Please enable javascript.Jismy Jis Pregnancy,കുഞ്ഞു വന്നു ഗായിസ്, പ്രവചനം സത്യമായി എന്ന് ജിസ്മി; അപ്പോള്‍ സി സെക്ഷന് തൊട്ടു മുന്‍പായിരുന്നോ ഈ തകര്‍പ്പന്‍ ഡാന്‍സ് - jismy jis and midhun raj blessed with baby boy - Samayam Malayalam

കുഞ്ഞു വന്നു ഗായിസ്, പ്രവചനം സത്യമായി എന്ന് ജിസ്മി; അപ്പോള്‍ സി സെക്ഷന് തൊട്ടു മുന്‍പായിരുന്നോ ഈ തകര്‍പ്പന്‍ ഡാന്‍സ്

Authored byഅശ്വിനി പി | Samayam Malayalam 30 Mar 2024, 3:49 pm
Subscribe

അങ്ങനെ അവസാനം കാത്തിരിപ്പുകള്‍ക്ക് വിരാമം, കുഞ്ഞ് വന്നു ഗായിസ് എന്ന് പറഞ്ഞ് ജിസ്മി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നു. ഗര്‍ഭിണിയായ വയറ് കണ്ട് എല്ലാവരും പ്രവചിച്ചത് പോലെ തന്നെയാണ്, കുഞ്ഞ് ആണ്‍കുട്ടിയാണ് എന്ന് ജിസ്മി പറഞ്ഞു

jismy jis
ജിസ്മി ജിസ്
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായിട്ടുള്ള നടിയാണ് ജിസ്മി ജിസ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിട്ടുള്ള നടി തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭിണിയായ വിശേഷവും അങ്ങനെ അറിയിച്ചതാണ്. കുഞ്ഞു പിറന്നു എന്ന സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി.

ഗര്‍ഭിണിയായ ശേഷവും സോഷ്യല്‍ മീഡിയയില്‍ കതന്റെ വിശേഷങ്ങള്‍ എല്ലാം നടി നിരന്തരം പങ്കുവയ്ക്കുമായിരുന്നു. ജിസ്മിയുടെ വയറ് കണ്ട്, ആണ്‍ കുഞ്ഞ് തന്നെയായിരിക്കും എന്ന് പലരും പ്രവചിച്ചു. പ്രവചനം സത്യമായി, ആണ്‍ കുഞ്ഞ് തന്നെയാണ് എന്ന് ജിസ്മി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം സന്തോഷ വാര്‍ത്ത പങ്കുച്ചത്.

സി സെക്ഷനാണെന്നോ മറ്റോ ഉള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേ സമയം ഈ സന്തോഷ വാര്‍ത്ത പുറത്ത് വിടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ നിന്ന് ജിസ്മി തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. 'കുറച്ച് മണിക്കൂറുകള്‍, കുറച്ച് മിനിട്ടുകള്‍, കുറച്ച് സെക്കന്റുകള്‍ കൂടെ കഴിഞ്ഞാല്‍ എത്തും' എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. അത് വന്‍ വൈറലാവുകയും ചെയ്തു.


കാര്‍ത്തിക ദീപം എന്ന സീരിയലില്‍ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് ജിസ്മി ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സോണി എന്ന കഥാപാത്രത്തിലൂടെ താരം കംപ്ലീറ്റ് ഇമേജ് മാറ്റിയെടുക്കുകയായിരുന്നു.

2020 ല്‍ ആണ് ജിസ്മിയും ഛായാഗ്രഹനായ ഷിന്‍ജിത്തിന്റെയും വിവാഹം നടന്നത്. എന്നാല്‍ ആ ദാമ്പത്യം ഏറെ നാള്‍ മുന്നോട്ടു പോയിരുന്നില്ല. ആ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് മിഥുന്‍രാജ് രാജേന്ദ്രന്റെയും വിവാഹം. രണ്ടാം വിവാഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍, ഇത് ശരിക്കും വിവാഹമാണോ അതോ ഫോട്ടോഷൂട്ട് ആണോ എന്ന സംശയമായിരുന്നു പലര്‍ക്കും. എന്നാല്‍ പിന്നീട് ഇരുവരും വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.
അശ്വിനി പി
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ