവിക നമ്പ്യാരുടെയും വിവാഹം. പ്രണയം എന്ന് പൂര്‍ണമായും പറയാന്‍ പറ്റില്ല. പ്രണയിച്ച് നടന്നിട്ടൊന്നും ഇല്ല. പരസ്പരം അറിയാമായിരുന്നു. പിന്നീട് നല്ല സുഹൃത്തുക്കളായി. എങ്കില്‍ പിന്നെ എന്തുകൊണ്ട് ജീവിതത്തില്‍ ഒന്നിച്ചുകൂട എന്ന് ആലോചിച്ചപ്പോള്‍ വീട്ടുകാരോട് കാര്യം അവതരിപ്പിയ്ക്കുകയായിരുന്നു. ഇപ്പോള്‍ സന്തുഷ്ട ദാമ്പത്യം!

സിദ്ധാർത്ഥ് ആ രഹസ്യം അറിയുമോ? | Pranayavarnangal | Sitharth | Aparna

ആര്‍ട്ടിക്കിള്‍ ഷോ