Please enable javascript.Celebs Who Broke Up-Divorced In 2023,അവിഹിതവും, മാനസിക പീഡനവും! പൊരുത്തപ്പെട്ടുപോകാൻ ആകില്ലെന്ന് ഉറപ്പിച്ചവർ; ഡിവോഴ്സ്- ബ്രേക്കപ്പ് വാർത്തകളിൽ നിറഞ്ഞവർ - gopi sundar amrutha suresh to rahul ravi lakshmi s nair break and divorced news which spread in 2023 - Samayam Malayalam

അവിഹിതവും, മാനസിക പീഡനവും! പൊരുത്തപ്പെട്ടുപോകാൻ ആകില്ലെന്ന് ഉറപ്പിച്ചവർ; ഡിവോഴ്സ്- ബ്രേക്കപ്പ് വാർത്തകളിൽ നിറഞ്ഞവർ

Produced byഋതു നായർ | Samayam Malayalam 13 Dec 2023, 3:54 pm
Subscribe

പരസ്പരം ഒത്തുപോകാൻ ആകില്ലെങ്കിലും മക്കൾക്ക് വേണ്ടി ഇപ്പോഴും ഒരുമിച്ചു വേദിയിലെത്തുന്നവരും ഈ ലിസ്റ്റിലുണ്ട്. ഇനി ഒരിക്കലും സ്വന്തം പങ്കളിയുടെ മുഖം പോലും കാണാൻ ആഗ്രഹമില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചവരും 2023 ബ്രേക്കപ്പ് ലിസ്റ്റിൽ ഇടം പിടിക്കുന്നു

gopi sundar amrutha suresh to rahul ravi lakshmi s nair break and divorced news which spread in 2023
അവിഹിതവും, മാനസിക പീഡനവും! പൊരുത്തപ്പെട്ടുപോകാൻ ആകില്ലെന്ന് ഉറപ്പിച്ചവർ; ഡിവോഴ്സ്- ബ്രേക്കപ്പ് വാർത്തകളിൽ നിറഞ്ഞവർ
2023 ൽ താര, വിവാഹങ്ങളും അപ്രതീക്ഷിത ഒത്തുചേരലുകളും, കുഞ്ഞുങ്ങളുടെ ജനനവും ഒക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും ആരാധകരെ ഞെട്ടിച്ച ബ്രേക്കപ്പുകളും ഏറെ ആയിരുന്നു. അത്യന്തം ആർഭാടത്തോടെ നടന്ന വിവാഹങ്ങൾ പോലെ തന്നെ നോക്കിലും വാക്കിലും പ്രണയം നിറച്ചവർ വരെ വേർപിരിയുന്ന വാർത്തകളും ഈ വര്ഷം വാർത്താ കോളങ്ങളിൽ ഇടം പിടിച്ചു. അത്തരത്തിൽ ഞെട്ടിച്ച ചില ബ്രേക്കപ്പ് വാർത്തകളും ഇപ്പോഴും നിയമപരമായി ബന്ധം വേർപെടുത്തിയിലെങ്കിലും ഒരുമിച്ചു പോകാത്തവർ വരെ ഇൻഡസ്ട്രയിലുണ്ട്. ആരാധകരെ പ്രധാനമായി ഞെട്ടിച്ച ചില വേര്പിരിയലുകൾ നോക്കാം.

​വീണ - അമാൻ

​വീണ - അമാൻ

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് വീണ നായർ. റേഡിയോ ജോക്കിയായ അമാനാണ് വീണയെ വിവാ​​ഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി വീണയും അമാനും വേർപിരിഞ്ഞാണ് താമസം. അമാൻ ജോലിയും മറ്റുമായി ദുബായിലാണ്. മകനൊപ്പം നാട്ടിലാണ് വീണയുടെ താമസം. ഇരുവരും ഏകദേശം വേർപിരിയലിന്റെ വക്കിലാണെന്ന് വീണ തന്നെ സമ്മതിച്ചിട്ടുണ്ട്.

​അമൃത സുരേഷ്- ഗോപി സുന്ദർ ​

 ​അമൃത സുരേഷ്- ഗോപി സുന്ദർ ​

അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിഞ്ഞ റിപ്പോർട്ടുകളാണ് ഈ വര്ഷം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത്. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്.'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.എന്നാൽ ഒരുവര്ഷത്തിനു ശേഷം ഇരുവര് രണ്ടുവഴികളിലേക്ക് മാറി സഞ്ചരിച്ചു.

​സജിന ഫിറോസ്

​സജിന ഫിറോസ്

ബിഗ് ബോസ് താരങ്ങൾ കൂടി ആയിരുന്ന സജിനയും ഫിറോസും രണ്ടും രണ്ടു വ്യക്തികൾ ആയി മാറി എന്ന് അടുത്തിടെയാണ് ഇരുവരും പ്രഖ്യാപനം നടത്തിയത്. നിയമപരമായി ഇരുവരും വേര്പിരിഞ്ഞില്ലെങ്കിലും ഇരുവരും അതിനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് തുറന്നുസമ്മതിച്ചത്. ഇരുവരുടെയും വേർപിരിയൽ വാർത്ത ഇപ്പോഴും ആരാധകർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല.

​രാഹുൽ- ലക്ഷ്മി നായർ ​

​രാഹുൽ- ലക്ഷ്മി നായർ ​

ഏറെ കൊട്ടിഘോഷിച്ച വിവാഹം ആയിരുന്നു രാഹുൽ- ലക്ഷ്മിയുടേത്. എന്നാൽ അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾ പുറത്തുവരുന്നത്. രാഹുലിന്റെ അവിഹിതബന്ധവും, ശാരീരിക ഉപദ്രവങ്ങളും ആണ് അയാൾക്കെതിരെ പരാതിയുമായി ഭാര്യ രംഗത്ത് വരാൻ കാരണം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒളിവിലാണ് രാഹുൽ, പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.


കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ