ആപ്പ്ജില്ല

ഇനി അഭിനയത്തിലേക്കില്ല; വിവാഹശേഷം ഇരുകുടുംബങ്ങളും ഒന്നായി; പാർവതി വിജയ്

കുടുംബവിളക്ക് പരമ്പരയിലെ ശീതളായി എത്തി മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറിയ താരമാണ് പാർവതി വിജയ്. നടി മീര വാസുദേവ് ആണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.മീരയുടെ മകളായിട്ടായിരുന്നു പാർവതിയുടെ ആദ്യ സീരിയൽ എൻട്രിയും. പൂക്കാലം വരവായി പരമ്പരയിലെ താരം മൃദുല വിജയുടെ സഹോദരികൂടിയാണ് പാർവതി വിജയകുമാർ. കഴിഞ്ഞമാസം അതീവ രഹസ്യമായിട്ടാണ് പാർവ്വതിയുടെവിവാഹം നടക്കുന്നത്. ഇപ്പോൾ വിവാഹശേഷമുള്ള വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് പാർവതി സമയം മലയാളത്തിലൂടെ..
ALSO READ: സിൽക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാൻസ് മോഡൽ; കൈ നീട്ടി സ്വീകരിച്ച് സോഷ്യൽ

Samayam Malayalam 24 Jul 2020, 12:39 pm

Samayam Malayalam kudumbavilakku actress parvathy announces retirement from acting
ഇനി അഭിനയത്തിലേക്കില്ല; വിവാഹശേഷം ഇരുകുടുംബങ്ങളും ഒന്നായി; പാർവതി വിജയ്

ALSO READ: സിൽക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാൻസ് മോഡൽ; കൈ നീട്ടി സ്വീകരിച്ച് സോഷ്യൽ

വിവാഹം!

കുടുംബവിളക്ക് പരമ്പരയിലെ ക്യാമറമാൻ അരുൺ ആണ് പാർവതിയെ സ്വന്തം ആക്കിയത്. മൂന്നുമാസത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിയതെന്ന് പാർവതി പറയുന്നു. ആദ്യം അരുണിന്റെ വീട്ടിൽ നിന്നുമായിരുന്നു പിന്തുണ എങ്കിൽ ഇപ്പോൾ വിവാഹ ശേഷം സ്വന്തം വീട്ടിൽ നിന്നും പരിപൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത് എന്നും പാർവ്വതി വ്യക്തമാക്കി.

അമ്മ വീഡിയോ കാൾ ഒക്കെ ചെയ്യും!

വിവാഹത്തിന് ആദ്യമൊക്കെ എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇരു കുടുംബങ്ങളും ഒന്നായി.അമ്മ എന്നും വീഡിയോ കാൾ ഒക്കെ ചെയ്യും. വളരെ സന്തോഷത്തോടെയാണ് ഇപ്പോൾ ജീവിതം പോകുന്നത്. ലോക് ഡൗൺ ആയതുകൊണ്ട് പുറത്തേക്കൊന്നും പോകാൻ സാധിക്കാത്തത് മാത്രമാണ് സങ്കടം.

അഭിനയത്തിലേക്കില്ല!

ഇനി ശീതളായി ഞാൻ കുടുംബവിളക്കിൽ ഉണ്ടാകില്ല. എനിക്ക് പകരക്കാരി ആയി അമൃത പരമ്പരയിലേക്ക് എത്തുകയും ചെയ്തു. മാത്രമല്ല ഇനി അഭിനയമേഖലയിൽ നില്ക്കാൻ എനിക്ക് താത്പര്യം ഇല്ല. ഞാൻ ബിബിഎ കംപ്ലീറ്റ് ചെയ്ത ശേഷമാണ് അഭിനയത്തിലേക്ക് എത്തിയത്.

ലക്ഷ്യം എംബിഎ!

മുൻപും അഭിനയമോഹം എന്നൊന്നും ഉണ്ടായിരുന്നില്ല. അന്നും എംബിഎ എടുക്കണം എന്നായിരുന്നു ആഗ്രഹം. ഇപ്പോഴും അത് തന്നെയാണ് ആഗ്രഹവും ലക്ഷ്യവും. ഇപ്പോഴത്തെ സാഹചര്യങ്ങൾ മാറിക്കഴിഞ്ഞാൽ അപ്പോൾ തന്നെ പഠിക്കാൻ ചേരാൻ ആണ് തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ