ആപ്പ്ജില്ല

ഞങ്ങള്‍ തമ്മില്‍ 5 വയസ് വ്യത്യാസമുണ്ട്! എക്‌സ് ലവറിനെക്കുറിച്ച് അംജു ഒന്നും ചോദിച്ചിട്ടില്ല! ഭാവിവരനെക്കുറിച്ച് ഹില

എന്റെ പാസ്റ്റിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് കേട്ടുവെന്നല്ലാതെ അവനൊന്നും ചോദിച്ചിട്ടില്ല. എന്താണ്, ഏതാണ്, ആരാണ് എന്നൊന്നും അവന്‍ ചോദിച്ചിട്ടില്ല. നല്ലൊരു ലിസണറായി കേട്ടിരുന്നതല്ലാതെ അവന്‍ അത് വെച്ച് ചോദ്യവുമായി വന്നിട്ടില്ല. എല്ലാ കാര്യത്തെക്കുറിച്ചും അവനോട് ഓപ്പണായി സംസാരിക്കാന്‍ പറ്റും.

Edited byഅനുപമ നായർ | Samayam Malayalam 4 May 2023, 3:52 pm
എല്ലാത്തിനെയും പോസിറ്റീവായി എടുക്കുന്ന ആളാണ് അംജു. അവനെ ജീവിതപങ്കാളിയായി കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഹില പറയുന്നു. യൂട്യൂബ് ചാനലിലൂടെയായാണ് ഹില വിശേഷങ്ങള്‍ പങ്കുവെച്ചത്. അധികം വൈകാതെ തന്നെ എന്‍ഗേജ്‌മെന്റ് നടത്തും. ജൂണിലാണ് വിവാഹം. അതിന് മുന്‍പായി ആള്‍ നാട്ടിലെത്തും. ഹണിമൂണിന് എവിടെ പോവണമെന്നുള്ളതിന് കൃത്യമായ പ്ലാന്‍ ഇതുവരെയുണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് ഇതുവരെ ഈഗോ തോന്നിയിട്ടില്ല. ഈഗോ പോയിട്ട് ചെറിയൊരു പ്രശ്‌നം പോലും ഇല്ല. ഇനി ഉണ്ടാവുമോ എന്നറിയില്ല. ക്യുഎ വീഡിയോയിലൂടെയായാണ് തനിക്ക് വന്ന ചോദ്യങ്ങൾക്കും ഹില മറുപടി നൽകിയിരുന്നു.
Samayam Malayalam hila s open talk about her life changes after amju s entry
ഞങ്ങള്‍ തമ്മില്‍ 5 വയസ് വ്യത്യാസമുണ്ട്! എക്‌സ് ലവറിനെക്കുറിച്ച് അംജു ഒന്നും ചോദിച്ചിട്ടില്ല! ഭാവിവരനെക്കുറിച്ച് ഹില


​മാറ്റങ്ങൾ

ഇപ്പോഴത്തെ ജീവിതത്തില്‍ കുറേക്കൂടി ഹാപ്പിയായി തോന്നുന്നുണ്ട്. ജീവിതം കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങി. എല്ലാം എക്‌സ്പ്രസ് ചെയ്ത് തുടങ്ങി. എന്തൊക്കെയോ മാറ്റങ്ങള്‍ എനിക്ക് വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. അല്ലാതെ വേറെ മാറ്റങ്ങളൊന്നും വന്നിട്ടില്ല. അംജുവിന്റെ മാത്രമല്ല എന്റെയും ഫസ്റ്റ് മാര്യേജാണ് ഇത്. എന്റെ പ്രണയം എന്‍ഗേജ്‌മെന്റ് വരെ എത്തിയെന്നേയുള്ളൂ. കല്യാണം കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ 5 വയസിന്റെ വ്യത്യാസമുണ്ട്. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കാര്യമാണ്.

​കാണിക്കാത്തത്

ഞാന്‍ ഇതുവരെ അവനെ കണ്ടിട്ടില്ല. ഫോട്ടോയിലും വീഡിയോയിലും കാണുന്നത് പോലെ ആവണമെന്നില്ലല്ലോ. അതാണ് നിങ്ങളേയും കാണിക്കാത്തത്. ഫോട്ടോ എങ്കിലും കാണിച്ചൂടേ എന്നൊക്കെ ചിലര്‍ ചോദിച്ചിരുന്നു. ഞാന്‍ അവനെ കാണുന്ന നിമിഷം തന്നെ നിങ്ങളേയും കാണിക്കും. ഭയങ്കര പ്രഷ്യസായി കൊണ്ടുനടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അവന്‍ ഓക്കെയാണെങ്കില്‍ ഞാന്‍ ഫാമിലി വ്‌ളോഗ് ചെയ്യും. ഞാനൊരു വ്‌ളോഗറാണെന്നൊന്നും അവന് അറിയില്ലായിരുന്നു. സോഷ്യല്‍മീഡിയയില്‍ അവനൊട്ടും ആക്റ്റീവല്ല. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും മേലെയാണ് അവന്‍.

​ഡബ്ബിങ് ഗംഭീരമാക്കി നിവിൻ​

​ ഉദ്ദേശിച്ചിട്ടില്ല

ഞാന്‍ ഓവറാക്കുന്നത് പോലെ തോന്നുന്നുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ നടക്കട്ടെ. അല്ലാതെ ഞാന്‍ മാറാനൊന്നും ഉദ്ദേശിച്ചിട്ടില്ല. ഭയങ്കരമായി ഇമോഷണലായിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ, ഞാന്‍ തളര്‍ന്ന് പോവില്ല. നന്നായിട്ട് ചിന്തിക്കും. ഇതെന്റെ ഭര്‍ത്താവ് എന്ന് പറഞ്ഞ് ഞാന്‍ പരിചയപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ് അവന്‍. കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ യുകെയിലേക്ക് പോവുന്നില്ല. അവന് സ്പൗസ് വിസയുണ്ട്. അത് ശരിയായി വരാന്‍ സമയമെടുക്കും. വിവാഹ ശേഷം അവന്‍ എവിടെയാണോ അവിടെയായിരിക്കും ഞാന്‍. പിരിഞ്ഞ് നില്‍ക്കുന്നതിനോട് താല്‍പര്യമില്ല.

​നോക്കാറുണ്ട്

നെഗറ്റീവ് പറഞ്ഞ് പലരും എന്നെ തളര്‍ത്താന്‍ നോക്കാറുണ്ട്. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ വിഷമമോ ദേഷ്യമോ എന്താണെന്ന് വെച്ചാല്‍ അത് ഞാന്‍ തീര്‍ക്കും. മനസില്‍ ഇടാറില്ല. മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഞാന്‍ പോവാറില്ല. എന്റെ ലക്ഷ്യത്തിന് പിന്നാലെയാണ് ഞാന്‍. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ഞാന്‍ ചെയ്യാറുണ്ട്. എല്ലാത്തിനെയും ശുഭാപ്തി വിശ്വാസത്തോടെ കാണാറുണ്ട്. ഈ സമയവും കടന്ന് പോവുമെന്നാണ് സങ്കടം വരുമ്പോള്‍ ഞാന്‍ ചിന്തിക്കാറുള്ളത്. സന്തോഷം വരണമെങ്കില്‍ ഞാന്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കും.


ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ