കോണ്ടം കൊണ്ട് നടക്കുന്നത് പേഴ്സണൽ ആവശ്യത്തിന്; അതിശയോക്തി തോന്നേണ്ട ഇത് എല്ലാ ചെറുപ്പക്കാരും ചെയ്യുന്നത്; സ്വീറ്റിയുടെ വാക്കുകൾ
ആരോടും എനിക്കിന്ന് പരാതിയില്ല രണ്ടുപേരെ സ്നേഹിച്ചു വിശ്വസിച്ചു അത് രണ്ടുപേരും മലയാളികൾ ആയിരുന്നു. നന്മയുള്ള എന്നെ അഭിമാനത്തോടെ ചേർത്ത് പിടിക്കുന്ന വ്യക്തിയെ എനിക്ക് ദൈവo തന്നപ്പോൾ അത് ഗുജറാത്തി ആണോ പഞ്ചാബി ആണോ എന്നൊന്നും അല്ല നോക്കിയത് എന്നെ ജീവനെ പോലെ അഭിമാനത്തോടെ ഇതു എന്റെ ഭാര്യ എന്ന് പറയുന്ന ആളെ ആണ്- ഭർത്താവിനെ പരിചയപെടുത്തികൊണ്ട് സ്വീറ്റി പറഞ്ഞ വാക്കുകൾ ആണ് ഇത്
WHAT'S IN MY BAG സെക്ഷനിൽ ഞെട്ടിപ്പിക്കും സാധനങ്ങൾ
WHAT'S IN MY BAG സെക്ഷൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരമാണ്. തങ്ങൾ സ്നേഹിക്കുന്ന താരങ്ങളുടെ ബാഗിൽ എന്തൊക്കെയാണ് എന്ന് അറിയാനുള്ള ആകാംക്ഷ മിക്കപ്പോഴും കമന്റുകളിൽ നിന്നും വായിക്കാവുന്നതുമാണ്. അത്തരത്തിൽ അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയ സ്വീറ്റിയുടെ ബാഗിലെ സാധനങ്ങൾ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ .മാത്രമല്ല ഒരു മടിയും കൂടാതെ വിശേഷങ്ങൾ തുറന്നു പറയുന്നതിൽ സ്വീറ്റിയെ പ്രേക്ഷകർ പ്രശാസിക്കുന്നതും ഉണ്ട്.
കോണ്ടം എല്ലാ ചെറുപ്പക്കാരും കൊണ്ട് നടക്കുന്നതല്ലേ
മിക്ക ആളുകളും ഉപയോഗിക്കുന്ന സാധനങ്ങൾ ആണ് സ്വീറ്റി ആദ്യം ആദ്യം കാണിക്കുന്നത്. അതിൽ ഫൗണ്ടേഷൻ മുതൽ, കോണ്ടാക്ട് ലെന്സ് വരെയും തന്റെ ബാഗിൽ സ്വീറ്റി സൂക്ഷിക്കുന്നു. പിന്നെ അധികമാർക്കും ദഹിക്കാത്ത ഒരു സാധനം എന്ന് പറഞ്ഞുകൊണ്ടാണ് സ്വീറ്റി കോണ്ടം കാണിക്കുന്നത്. ഇത് എന്റെ പേഴ്സണൽ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. എനിക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാൽ ഞാൻ ഉപയോഗിക്കുന്നതാണ്. ഈ രണ്ടെണ്ണം കൊണ്ട് നടക്കുന്നത് ഒരെണ്ണം മോശം ആയാൽ മറ്റേത് യൂസ് ചെയ്യാമല്ലോ എന്ന് വച്ചിട്ടാണ്. ഇതിൽ വലിയ അതിശയോക്തി ഒന്നുമില്ല എല്ലാ ചെറുപ്പക്കാരും യൂസ് ചെയ്യുന്നതുപോലെ തന്നെ- സ്വീറ്റി പറയുന്നു.
അധികം അഹങ്കരിക്കാതെ ഇരിക്കാൻ എബി
അധികം അഹങ്കരിക്കാതെ ഇരിക്കാൻ ഞാൻ ഇടക്ക് എബി എന്ന ആധാർ കാർഡ് നോക്കും. ഇത്രയും സുന്ദരിയാണോ, ഇത്രയും വലിയ ആളാകേണ്ട എന്ന് തോനുന്നുമ്പോൾ ഞാൻ ഇടക്ക് ഇത് നോക്കാറുണ്ട്. പഴയ ഞാൻ എങ്ങനെ ആരുന്നു ഇപ്പോഴത്തെ ഞാൻ എങ്ങനെയാണു എന്ന് നോക്കാൻ വേണ്ടിയാണു പഴയ ആധാർ ഉപയോഗിക്കുന്നതും സ്വീറ്റി പറയുന്നു.
സമൂഹത്തിന്റെ എല്ലാ സ്റ്റിരിയോ ടൈപ് കുത്തലുകളും സോഷ്യൽ മീഡിയ ബുള്ളിങ്ങും അടക്കം മുള്ളുവേലികൾ കടന്നു ആണ് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി നിൽക്കാൻ സാധിക്കുന്നതും ഇവിടെ വരെ എത്തിയതും എന്നിട്ട് സമൂഹം മാറുന്നില്ല എന്നും അടുത്തിടെ സ്വീറ്റി പങ്കിട്ട കുറിപ്പിൽ പറഞ്ഞിരുന്നു.
രാഹുൽ ആണ് പ്രാണൻ
ചിലർ ഞങ്ങളെ നിരന്തരം വേട്ട അടികൊണ്ടിരിക്കുന്നു. തല കുനിച്ചു കൊടുക്കാൻ ഞാൻ അടയാള പെടുത്തുന്ന ഒരുകൂട്ടം പാവം കമ്യൂണിറ്റികൾക്ക് മനസ്സില്ല. ഉള്ള വിശപ്പുപോലും മറന്നു വീടും നാടും വിട്ടു കഷ്ടപ്പെട്ട് തന്നെ ആണ് ഇവിടെ വരെ എത്തിയത്. ഇപ്പോളും 60 തിന്റെവളർച്ചയിൽ മുരടിച്ചു കിടക്കുന്ന ഒരു പറ്റം വിഡ്ഢികളെ ഞങ്ങൾക്ക് തൊൽകാൻ മനസില്ല. ഇതു കഴിവിന്റെ ലോകം ആണ് ഓർത്താൽ നന്ന് - എന്നും സ്വീറ്റി കുറിച്ചു. അതേസമയം രാഹുൽ ശർമ്മയ്ക് ഒപ്പമുള്ള സുന്ദര നിമിഷങ്ങളും സ്വീറ്റി പങ്കിട്ടിട്ടുണ്ട്.