എല്ലാവർക്കും നന്ദിയുണ്ട്
എല്ലാവർക്കും നന്ദിയുണ്ട് ഈ പിന്തുണയ്ക്കും സ്നേഹത്തിനും. കുടുംബവിളക്കിൽ നിന്നും പിന്മാറിയത് പെട്ടെന്നുള്ള തീരുമാനമായിരുന്നു .കുടുംബവിളക്ക് മാത്രമായിരുന്നു ഞാൻ ആ സമയം ചെയ്തുകൊണ്ടിരുന്നത്. ആ സമയത്താണ് കുറച്ചും കൂടി നല്ലൊരു പ്രോജക്റ്റ് വന്നത്. അത് വന്നപ്പോൾ എനിക്ക് അത് കളയാൻ തോന്നിയില്ല. ഈ ഒരു അവസ്ഥയിൽ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കുകയില്ല. എല്ലാവർക്കും അത് അറിയാമല്ലോ.
കുടുംബവിളക്ക് വിടുന്നത്
കുടുംബവിളക്കുമായി ചേർന്നുപോകുന്ന ഒരു ഡേറ്റ് ആയിരുന്നില്ല വന്ന പ്രോജക്ടിന്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി. ആ സമയം പ്രശ്നമായി. അപ്പോൾ ഞാൻ കാരണം എവിടെയും ഒരു പ്രശ്നം ഉണ്ടാകാൻ പാടില്ല. ഏതെങ്കിലും ഒന്ന് വിടേണ്ട അവസ്ഥയും വന്നു. പുതിയ പ്രോജക്ട് എടുക്കാതിരിക്കാൻ തോന്നിയില്ല അങ്ങനെയാണ് അത് വിടുന്നത്. കുടുംബവിളക്ക് എന്ന് പറയുന്നത് ഒരു ഫാമിലി തന്നെ ആയിരുന്നു. ആ ബോണ്ടിങ് എന്ന് പറയുന്നത് ഇപ്പോഴും ഉണ്ട്.
വിവാഹവേഷത്തിന് പിന്നിൽ
കുടുംബവിളക്കിൽ നിന്നും മാറിയ ശേഷം ഒരു ഷോർട്ട് ഫിലിം പ്രോജക്റ്റ് വന്നു. ആദ്യം വന്ന സമയത്ത് ആണ് ഷോർട്ട് ഫിലിമുകൾ ചെയ്തത്. അതിനു ശേഷം നീണ്ട ഗ്യാപ്പിനു ശേഷമാണു ആ പ്രോജക്റ്റ് ഏറ്റെടുത്തത്. അങ്ങനെ നല്ല ഒരു സ്റ്റോറി വന്നപ്പോൾ ഞാൻ ഏറ്റെടുത്തു. ഹാദിയ എന്നായിരുന്നു അതിലെ കഥാപാത്രത്തിന്റെ പേര് ഇപ്പോൾ കൂടുതൽ ആയി അതിനെകുറിച്ച് പറയാൻ ആകില്ല. എങ്കിലും ആ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവർ ആയിരുന്നു ആ വിവാഹവേഷത്തിനു പിന്നിൽ.
വിവാഹത്തിന് വേണ്ടിയല്ല
ഹാദിയക്ക് വേണ്ടിയുള്ള മേക്കോവർ ആണ് വിവാഹം കഴിഞ്ഞു എന്ന രീതിയിൽ പ്രചരിച്ചത്. വിവാഹത്തിന് വേണ്ടിയല്ല കുടുംബവിളക്കിൽ നിന്നും മാറിയത്. ഇത് ഞാൻ ഇപ്പോഴും പറഞ്ഞില്ലെങ്കിൽ കുറച്ചെങ്കിലും ആളുകൾ വിശ്വസിച്ചു പോകും. വിവാഹം കഴിഞ്ഞിട്ടില്ല. കഴിയുമ്പോൾ തീർച്ചയായും പറയാം. ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. ആദ്യം ആ വലിയ കുടുംബത്തിൽ നിന്നും മാറിയപ്പോ ഒരുപാട് വിഷമിച്ചു. എങ്കിലും എനിക്കിനി ശീതളായി മടങ്ങിവരാൻ ആകില്ല. എങ്കിലും ശീതളായി ഇപ്പോഴും ആളുകൾ സ്നേഹിക്കുന്നതിൽ സന്തോഷം.