ആപ്പ്ജില്ല

ലാലേട്ടന്‍റെ സിനിമയിൽ നായികയാകാൻ അവസരം ലഭിച്ചാൽ! രസകരമായ മറുപടിയുമായി അനുമോൾ

ഒരു ദിവസം പ്രിയദർശൻ പുതിയ സിനിമയിലേക്ക് നായികയായി വിളിക്കുകയാണ്, നായകനാകുന്നത് മോഹൻലാലാണ്, എന്തായിരിക്കും അനുമോൾക്ക് അപ്പോൾ പറയാൻ തോന്നുന്നത് എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം നൽകിയത്

Samayam Malayalam 21 May 2021, 6:40 pm

ഹൈലൈറ്റ്:

  • മോഹൻലാലിന് ജന്മദിനാശംസകളുമായി അനുമോൾ
  • കൂടെ അഭിനയിക്കാനിഷ്ടമെന്നും താരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam lal.
മലയാളികളുടെ ഇഷ്ടതാരം മോഹൻലാൽ ഇന്ന് 61-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് ഇന്ന് രാവിലെ മുതൽ സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന് പിറന്നാളാശംസകളുമായി എത്തിയിരിക്കുന്നത്. ഫാൻസ് ഗ്രൂപ്പുകളിലുള്‍പ്പെടെ അദ്ദേഹത്തിന്‍റെ പഴയതും പുതിയതുമായ ചിത്രങ്ങളും മാഷപ്പ് വീഡിയോകളും വൈറലാണ്. അതിനിടയിൽ സീരിയലുകളിലൂടേയും സ്റ്റാർ മാജിക് പ്രോഗ്രാമിലൂടേയും മറ്റും ശ്രദ്ധേയയായ മിനിസ്ക്രീൻ താരം അനുമോൾ മോഹൻലാലിനെ പറ്റി പറഞ്ഞ ചില കാര്യങ്ങളും വൈറലായിട്ടുണ്ട്.
Also Read: 'ലാലേട്ടാ.. എങ്ങനെയാ ഇങ്ങനെയൊക്കെ അഭിനയിക്കണേ?', ജയസൂര്യയുടെ ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ ഉത്തരമിങ്ങനെ!

ലാലേട്ടന്‍റെ സിനിമയിൽ നായികയായി വിളി വന്നാൽ എന്ത് ചെയ്യും എന്ന് അഭിമുഖത്തിൽ ആങ്കര്‍ ചോദിക്കുമ്പോള്‍ അനുമോൾ മറുപടി പറയുന്ന വീഡിയോയാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. നായികയായിട്ട് അഭിനയിക്കാനാവില്ലെന്ന് ഞാൻ പറയും എന്നാണ് അനുമോള്‍ തീർത്ത് പറഞ്ഞിരിക്കുന്നത്.
View this post on Instagram A post shared by Anukutty (@anumol_rs_karthu_)

Also Read: വാ കസ്‌തേ.. സവാരി ഗിരി ഗിരി.. നീ പോ മോനെ ദിനേശാ... അങ്ങനെ എത്ര എത്ര... ലാലിന്റെ ചില സൂപ്പര്‍ ഡയലോഗുകള്‍ ഇതാ

കാരണം അതിനുള്ള യോഗ്യത എനിക്കില്ല, എനിക്ക് ഭയങ്കര ഇഷ്ടമുള്ളയാളാണ്, ഏറെ ബഹുമാനിക്കുന്നയാളാണ്, ഒപ്പം അഭിനയിക്കാൻ ഭയങ്കര ചമ്മലായിരിക്കും. ഞാനായിട്ടെന്തിനാണ് വെറുതെ ലാലേട്ടനെ നാണം കെടുത്തുന്നേ. ആളുകള്‍ ചോദിക്കും ഈ പെങ്കൊച്ചിനേ ഇവര്‍ക്ക് നായികയാക്കാൻ കിട്ടുകയുള്ളൂവോ എന്ന്.

അനുമോൾ മോഹൻലാലിനെ കുറിച്ച് പറയുന്ന വീഡിയോ കാണാം

അദ്ദേഹത്തിന്‍റെ അയിനത്തിയായിട്ടോ, മകളായിട്ടോ അങ്ങനെ നല്ലൊരു ക്യാരക്ടര്‍ കിട്ടിയാൽ അഭിനയിക്കും. നായികയൊഴിച്ച് വേറെ ഏത് വേഷവും ചെയ്യും. ദൃശ്യം സിനിമയിൽ ലാലേട്ടന്‍റെ മകളായോ വല്ലതും വിളിച്ചാൽ പോയിരുന്നേനേ, അനുമോള്‍ ഇന്ത്യൻ സിനിമാ ഗ്യാലറിക്ക് നൽകിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് രസകരമായൊരു പോസ്റ്റും അനുമോൾ ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ