വിവാഹ മോചിതരായി
അച്ഛനെ കുറിച്ചും, ഗ്ലാമിയുടെ വിവാഹത്തെ കുറിച്ചും, അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചുമൊക്കെയായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അച്ഛനും അമ്മയും ഔദ്യോഗികമായി വിവാഹ മോചിതരായത്. അതുവരെ അച്ഛന്റെ ശല്യം തുടര്‍ന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം അച്ഛന്റെ ഉപദ്രവം ഉണ്ടായിട്ടില്ല എന്നും, എന്നാല്‍ ഏതു നിമിഷവും ഞങ്ങളത് പ്രതീക്ഷിക്കുന്നുണ്ട് എന്നും ഗ്ലാമിയും അമ്മയും പറയുന്നു.
ഇനിയുള്ള ആഗ്രഹം
സ്വന്തമായി ഒരു വീട് വേണം എന്നതാണ് ഗ്ലാമിയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹത്തിനൊപ്പം രണ്ട് മക്കള്‍ക്കും നല്ല വിവാഹാലോചനകള്‍ വേണം എന്ന ആഗ്രഹവും അമ്മയ്ക്കുണ്ട്. ഗ്ലാമി ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം അവള്‍ക്ക് കിട്ടണം, രണ്ടാമത്തെ മകള്‍ക്ക് ഒരു ജോലി ശരിയാകണം. എന്നിട്ട് അവരെ രണ്ടു പേരെയും നല്ല രീതിയ്ക്ക് കല്യാണം കഴിപ്പിക്കാന്‍ കഴിയണം. അത്രയൊക്കയേ എനിക്ക് ആഗ്രഹമുള്ളൂ എന്നാണ് അമ്മ പറയുന്നത്.
ഗ്ലാമിയുടെ വിവാഹം
പക്ഷെ എന്റെ കല്യാണം നടക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. അതിന് പറ്റിയ ആള് വരണം എന്നാണ് ഗ്ലാമി പറയുന്നത്. പണമോ വലിയ വിദ്യാഭ്യാസമോ സൗന്ദര്യമോ വേണമെന്ന ഡിമാന്റ് ഒന്നും എനിക്കില്ല. പക്ഷെ സത്യസന്ധനായിരിക്കണം. ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളില്‍ താത്പര്യമുള്ള ആളാകരുത്. അങ്ങനെയൊക്കെയുള്ള ഒരാള്‍ വന്നാല്‍ വിവാഹം ഉണ്ടാവും. ഇല്ലെങ്കില്‍ ഉണ്ടാവില്ല എന്ന് ഗ്ലാമി പറയുന്നു.
അമ്മ ഇനി അതിന് തയ്യാറല്ല
അച്ഛനെ മിസ്സ് ചെയ്യാറുണ്ടോ, അച്ഛനൊപ്പം എല്ലാം മറന്ന് ഇനി ഒരുമിച്ച് ജീവിക്കാന്‍ അമ്മ തയ്യാറാണോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇനിയൊരിക്കലും ആ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ താത്പര്യമില്ല. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞതാണ്. ഭര്‍ത്താവ് എന്ന നിലയില്‍ ആ മനുഷ്യനെ ഒരിക്കലും മിസ്സ് ചെയ്യുന്നില്ല എന്നും ഗ്ലാമിയുടെ അമ്മ വ്യക്തമാക്കി.
അച്ഛനെ മിസ്സ് ചെയ്തിരുന്നു
എന്നാല്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അച്ഛന് എന്ന മനുഷ്യനെ താന്‍ ഒരുപാട് മിസ്സ് ചെയ്തിരുന്നു എന്ന് ഗ്ലാമി പറയുന്നു. സാമ്പത്തികമായ ആവശ്യങ്ങള്‍ക്കോ മറ്റോ ഒന്നുമല്ല. പക്ഷെ അച്ഛന് എന്ന വാക്കിന് ഒരു ധൈര്യമുണ്ട്, അച്ഛന് ഉണ്ടായിരുന്നെങ്കില്‍ എന്ന് പല വിഷമ ഘട്ടവും വരുമ്പോള്‍ ചിന്തിച്ചു പോയിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെ ചിന്തിക്കാറില്ല. ഏത് അവസ്ഥയെയും എനിക്ക് തരണം ചെയ്യാന്‍ പറ്റും, എന്റെ അമ്മയെയും അനിയത്തിയെയും നോക്കാന്‍ പറ്റും എന്ന വിശ്വാസം എനിക്കിപ്പോള്‍ ഉണ്ട്.
മകളാണ് എല്ലാം
അച്ഛന് ഇല്ലാത്ത സ്ഥാനത്ത് എന്റെ മകളാണ് കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് ചെയ്യുന്നത് എന്ന് അമ്മ പറയുന്നു. മകളായും അച്ഛനായും സഹോദരനായും എല്ലാം അവളുണ്ട്. അവളാണ് എന്റെ ആശ്വാസം. എല്ലാ വേദന നിറഞ്ഞ ഘട്ടങ്ങളില്‍ നിന്നും എന്നെ കരകയറ്റിയത് എന്റെ മകളാണ്. ആരുടെയും കാര്യത്തിന് ഇടപെടാനോ അഭിപ്രായം പറയാനോ ഒന്നും അവള് പോകാറില്ല. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അവള്‍ക്കൊട്ടും അസൂയ ഇല്ല എന്നും അമ്മ പറയുന്നു.
അമ്മയുടെ രണ്ടാം വിവാഹം
ഗ്ലാമിയുടെ അമ്മ രണ്ടാം വിവാഹത്തിന് തയ്യാറാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരു ജീവിതം കൊണ്ട് പഠിച്ചു, ഇനി അങ്ങനെ ഒരു ജീവിതം വേണ്ട എന്ന് അമ്മ പറയുന്നു. പക്ഷെ നല്ല ഒരാള്‍ വന്നാല്‍ അമ്മയെ ഞാന്‍ പിടിച്ച് കെട്ടിക്കും എന്നാണ് ഗ്ലാമി പറയുന്നത്. അമ്മയ്ക്കൊരു നല്ല ജീവിതം കിട്ടണം എന്നത് ഗ്ലാമിയുടെ ആഗ്രഹമാണത്രെ