ആപ്പ്ജില്ല

അതേ കാത്തിരിപ്പിലാണ്; സന്തോഷം പങ്ക് വച്ച് ഫൈസലും ശിഖയും; ആശംസകളുമായി ആരാധകർ!

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖ പ്രഭാകരനും സംഗീത സംവിധായകനും ഗായകനുമായ ഫൈസല്‍ റാസിയുമായുള്ള വിവാഹത്തിന് പ്രേക്ഷകരുംമികച്ച പിന്തുണയാണ് നൽകിയത്.

Samayam Malayalam 26 Apr 2021, 9:20 am
ശിഖയും ഫൈസലും പ്രേഷകർക്ക് സുപരിചിതരാണ്; റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഗായിക ശിഖ പ്രഭാകർ ഇന്ന് ഗായകനും സംഗീതസംവിധായകനുമായ ഫൈസൽ റാസിയുടെ ജീവിത സഖികൂടിയാണ്. ആ താര കുടുംബത്തിലേക്ക് പുതിയ ഒരു അംഗമെത്തുന്നു എന്ന സന്തോഷമാണ് ഇപ്പോൾ പ്രേക്ഷകരുമായി ഇരുവരും പങ്ക് വയ്ക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ഇവരുടെ വിവാഹം നടക്കുന്നത്. കൂടുതൽ വിശേഷങ്ങൾ വായിക്കാം...
Samayam Malayalam idea star singer fame shikha prabhakaran and music director faisal razi expecting their first baby
അതേ കാത്തിരിപ്പിലാണ്; സന്തോഷം പങ്ക് വച്ച് ഫൈസലും ശിഖയും; ആശംസകളുമായി ആരാധകർ!


ALSO READ: കഥ എവിടെയും അവസാനിക്കുന്നില്ല: 'അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ല; ചാകാനെങ്കിൽ അങ്ങനെ'യെന്ന് ആരോപണ വിധേയ; വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അമ്പിളി ദേവി!

​2019 ൽ

2019 ൽ ആണ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകറും ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും വിവാഹിതരായത്. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹത്തിലേക്ക് കടന്നത്. മഹാരാജാസ് കോളേജിൽ വച്ച് തുടങ്ങിയ പ്രണയം, വിവാഹത്തിലേക്ക് കടന്നത് ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ആയിരുന്നു.

​പുതിയ വിശേഷം!

സോഷ്യൽ മീഡിയയിലൂടെ മിക്ക വിശേഷങ്ങളും ഇരുവരും പങ്ക് വയ്ക്കാറുണ്ട്. ഇരുവരുടെയും മിക്ക വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ശിഖയും ഫൈസലും പങ്കിട്ട പുതിയ ചിത്രങ്ങളും വിശേഷവും ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

​യെസ് വീ ആർ പ്രെഗ്നന്റ്

'യെസ് വീ ആർ പ്രെഗ്നന്റ്', എന്ന ക്യാപ്‌ഷൻ നൽകിയാണ് ശിഖയും ഫൈസലും പുതിയ സന്തോഷം പങ്ക് വച്ചിരിക്കുന്നത്. ഒപ്പം ശിഖയുടെ മനോഹരമായ ഗാനവും ഇരുവരും ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്. മജ്‌സിയ ഭാനു, സയനോര ഫിലിപ്പ്, സിത്താര കൃഷ്ണകുമാർ, തുടങ്ങി നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ നേരുന്നുണ്ട്.

​പൂമരം

പൂമരം ഒറ്റ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ഫൈസലിനെ പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കിയത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്. പിന്നീട് ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് തുടങ്ങിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പോപ്പുലറാണ്.

ആര്‍ട്ടിക്കിള്‍ ഷോ