ആപ്പ്ജില്ല

'ഉപാധികളൊന്നുമില്ലാത്ത സ്നേഹം; അങ്ങനെ ഒന്നുണ്ട്; ഞാൻ തിരിച്ചറിഞ്ഞത്'

സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക് പാടി സംഗീത ആസ്വാദകരുടെ ഇടം നെഞ്ചിൽ കൂട് കൂട്ടിയ ഗായികയാണ് ജ്യോത്സ്ന. ഇപ്പോൾ താരം മകന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച മനോഹരമായ കുറിപ്പ് ആണ് വൈറൽ ആകുന്നത്. ശിവം എന്നാണ് ജ്യോത്സനയുടെ കൺമണിയുടെ പേര്. ആശുപത്രിയിൽ വച്ച് ആദ്യമായി മകനെ കണ്ടപ്പോൾ മുതൽ അഞ്ചുവർഷം അവനോട് ഒപ്പമുള്ള മനോഹരയാത്രയാണ് ആണ് ജ്യോത്സ്ന ഓർത്തെടുക്കുന്നത്.
ALSO READ: കേശു അത്ര വലിയ ഡാൻസർ ഒന്നും ആകില്ല; പക്ഷെ അല്ലു അളിയൻ ഫാൻ! മുടിയനും

Samayam Malayalam 10 Jul 2020, 10:29 am
സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക് പാടി സംഗീത ആസ്വാദകരുടെ ഇടം നെഞ്ചിൽ കൂട് കൂട്ടിയ ഗായികയാണ് ജ്യോത്സ്ന. ഇപ്പോൾ താരം മകന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച മനോഹരമായ കുറിപ്പ് ആണ് വൈറൽ ആകുന്നത്. ശിവം എന്നാണ് ജ്യോത്സനയുടെ കൺമണിയുടെ പേര്. ആശുപത്രിയിൽ വച്ച് ആദ്യമായി മകനെ കണ്ടപ്പോൾ മുതൽ അഞ്ചുവർഷം അവനോട് ഒപ്പമുള്ള മനോഹരയാത്രയാണ് ആണ് ജ്യോത്സ്ന ഓർത്തെടുക്കുന്നത്.
Samayam Malayalam jyotsna radhakrishnan shares heart touching note on her sons birthday
'ഉപാധികളൊന്നുമില്ലാത്ത സ്നേഹം; അങ്ങനെ ഒന്നുണ്ട്; ഞാൻ തിരിച്ചറിഞ്ഞത്'

ALSO READ: കേശു അത്ര വലിയ ഡാൻസർ ഒന്നും ആകില്ല; പക്ഷെ അല്ലു അളിയൻ ഫാൻ! മുടിയനും

​സംഗീതയാത്ര!

സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്‌സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്‌. ക്ലാസ്‌മേറ്റ്സ്, നോട്ബുക്ക്, പോത്തൻ വാവ, ഡോൺ, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ജ്യോത്‌സ്ന, പ്രധാന ടെലിവിഷൻ ചാനലുകളിൽ റിയാലിറ്റി സംഗീത പരിപാടികളിൽ പങ്കെടുക്കാറുണ്ട്

ജീവിതയാത്ര!

2010 ഡിസംബർ 26നായിരുന്നു ജ്യോത്സ്നയുടെയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ശ്രീകാന്ത്‌ സുരേന്ദ്രനും തമ്മിലുള്ള വിവാഹം. 2015 ജൂലൈ 9നാണ് ശിവം ജനിക്കുന്നത്. അഞ്ച് വർഷം മുമ്പ് തൂവാലയിൽ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയിൽ വച്ച് എന്റെ കൈകളിലെത്തിയപ്പോൾ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയ ഗായിക കുറിപ്പ് പങ്ക് വയ്ക്കുന്നത്.

ആ ഒരു ചിരി!

വയറു നിറഞ്ഞുകഴിയുമോൾ അവന്റെ പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരിമുതൽഎന്റെയൊപ്പം സ്കൂളിൽ വരാനാകില്ലല്ലോ എന്ന നിരാശയോടെയുള്ള നോട്ടവും.അവന്റെ കുഞ്ഞി തന്ത്രങ്ങളും.വാത്സല്യപൂർണമായ തലോടലുകളും കടന്ന്. എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും പുതിയ സംശയവുമായി അമ്മാ അമ്മാ 'അമ്മ എന്ന് നീട്ടിവിളിക്കുന്നത് അങ്ങനെ പോകുന്നു സുന്ദര അനുഭവങ്ങൾ

ഒരുപാട് യുഗങ്ങൾ കഴിഞ്ഞ പോലെ!

ഒരുപാട് യുഗങ്ങൾ കഴിഞ്ഞ പോലെ തോനുന്നു. ഉപാധികളൊന്നുമില്ലാത്ത സ്നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്നത് അതാണ്. കൗമാരപ്രായത്തിൽ മകന് അമ്മ പഴഞ്ചനാകും വരെ ഹിഹി...നിന്റെ ജന്മദിനത്തിൽ എനിക്ക് നിന്നോടു പറയാനുള്ളത് ഇത്രയേയുള്ളൂ.. നീ വളരണം..വളർന്ന് സ്നേഹവും ദയയും അനുകമ്പയും നിറഞ്ഞ ഒരു വ്യക്തിയാകണം നീ .. അതാണ് ഈ ലോകത്തിന് വേണ്ടത് അച്ഛനും അമ്മയും നിന്റെ ഒപ്പമുണ്ട്...

ആര്‍ട്ടിക്കിള്‍ ഷോ