Please enable javascript.Glamy Ganga Mother,ഗ്ലാമി ഗംഗയുടെ അമ്മയ്ക്ക് രണ്ടാം വിവാഹം?, അമ്മയെ പിടിച്ച് കെട്ടിക്കാന്‍ തയ്യാറായി ഗംഗ; എട്ട് മാസം മുൻപ് അച്ഛനും അമ്മയും ഡിവോഴ്സായി! - glamy ganga's q and a with her mother - Samayam Malayalam

ഗ്ലാമി ഗംഗയുടെ അമ്മയ്ക്ക് രണ്ടാം വിവാഹം?, അമ്മയെ പിടിച്ച് കെട്ടിക്കാന്‍ തയ്യാറായി ഗംഗ; എട്ട് മാസം മുൻപ് അച്ഛനും അമ്മയും ഡിവോഴ്സായി!

Authored byഅശ്വിനി പി | Samayam Malayalam 10 Nov 2023, 9:58 am
Subscribe

എട്ട് മാസം മുന്‍പാണ് ഗ്ലാമിയുടെ അച്ഛനും അമ്മയും ഔദ്യോഗികമായി വിവാഹ മോചിതരായത്. ഇനി അച്ഛനൊപ്പം ഒരു ജീവിതം ഒന്നിച്ച് ജീവിക്കാന്‍ അമ്മ ഒരിക്കലും ആഗ്രഹിക്കുന്നില്ലത്രെ. പക്ഷെ മറ്റൊരു ജീവിതത്തിലേക്ക് പോകാനോ, ഒരു വിവാഹത്തിനോ അമ്മ തയ്യാറാണോ എന്ന ചോദ്യത്തിന് ഗ്ലാമിയും അമ്മയും മറുപടി പറഞ്ഞു

glamy gangas q and a with her mother
ഗ്ലാമി ഗംഗയുടെ അമ്മയ്ക്ക് രണ്ടാം വിവാഹം?, അമ്മയെ പിടിച്ച് കെട്ടിക്കാന്‍ തയ്യാറായി ഗംഗ; എട്ട് മാസം മുൻപ് അച്ഛനും അമ്മയും ഡിവോഴ്സായി!
യൂട്യൂബ് വീഡിയോസിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് ഗ്ലാമി ഗംഗ. ഫ്‌ളവേഴ്‌സ് ഒരു കോടി പോലുള്ള ഷോകളിലൂടെ ഗ്ലാമി പങ്കുവച്ച തന്റെ ജീവിത കഥ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചതായിരുന്നു. അച്ഛനില്‍ നിന്ന് അനുഭവിച്ച മാനസിക പീഡനങ്ങളെ കുറിച്ചും, പിന്നീട് അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം ഒരു വാടക വീട്ടിലേക്ക് താമസം മാറിയതിനെ കുറിച്ചും എല്ലാം ഗ്ലാമി നേരത്തെ സംസാരിച്ചിട്ടുണ്ട്. കൊറോണ കാലത്ത് യൂട്യൂബ് ചാനല്‍ തുടങ്ങിയതിന് ശേഷമാണ് ഗ്ലാമിയും കുടുംബവും രക്ഷപ്പെട്ടത്. ഇപ്പോഴിതാ താരം അമ്മയ്‌ക്കൊപ്പം ചെയ്ത ക്യൂ ആന്റ് എ വീഡിയോ വൈറലാവുന്നു.

വിവാഹ മോചിതരായി

വിവാഹ മോചിതരായി

അച്ഛനെ കുറിച്ചും, ഗ്ലാമിയുടെ വിവാഹത്തെ കുറിച്ചും, അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചുമൊക്കെയായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അച്ഛനും അമ്മയും ഔദ്യോഗികമായി വിവാഹ മോചിതരായത്. അതുവരെ അച്ഛന്റെ ശല്യം തുടര്‍ന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം അച്ഛന്റെ ഉപദ്രവം ഉണ്ടായിട്ടില്ല എന്നും, എന്നാല്‍ ഏതു നിമിഷവും ഞങ്ങളത് പ്രതീക്ഷിക്കുന്നുണ്ട് എന്നും ഗ്ലാമിയും അമ്മയും പറയുന്നു.

ഇനിയുള്ള ആഗ്രഹം

ഇനിയുള്ള ആഗ്രഹം

സ്വന്തമായി ഒരു വീട് വേണം എന്നതാണ് ഗ്ലാമിയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹത്തിനൊപ്പം രണ്ട് മക്കള്‍ക്കും നല്ല വിവാഹാലോചനകള്‍ വേണം എന്ന ആഗ്രഹവും അമ്മയ്ക്കുണ്ട്. ഗ്ലാമി ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം അവള്‍ക്ക് കിട്ടണം, രണ്ടാമത്തെ മകള്‍ക്ക് ഒരു ജോലി ശരിയാകണം. എന്നിട്ട് അവരെ രണ്ടു പേരെയും നല്ല രീതിയ്ക്ക് കല്യാണം കഴിപ്പിക്കാന്‍ കഴിയണം. അത്രയൊക്കയേ എനിക്ക് ആഗ്രഹമുള്ളൂ എന്നാണ് അമ്മ പറയുന്നത്.

ഗ്ലാമിയുടെ വിവാഹം

ഗ്ലാമിയുടെ വിവാഹം

പക്ഷെ എന്റെ കല്യാണം നടക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. അതിന് പറ്റിയ ആള്‍ വരണം എന്നാണ് ഗ്ലാമി പറയുന്നത്. പണമോ വലിയ വിദ്യാഭ്യാസമോ സൗന്ദര്യമോ വേണമെന്ന ഡിമാന്റ് ഒന്നും എനിക്കില്ല. പക്ഷെ സത്യസന്ധനായിരിക്കണം. ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളില്‍ താത്പര്യമുള്ള ആളാകരുത്. അങ്ങനെയൊക്കെയുള്ള ഒരാള്‍ വന്നാല്‍ വിവാഹം ഉണ്ടാവും. ഇല്ലെങ്കില്‍ ഉണ്ടാവില്ല എന്ന് ഗ്ലാമി പറയുന്നു.

അമ്മ ഇനി അതിന് തയ്യാറല്ല

അമ്മ ഇനി അതിന് തയ്യാറല്ല

അച്ഛനെ മിസ്സ് ചെയ്യാറുണ്ടോ, അച്ഛനൊപ്പം എല്ലാം മറന്ന് ഇനി ഒരുമിച്ച് ജീവിക്കാന്‍ അമ്മ തയ്യാറാണോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇനിയൊരിക്കലും ആ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ താത്പര്യമില്ല. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞതാണ്. ഭര്‍ത്താവ് എന്ന നിലയില്‍ ആ മനുഷ്യനെ ഒരിക്കലും മിസ്സ് ചെയ്യുന്നില്ല എന്നും ഗ്ലാമിയുടെ അമ്മ വ്യക്തമാക്കി.

അച്ഛനെ മിസ്സ് ചെയ്തിരുന്നു

അച്ഛനെ മിസ്സ് ചെയ്തിരുന്നു

എന്നാല്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അച്ഛന്‍ എന്ന മനുഷ്യനെ താന്‍ ഒരുപാട് മിസ്സ് ചെയ്തിരുന്നു എന്ന് ഗ്ലാമി പറയുന്നു. സാമ്പത്തികമായ ആവശ്യങ്ങള്‍ക്കോ മറ്റോ ഒന്നുമല്ല. പക്ഷെ അച്ഛന്‍ എന്ന വാക്കിന് ഒരു ധൈര്യമുണ്ട്, അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പല വിഷമ ഘട്ടവും വരുമ്പോള്‍ ചിന്തിച്ചു പോയിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെ ചിന്തിക്കാറില്ല. ഏത് അവസ്ഥയെയും എനിക്ക് തരണം ചെയ്യാന്‍ പറ്റും, എന്റെ അമ്മയെയും അനിയത്തിയെയും നോക്കാന്‍ പറ്റും എന്ന വിശ്വാസം എനിക്കിപ്പോള്‍ ഉണ്ട്.

മകളാണ് എല്ലാം

മകളാണ് എല്ലാം

അച്ഛന്‍ ഇല്ലാത്ത സ്ഥാനത്ത് എന്റെ മകളാണ് കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് ചെയ്യുന്നത് എന്ന് അമ്മ പറയുന്നു. മകളായും അച്ഛനായും സഹോദരനായും എല്ലാം അവളുണ്ട്. അവളാണ് എന്റെ ആശ്വാസം. എല്ലാ വേദന നിറഞ്ഞ ഘട്ടങ്ങളില്‍ നിന്നും എന്നെ കരകയറ്റിയത് എന്റെ മകളാണ്. ആരുടെയും കാര്യത്തിന് ഇടപെടാനോ അഭിപ്രായം പറയാനോ ഒന്നും അവള്‍ പോകാറില്ല. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അവള്‍ക്കൊട്ടും അസൂയ ഇല്ല എന്നും അമ്മ പറയുന്നു.

അമ്മയുടെ രണ്ടാം വിവാഹം

അമ്മയുടെ രണ്ടാം വിവാഹം

ഗ്ലാമിയുടെ അമ്മ രണ്ടാം വിവാഹത്തിന് തയ്യാറാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരു ജീവിതം കൊണ്ട് പഠിച്ചു, ഇനി അങ്ങനെ ഒരു ജീവിതം വേണ്ട എന്ന് അമ്മ പറയുന്നു. പക്ഷെ നല്ല ഒരാള്‍ വന്നാല്‍ അമ്മയെ ഞാന്‍ പിടിച്ച് കെട്ടിക്കും എന്നാണ് ഗ്ലാമി പറയുന്നത്. അമ്മയ്‌ക്കൊരു നല്ല ജീവിതം കിട്ടണം എന്നത് ഗ്ലാമിയുടെ ആഗ്രഹമാണത്രെ

ബേസിൽ ചിത്രം 'ഫാലിമി' റിലീസിനൊരുങ്ങുന്നു

അശ്വിനി പി
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ