ആപ്പ്ജില്ല

'കാറ്റിന്റെ ദിശ മാറ്റാനായില്ലെങ്കിലും എന്റെ യാത്രയെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് അടുപ്പിക്കാൻ സാധിക്കും'

സോഷ്യൽ മീഡിയ ഒന്നടങ്കം പിടിച്ചെടുത്തുകൊണ്ടായിരുന്നു ഉപ്പും മുളകിലേക്കും പൂജയുടെ എൻട്രി!!

Samayam Malayalam 5 Aug 2020, 11:14 am
ഉപ്പും മുളകിലെ പൂജ ജയറാം ആയെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് അശ്വതി നായർ. അൽപ്പം വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. ലച്ചുവിന്റെ കുറവ് ഏകദേശം നികത്താൻ പൂജാ ജയറാം എന്ന കഥാപാത്രത്തിനു കഴിഞ്ഞു എന്നാണ് പൊതുവെ ഉള്ള സംസാരം.
Samayam Malayalam aswathy nair


അഭിനേത്രി എന്ന നിലയിൽ ഉയരും മുൻപേ തന്നെ വീഡിയോ ജോക്കി ആയും താരം മിനി സ്‌ക്രീനിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ ആണ് അധികവും ആരാധകർക്കായി പങ്ക് വയ്ക്കുക.

താരം അടുത്തിടെയായി പങ്കിടുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഉപ്പും മുളകിലും എത്തിയ ശേഷമാണ് അശ്വതിയുടെ ഇൻസ്റ്റയിലെ ഫോളോവേഴ്‌സിന്റെ എണ്ണവും കൂടുന്നത്. ഏകദേശം എഴുപത്തിനായിരത്തിനടുത്ത് ഫോളോവേഴ്‌സാണ് ഇപ്പോൾ അശ്വതിക്ക് ഇൻസ്റ്റയിൽ ഉള്ളത്.

താരം കഴിഞ്ഞ ദിവസം പങ്കിട്ട ഒരു ക്യാപ്‌ഷനും ചിത്രവുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്."എനിക്ക് കാറ്റിന്റെ ദിശ മാറ്റാൻ കഴിയില്ല,പക്ഷെ എനിക്ക് എന്റെ യാത്രയെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് അടുപ്പിക്കാൻ സാധിക്കും", എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് അശ്വതി ഒരു ചിത്രം പങ്കിട്ടത്.

ALSO READ: അർജുൻ നിങ്ങൾ അഭിമാനമാണ്; ഭർത്താവിന് ആശംസയുമായി സൗഭാഗ്യ വെങ്കിടേഷ്!

രൂപവും ഭാവവും, വ്യത്യസ്തത നിറഞ്ഞ അഭിനയവും ആണ് ഒറ്റ കഥാപാത്രം കൊണ്ടുതന്നെ അശ്വതിയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കാൻ കാരണം. ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടാണ് കേരളക്കരയെ മുഴുവനും തന്നിലേക്ക് എത്തിക്കാൻ അശ്വതി എന്ന നടിക്ക് സാധിച്ചത്. രണ്ടര വയസ്സിൽ നൃത്തം പഠിച്ചു തുടങ്ങിയ അശ്വതി കോളേജ് കാലഘട്ടത്തിൽ നൃത്തമത്സരങ്ങളിൽ സജീവം ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ