ആപ്പ്ജില്ല

ഇച്ചാപ്പി നല്‍കിയ സമ്മാനം കണ്ട് കരയാനും ചിരിക്കാനും കഴിയാത്ത അവസ്ഥയില്‍ അമ്മ; കണ്ണ് നിറഞ്ഞു പോയി എന്ന് കമന്റുകള്‍

താമസിക്കാന്‍ വീട് പോലും ഇല്ലാതെ, വര്‍ഷങ്ങളോളം മറച്ച് കെട്ടിയ ഷെഡ്ഡില്‍ കഴിഞ്ഞ ഇച്ചാപ്പിയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അടുത്തിടെയാണ് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയത്. ആ വീട് പണിയുന്നതിന് ഇച്ചാപ്പിയുടെ യൂട്യൂബ് വരുമാനം നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ദുരന്ത ജീവിതത്തിന് നടുവിലും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ എല്ലാം ഇച്ചാപ്പി പങ്കുവയ്ക്കാറുണ്ട്.

Samayam Malayalam 26 Nov 2022, 3:22 pm
സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് സുപരിചിതയാണ് ഇച്ചാപ്പി. ശ്രീലക്ഷ്മി എന്നാണ് യഥാര്‍ത്ഥ പേര് എങ്കിലും അറിയപ്പെടുന്നത് ഇച്ചാപ്പി ദ വേള്‍ഡ് എന്ന യൂട്യൂബ് ചാനലിന്റെ പേരിലാണ്. ഉടന്‍ പണം, ഫ്‌ളവേഴ്‌സ് ഒരു കോടീ തുടങ്ങിയ ഷോകളിലൂടെ ടെലിവിഷന്‍ പ്രേമികള്‍ക്കും സുപരിചിതയാണ് ശ്രീലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ വ്‌ളോഗ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
Samayam Malayalam ichappee aka sreelakshmi bought a small gift for her mother
ഇച്ചാപ്പി നല്‍കിയ സമ്മാനം കണ്ട് കരയാനും ചിരിക്കാനും കഴിയാത്ത അവസ്ഥയില്‍ അമ്മ; കണ്ണ് നിറഞ്ഞു പോയി എന്ന് കമന്റുകള്‍


​ഇച്ചാപ്പി പ്രിയങ്കരി

താമസിക്കാന്‍ വീട് പോലും ഇല്ലാതെ, വര്‍ഷങ്ങളോളം മറച്ച് കെട്ടിയ ഷെഡ്ഡില്‍ കഴിഞ്ഞ ഇച്ചാപ്പിയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അടുത്തിടെയാണ് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയത്. ആ വീട് പണിയുന്നതിന് ഇച്ചാപ്പിയുടെ യൂട്യൂബ് വരുമാനം നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ദുരന്ത ജീവിതത്തിന് നടുവിലും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ എല്ലാം ഇച്ചാപ്പി പങ്കുവയ്ക്കാറുണ്ട്.

​ഇച്ചാപ്പിയുടെ സമ്മാനം

ഇപ്പോഴിതാ അമ്മയ്ക്ക് വാങ്ങി കൊടുത്ത ഒരു കുഞ്ഞു വലിയ സന്തോഷം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ഇച്ചാപ്പി. മറ്റൊന്നുമല്ല, ഒരു ചെറിയ ജിമിക്കി കമ്മല്‍. സര്‍പ്രൈസ് ആക്കി വച്ച് കൊടുക്കുകയായിരുന്നു. ഗോള്‍ഡ് വാങ്ങിയപ്പോള്‍ കിട്ടിയ പഴ്‌സില്‍ കമ്മല്‍ ഒളിപ്പ് വച്ച്, എനിക്കൊരു പേഴ്‌സ് കിട്ടി അമ്മ എടുത്തോ എന്ന് പറഞ്ഞ് കൊടുക്കുകയായിരുന്നു. തുറന്ന് നോക്കിയപ്പോള്‍ അതിലൊരു ബോക്‌സും, അതിലൊരു ജോഡി കമ്മലും.

​അമ്മയുടെ ഭാവം

കമ്മല്‍ കണ്ട ഉടനെ കരയാനും ചിരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു അമ്മ. കുറച്ച് നേരം ഒന്നും മിണ്ടിയില്ല. വീണ്ടും വീണ്ടും ഇച്ചാപ്പി ചോദിച്ചപ്പോള്‍, 'ഈ കമ്മല് മോള് വാങ്ങി തന്നലില്‍ കുറച്ച് സങ്കടവും അതിലേറെ സന്തോഷവും ഉണ്ട്' എന്നാണ് അമ്മ പറഞ്ഞത്. കമ്മല് കണ്ടപ്പോഴുള്ള അമ്മയുടെ പ്രതികരണത്തെ കുറിച്ച് തന്നെയാണ് കമന്റ് ബോക്‌സില്‍ ഇച്ചാപ്പിയുടെ ആരാധകരും സംസാരിക്കുന്നത്.

​കമന്റുകള്‍

ഇതുപോലെയുള്ള കുഞ്ഞു കുഞ്ഞ് സന്തോഷങ്ങളാണ് ജീവിതത്തില്‍ ഏറ്റവും വലുത്, അമ്മയുടെ മുഖത്തെ ആ സന്തോഷം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു, ഇച്ചാപ്പി ഇനിയും ഉയരങ്ങളിലെത്തട്ടെ, ഇതുപോലെ ഒരുപാട് സ്വര്‍ണം വാങ്ങാന്‍ കഴിയട്ടെ, വലിയ വലി കോടീശ്വരന്‍മാര്‍ക്ക്ഈ സന്തോഷത്തിന്റെ അര്‍ത്ഥം മനസ്സിലാവില്ല എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

പ്രണയവർണ്ണങ്ങൾ പുതിയ വഴിത്തിരിവിലേക്ക് | Pranayavarnangal | Sitharth | Aparna

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ