ആപ്പ്ജില്ല

ആരോഗ്യമുള്ള കാലത്തോളം എനിക്ക് അടിച്ച് പൊളിച്ച് ജീവിക്കണം, ഇഷ്ടമുള്ള വേഷം ജീൻസും ടോപ്പുമാണ്; കുടുംബവിളക്കിലെ സരസ്വതി അമ്മ വേറെ ലെവൽ തന്നെ

എനിക്ക് ഏറ്റവും ഇഷ്ടം പാന്റ്‌സും ടോപ്പും ആണ്. ധരിക്കാനും കൂടുതല്‍ എളുപ്പം അത് തന്നെയാണ്. എന്റെ വീട്ടില്‍ എന്റെ ഭര്‍ത്താവോ മക്കളോ മരുമക്കളോ ഒന്നും ഈ വേഷം ധരിക്കരുത് എന്ന് എന്നോട് പറഞ്ഞിട്ടില്ല. എന്റെ വസ്ത്ര ധാരണ സ്വാതന്ത്രത്തിന് അവരുടെ പൂര്‍ണ പിന്തുണയാണ്.

Lipi 20 Nov 2021, 4:36 pm
കുടുംബവിളക്കിലെ അച്ഛമ്മ എന്ന് പറഞ്ഞാല്‍, മുഖം ചുളിച്ച് കുശുമ്പ് പറഞ്ഞ്, സാരിയൊക്കെ ഉടുന്ന് വരുന്ന ആ രൂപമാണ് പ്രേക്ഷകരുടെ മനസ്സിലെത്തുന്നത്. എന്നാല്‍ സീരിയലിലെ സരസ്വതി അമ്മ എന്ന ആ കഥാപാത്രവുമായി റിയല്‍ ലൈഫിലെ ദേവി മേനോന് യാതൊരു ബന്ധവും ഇല്ല. ബാംഗ്ലൂരൊക്കെ ജീവിച്ച് വന്ന ദേവി മേനോന് ധരിക്കാന്‍ ഏറ്റവും ഇഷ്ടവും കംഫര്‍ട്ടും പാന്റ്‌സും ടോപ്പും ആണ്. ആനന്ദ് നാരായണന്റെ അഭിമുഖത്തില്‍ ദേവി മേനോനെ കണ്ട പ്രേക്ഷകരും ഒന്ന് അമ്പരന്നു എന്ന് കമന്റില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു.
Samayam Malayalam kudumbavilakku fame devi menon is in entirely different look in her real life
ആരോഗ്യമുള്ള കാലത്തോളം എനിക്ക് അടിച്ച് പൊളിച്ച് ജീവിക്കണം, ഇഷ്ടമുള്ള വേഷം ജീൻസും ടോപ്പുമാണ്; കുടുംബവിളക്കിലെ സരസ്വതി അമ്മ വേറെ ലെവൽ തന്നെ


കുടുംബവിളക്ക് എന്ന സീരിയലിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ആനന്ദ് നാരായണന്‍ തന്റെ യൂട്യൂബ് ചാനലില്‍ ഇത്തവണ കൊണ്ടു വന്നത് സരസ്വതി അമ്മയെ അവതരിപ്പിയ്ക്കുന്ന ദേവി മേനോനെയാണ്. സീരിയലില്‍ കാണുന്ന രൂപവുമായി യാതൊരു ബന്ധവും ഇല്ലാത്ത ദേവി മേനോന്റെ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം,

​കുടുംബ വിശേഷം

വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് പോയി. പിന്നീട് 28 വര്‍ഷ കാലം അവിടെ. ഭര്‍ത്താവിന് അവിടെയായിരുന്നു ജോലി. ഞാനും അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അഡമിനിസ്‌ട്രേഷന്‍ ഓഫീസറായിരുന്നു. ഭര്‍ത്താവ് റിട്ടെയര്‍ ആയപ്പോള്‍, ഞാനും വിആര്‍എസ് എടുത്തു. പിന്നെ കൊച്ചിയിലേക്ക് താമസം മാറി. അവിടെ സെറ്റില്‍ഡ് ആയി. രണ്ട് ആണ്‍കുട്ടികളാണ്. രണ്ട് പേരും ഐടി എന്‍ജിനിയേഴ്‌സ് ആണ്.

​അഭിനയത്തിലേക്ക്

സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. എട്ട് സിനിമയോളം ചെയ്തിട്ടുണ്ട്. ഇന്ദ്രന്‍സ്, നെടുമുടി വേണു തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു. രണ്ട് വര്‍ഷം മുന്‍പ് ചെയ്ത ഇഷ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. എന്റെ പതിമൂന്നാമത്തെ സീരിയല്‍ ആണ് കുടംബ വിളക്ക്. പക്ഷെ നെഗറ്റീവ് റോള്‍ ചെയ്യുന്നത് ആദ്യമായിട്ടാണ്.

​എന്റെ വസ്ത്രധാരണ സ്വാതന്ത്രം

എനിക്ക് ഏറ്റവും ഇഷ്ടം പാന്റ്‌സും ടോപ്പും ആണ്. ധരിക്കാനും കൂടുതല്‍ എളുപ്പം അത് തന്നെയാണ്. എന്റെ വീട്ടില്‍ എന്റെ ഭര്‍ത്താവോ മക്കളോ മരുമക്കളോ ഒന്നും ഈ വേഷം ധരിക്കരുത് എന്ന് എന്നോട് പറഞ്ഞിട്ടില്ല. എന്റെ വസ്ത്ര ധാരണ സ്വാതന്ത്രത്തിന് അവരുടെ പൂര്‍ണ പിന്തുണയാണ്. സാരി ഉടുക്കുന്നവരോടും വേഷ്ടി ഉടുക്കുന്നവരോടും ഒന്നും പറയാനില്ല. അത് അവരുടെ ഇഷ്ടവും സ്വാതന്ത്രവും ആണെന്ന് ദേവി മേനോന്‍ പറയുന്നു.

​കുടുംബമാണ് പ്രധാനം

ഞാന്‍ ജോലിയ്ക്ക് പോകുന്നത് കൊണ്ട് ഭര്‍ത്താവിനോ കുട്ടികള്‍ക്കും, അവരുടെ കാര്യങ്ങള്‍ക്ക് യാതൊരു തടസ്സവും വരാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. കുടുംബത്തെ നന്നായി നോക്കേണ്ടതുകൊണ്ട് പല അവസരങ്ങളും വേണ്ട എന്ന് വച്ചിട്ടുണ്ട്. അതില്‍ കുറ്റ ബോധം തോന്നിയിട്ടില്ല. അഭിനയം എന്റെ പാഷനാണ്. ആരോഗ്യമുള്ള കാലം വരെ അടിച്ച് പൊളിച്ച് ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നെക്കാള്‍ പ്രായമുള്ള ആളുകളുമായി ഞാനൊരിക്കലും ചങ്ങാത്തം കൂടില്ല. എപ്പോഴും ചെറുപ്പമുള്ളവരുമായിട്ടാണ് കൂട്ടു കൂടുന്നത്. മനസ്സ് ചെറുപ്പമായാല്‍ നമുക്ക് പ്രായം തോന്നില്ല. റൊമാന്‍സും ഉണ്ടാവും.

​സീരിയല്‍ പ്രതികരണം

ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് കുടുംബ വിളക്കിന് ശേഷം തന്നെയാണ്. പുറത്ത് പോയപ്പോള്‍ ഒരു ദിവസം എന്നെ ഒരു സ്ത്രീ വിളിച്ചു നിര്‍ത്തി. എന്നിട്ട്, നിങ്ങള്‍ എന്തൊക്കെയാണ് സുമിത്രയോട് കാണിയ്ക്കുന്നത് എന്ന് ചോദിച്ച് വഴക്ക് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ മാസ്‌ക് ഊരി ഒന്ന് ചിരിച്ചു. അയ്യോ ഇങ്ങനെയാണ് നിങ്ങള്‍, ഇത്രയ്ക്ക് സാധുവാണോ എന്ന് ചോദിച്ച് കുറേ നേരം സംസാരിച്ചു. സീരിയലില്‍ എല്ലാവരുമായും നല്ല ബന്ധമാണ് എന്നും സരസ്വതി അമ്മയായി എത്തുന്ന ദേവി മേനോന്‍ പറഞ്ഞു

ആഘോഷമാക്കി 'എല്ലാം ശരിയാകും' ടീം; കളറായി വുമൺസ് ഷോ!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ